നടി സാമന്ത ആശുപത്രിയിൽ, വിശദ വിവരങ്ങൾ വെളിപ്പെടുത്തി നടിയുടെ മാനേജർ

120

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരസുന്ദരിയാണ് സാമന്ത റുത്ത് പ്രഭു. തെലുങ്കിലും തമിഴിലും എല്ലാം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. ഒട്ടുമിക്ക യവ സൂപ്പർതാരങ്ങൾക്കും നായിക ആയിട്ടുള്ള സാമന്ത അടുത്തെടെയാണ് വിവാഹ മോചിത ആയത്.

തെലുങ്ക് നടൻ നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള സൈബർ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയായ താരമാണ് സാമന്ത. ഇപ്പോൾ താരത്തിന്റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ടിട്ടുള്ള ചില വാർത്തകളാണ് പുറത്തു വരുന്നത്.

Advertisements

സാമന്ത ആശുപത്രിയിലാണ് എന്ന ചില വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളിലെ യാതാർത്ഥ്യം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് നടിയുടെ മാനേജർ. തിങ്കളാഴ്ച രാവിലെ സാമന്ത ഒരു സ്വകാര്യ ആശുപത്രി സന്ദർശിച്ചിരുന്നു.

Also Read
ഏഴുവർഷമായി ആരും എന്നെ തേടി വന്നില്ല, ഇപ്പോൾ ലാലേട്ടന്റെ ആറാട്ടിലൂടെ മടങ്ങി വരികയാണ്: തുറന്നു പറഞ്ഞ് മായാ വിശ്വനാഥ്

ഇതിനെ തുടർന്നാണ് വാർത്തകൾ എത്താൻ തുടങ്ങിയത്. സാമന്ത റുത്ത് പ്രഭു ആരോഗ്യവതിയാണ്. നേരിയ ചുമയെ തുടർന്ന് എഐജി ഹോസ്പിറ്റലിൽ പരിശോധന നടത്തിയ ശേഷം വീട്ടിൽ വിശ്രമിക്കുകയാണ്. പ്രചരിക്കുന്ന ഊഹാപോഹങ്ങളോ ഗോസിപ്പുകളോ ഒന്നും വിശ്വസിക്കരുത് എന്ന് സാമന്തയുടെ മാനേജർ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, അല്ലു അർജുൻ ചിത്രം പുഷ്പയിൽ സാമന്ത അവതരിപ്പിക്കുന്ന ഐറ്റം സോംഗ് വിവാദത്തിൽ ആയിരിക്കുകയാണ്. ഈ ഗാനം പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നു എന്നാരോപിച്ച് പരാതിയുമായി എത്തിയിരിക്കുകയാണ് മെൻസ് അസോസിയേഷൻ എന്ന സംഘടന.

പാട്ടിന്റെ വരികളിൽ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിൻവലിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്. നടിയുടെ ആദ്യ ഐറ്റം ഡാൻസ് ആണ് പുഷ്പയിലെ ഓ അന്തവാ എന്ന ഗാനം. ഈ ഗാനത്തിനായി നടി കൂറ്റൻ പ്രതിഫലം വാങ്ങിയത് വലിയ വാർത്ത ആയിരുന്നു.

Also Read
അന്നും ഇന്നും എന്നും സിനിമയിൽ അതിന് തന്നെയാണ് പ്രാധാന്യം, എല്ലാവർക്കും അറിയാവുന്ന, ഒരു സത്യമാണത്, എത്ര പരാതിപ്പെട്ടിട്ടും കാര്യമില്ല: വെളിപ്പെടുത്തലുമായി അംബിക

Advertisement