ഏഴുവർഷമായി ആരും എന്നെ തേടി വന്നില്ല, ഇപ്പോൾ ലാലേട്ടന്റെ ആറാട്ടിലൂടെ മടങ്ങി വരികയാണ്: തുറന്നു പറഞ്ഞ് മായാ വിശ്വനാഥ്

360

നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് നടി മായ വിശ്വനാഥ്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ മായ വിശ്വനാഥ് സിനിമയ്ക്കും സീരിയലുകൾക്കും സമ്മാനിച്ചിട്ടുമുണ്ട്.

തന്മാത്ര, അനന്തഭദ്രം തുടങ്ങി ഒട്ടേറെ സിനിമകളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് മായ. എന്നാൽ കഴിഞ്ഞ ആറേഴ് വർഷങ്ങളായി സിനിമയിലും സീരിയലുകളിലുമൊന്നും മായയെ കാണാനില്ല. ഇപ്പോഴിതാ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തന്റെ ഇടവേളയെക്കുറിച്ചും തിരിച്ചു വരവിനെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് താരം.

Advertisements

മായ വിശ്വനാഥിന്റെ വാക്കുകൾ ഇങ്ങനെ:

ഏഴുവർഷമായി ലൈംലൈറ്റിൽ ഞാൻ ഇല്ല. പക്ഷേ അതിനു പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ല. ആരും എന്നെത്തേടി വന്നില്ല അത്രതന്നെ എന്നാണ് ഇടവേളയെക്കുറിച്ച് മായ പറയുന്നത്. അതേസമയം ഇപ്പോൾ ലാലേട്ടന്റെ ആറാട്ട് എന്ന സിനിമയിലൂടെ മടങ്ങിവരികയാണ്. ഇങ്ങനെ ഇടയ്ക്കിടെ സിനിമകൾ കിട്ടാറുണ്ട്.

ചെറുതും വലുതുമായ വേഷങ്ങൾ. പ്രിയങ്കരി എന്ന സീരിയലിലും അഭിനയിക്കുന്നു. ആറാട്ട് കൂടാതെ മൂന്ന് സിനിമകളിലും കരാർ ഒപ്പിട്ടിട്ടുണ്ട്. ഞാൻ അഭിനയം നിർത്തിയിട്ടൊന്നും ഇല്ല. 26 വർഷമായി ഞാൻ ഇൻഡസ്ട്രിയിൽ ഉണ്ട്. അപ്പൊ എല്ലാവർക്കും അറിയാം. ഇതുതന്നെയാണ് എന്റെ മേഖല.

Also Read
അന്നും ഇന്നും എന്നും സിനിമയിൽ അതിന് തന്നെയാണ് പ്രാധാന്യം, എല്ലാവർക്കും അറിയാവുന്ന, ഒരു സത്യമാണത്, എത്ര പരാതിപ്പെട്ടിട്ടും കാര്യമില്ല: വെളിപ്പെടുത്തലുമായി അംബിക

ഒരു ഉയർച്ചയുണ്ടെങ്കിൽ ഒരു താഴ്ചയും ഉണ്ടല്ലോ. ഒരു താഴ്ച ഉണ്ടാകുന്നത് നല്ലതാണ്. അപ്പോൾ നമുക്ക് പലരെയും തിരിച്ചറിയാൻ കഴിയും. നമ്മുടെ മനഃസ്ഥിതിയിലും കാഴ്ചപ്പാടിലും ഒക്കെ മാറ്റം വരുത്താനും കഴിയും. ഞാൻ എല്ലാകാര്യങ്ങളും പോസിറ്റീവ് ആയി എടുക്കുന്ന ആളാണ്.

സൂര്യകാന്തി എന്ന സീരിയൽ ഇതിനിടെ ചെയ്തിരുന്നു. പക്ഷേ അത് ഇടയ്ക്കു വച്ച് നിന്നുപോവുക ആയിരുന്നു. കൊറോണ സമയത്താണ് അത് നിന്നുപോയത്, കൂടുതൽ ആർട്ടിസ്റ്റുകളും കേരളത്തിന് പുറത്തുള്ളവരായിരുന്നു. അവർക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടാകാം പരമ്പര നിർത്തി പോകാനുള്ള കാരണം.

