അന്നും ഇന്നും എന്നും സിനിമയിൽ അതിന് തന്നെയാണ് പ്രാധാന്യം, എല്ലാവർക്കും അറിയാവുന്ന, ഒരു സത്യമാണത്, എത്ര പരാതിപ്പെട്ടിട്ടും കാര്യമില്ല: വെളിപ്പെടുത്തലുമായി അംബിക

1785

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനടി ആയിരുന്ന താരമാണ് അംബിക. ബാല താരമായി സിനിമ യിൽ എത്തിയ നടി അംബിക 150 ൽ അധികം മലയാള സിനിമികളിലും അത്രതന്നെ തെന്നിന്ത്യൻ ഭാഷാചിത്രങ്ങ ളിലും അഭിനയിച്ചിട്ടുണ്ട്.

സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ , രജനികാന്ത്, ചിരഞ്ജീവി എന്നിങ്ങനെ ഒട്ടുമിക്ക തെന്നി ന്ത്യൻ മുൻനിര താരങ്ങളുടെയും നായികയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോഴും സിനിമയിൽ സജീവമാണ് നടി. സഹനടി വേഷങ്ങങ്ങളിലും അമ്മ വേഷങ്ങളിലും ആണ് നടി ഇപ്പോൾ പ്രധാനമായും അഭിനയിക്കുന്നത്.

Advertisements

ഇപ്പോഴിത സിനിമയിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അംബിക സംസാരിക്കുന്നതാണ് ശ്രദ്ധേയമാകുന്നത്. സിനിമയിൽ മാറ്റങ്ങളുണ്ട്, മാറ്റമില്ലായ്മകളുമുണ്ട് എന്നാൽ അന്നും ഇന്നും സിനിമ എന്ന് പറയുന്നത് നായകന് പ്രാധാന്യമുള്ളത് ആണെന്നാണ് നടി പറയുന്നത്.

Also Read
ഒരേ സമയം 6 ഭാര്യമാരെ ഗർഭിണിയാക്കി യുവാവ്, വൈറലായി ചിത്രങ്ങൾ, കൗതുകകത്തോടെ കൈയ്യടിച്ച് നാട്ടുകാർ

മാധ്യമം ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഇപ്പോഴത്തെ ന്യൂ ജെൻ താരങ്ങൾ ഭാഗ്യമുള്ളവരാണെന്നും പറയുന്നുണ്ട്. ഞാൻ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന 1997കളിൽ, ഞാൻ എന്നല്ല അക്കാലത്തെ എല്ലാവരും വളരെ കഷ്ടപ്പെട്ട് സ്ട്രഗിൾ ചെയ്താണ് അഭിനയ രംഗത്തെത്തിയത്.

ഇപ്പോഴുള്ളവർ സ്ട്രഗിൾ ചെയ്യുന്നില്ല എന്ന് പറയുന്നില്ല. എന്നാൽ, ഇപ്പോൾ ന്യൂ ജനറേഷനിലുള്ള പകുതിയിൽ കൂടുതൽ ആൾക്കാരും ഒരുപാട് കഷ്ടപ്പെടാതെ പാരമ്പര്യമായി വന്നവരാണ്. അവരുടെ അച്ഛന്റെയോ അമ്മ യുടെയോയത്ര അവർക്ക് കഷ്ടപ്പെടേണ്ടി വരുന്നില്ല.

പിന്നെ അവർക്ക് വരുന്ന പുതിയ സ്ട്രഗിൾ അഭിനയം അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെയത്ര പോര എന്ന താര തമ്യമാണ്. അത്തരത്തിലുള്ള താരതമ്യം പാടില്ല. ആ കുട്ടിയുടെ മനസ്സിൽ അതൊരു വല്ലാത്ത സംഘർഷമുണ്ടാ ക്കുമെന്ന് അംബിക പറയുന്നു.

അന്ന് സ്ത്രീ കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യമുള്ള സിനിമകൾ ഉണ്ടായിരുന്നുവെന്നും അംബിക പറയു ന്നുണ്ട്. അന്ന് നൂറിൽ 40 സിനിമകൾ സ്ത്രീകൾക്ക് പ്രാധാന്യമുള്ളവ ആയിരുന്നെങ്കിൽ ഇന്ന് അത് നൂറിൽ അഞ്ചു സിനിമകളായി ചുരുങ്ങി.

അന്നും ഇന്നും എന്നും സിനിമയിൽ നായകന് തന്നെയാണ് പ്രാധാന്യം. അവരാണ് എല്ലാം. ലേഡി സൂപ്പർസ്റ്റാർ എന്നൊക്കെ പറയുന്നതല്ലാതെ എന്നും സിനിമയെ നിയന്ത്രിക്കുന്നത് നായകൻമാർ തന്നെയായിരിക്കും. എല്ലാവ ർക്കും അറിയാവുന്ന, സ്വീകരിക്കപ്പെട്ട ഒരു സത്യമാണ് അതെന്നും അംബിക പറയുന്നു.

Also Read
യൂറോപ്പിൽ കാമുകനൊപ്പം അടിച്ച് പൊളിച്ച് ആഘോഷിച്ച് രഞ്ജിനി ഹരിദാസ്, ചിത്രങ്ങൾ വൈറൽ

Advertisement