ഇപ്പൊ പല ചാനലുകളുടെയും അവസ്ഥ അതാണ്. മലയാളം പറയാൻ അറിയാത്തവരാണ് കൂടുതലും സീരിയലിൽ അഭിനയിക്കുന്നത്. താൻ സോഷ്യൽ മീഡിയ അധികം ഉപയോഗിക്കാറില്ല അതുകൊണ്ടു പലകാര്യങ്ങളും ഞാൻ അറിയാറില്ല.

ഫേസ്ബുക് അക്കൗണ്ട് ഇല്ല ഒരുപാട് ഫേക്ക് അക്കൗണ്ടുകൾ ഉണ്ട്, അതൊന്നും എന്റേതല്ല .എനിക്ക് നേരിട്ട് സംസാരിക്കാനാണ് ഇഷ്ടം. സോഷ്യൽ മീഡിയയിൽ സജീവമല്ല. ഞാൻ ഇന്നുവരെ ഇന്റർവ്യൂ ഒന്നും കൊടുത്തിട്ടില്ല. എന്റെ വിശേഷങ്ങൾ അറിഞ്ഞിട്ട് ആർക്കും ഒന്നും നേടാനില്ല.

മറ്റുള്ളവർക്ക് എന്തെങ്കിലും മോട്ടിവേഷൻ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്റെ സ്റ്റോറി മറ്റുള്ളവർ അറിഞ്ഞിട്ടു എന്തുകാര്യം. എന്റെ പുതിയ ചിത്രങ്ങൾ ഷെയർ ചെയ്തത് എന്റെ ചേച്ചിയുടെ മകൻ ആണ്. അവൻ എനിക്കായി ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതിൽ ഫോട്ടോസ് പോസ്റ്റ് ചെയ്യുകയായിരുന്നു. അത് കണ്ടിട്ട് ഒരുപാടുപേർ വിളിക്കുന്നുണ്ട്.

Also Read
ഇനി ലൈഫിൽ നിങ്ങളെ ഞാൻ വിശ്വസിക്കില്ല എന്ന് പറഞ്ഞ് അന്ന് ഉർവശി പോയി: സംഭവം വെളിപ്പെടുത്തി മുകേഷ്

ചിത്രങ്ങൾ കണ്ടിട്ട് ഒരുപാട് സുഹൃത്തുക്കൾ വിളിച്ച് പഴയ ചിത്രമാണോ എന്ന് ചോദിച്ചു, കാരണം ഞാൻ വളരെ ചെറുപ്പമായി ഇരിക്കുന്നു എന്ന് തോന്നിയത്രേ. എനിക്ക് പ്രായമാകുന്നു എന്ന് എനിക്ക് തോന്നാറേ ഇല്ലെന്നാണ് താരം പറയുന്നത്. ഞാനാണ് എന്നെത്തന്നെ മോട്ടിവേറ്റ് ചെയ്യുന്നത്. എന്റെ മനസ്സിന് പ്രായമാകാറില്ല. അപ്പോ എന്റെ ശരീരത്തെയും അത് ബാധിക്കാറില്ല.

ആറാട്ടാണ് ഇപ്പോൾ ചെയ്തു കഴിഞ്ഞത്. ചെറിയ വേഷം അത് ഒരു മാസ്സ് പടം ആണ്, ഒരുപാട് വൻ താരങ്ങൾ ഉണ്ട്. ലാലേട്ടന്റെ അഭിനയത്തിലെ എല്ലാ കഴിവുകളും പുറത്തെടുക്കുന്ന ചിത്രമായിരിക്കും ആറാട്ട് . പാലക്കാട് പ്രകൃതിരമണീയമായ ഒരു സ്ഥലത്താണ് ഷൂട്ട് ചെയ്തത്. ഒരു വിനോദയാത്രയ്ക്ക് പോയ മൂഡ് ആയിരുന്നു. പിന്നെ അരൂപി എന്ന ഒരു വെബ് സീരീസും അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും താരം കൂട്ടിച്ചേർക്കുന്നു.

Advertisement