എനിക്കിഷ്ടപ്പെട്ടു നിങ്ങളുടെ ഈ അഹങ്കാരം, കീപ് ഇറ്റ് അപ്പ്: അന്ന് മമ്മുട്ടയോട് സീമ പറഞ്ഞത് ഇങ്ങനെ

1261

ഒരുകാലത്ത് മലയാള സിനിമിയൽ നിറഞ്ഞുനിന്ന സൂപ്പർ നായികയായിരുന്നു സീമ. വ്യത്യസ്തമായ വേഷങ്ങളിലൂടെ നിരവധി സിനിമകൾ ചെയ്ത് മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികമാരിൽ ഒരാളായി സീമ മാറുകയായിരുന്നു.

ജയനടക്കമു മുൻകാല സൂപ്പർതാരങ്ങളുടെ നായികയായിട്ടുള്ള സീമ മമ്മൂട്ടിക്കും മോഹൻലാലിനും ഒക്കെ നിരവധി തവണ നായികയായി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ നായികയായും സഹനടിയായുമൊക്കെ തിളങ്ങിയ സീമ അവളുടെ രാവുകൾ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ തരംഗമായത്.

Advertisements

വർഷങ്ങൾ നീണ്ട കരിയറിൽ മുൻനിര സംവിധായകർക്കും നടന്മാർക്കും ഒപ്പം സീമ സിനിമകൾ ചെയ്തു. ഭർത്താവ് ഐവി ശശി സംവിധാനം ചെയ്തിരുന്ന ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു സീമ. സീമ എറ്റവും കൂടുതൽ നായികയായി അഭിനയിച്ചത് ജയൻ, മമ്മൂട്ടി എന്നിവരുടെ സിനിമകളിലാണ്.

Also Read
ഷഫ്ന കുറച്ച് പൊസസീവ് ആണ്, ചില രംഗങ്ങളൊക്കെ കാണുമ്പോൾ വീഡിയോ എടുത്ത് അയക്കാറുണ്ട്: വെളിപ്പെടുത്തലുമായി സജിൻ

മുപ്പത്തിയെട്ടോളം സിനിമകളിൽ സീമയും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മുമ്പൊരിക്കൽ മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം സീമ പറഞ്ഞത് വീണ്ടും വെറലാവുകയാണ്. കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ ആയിരുന്നു സീമയുടെ വെളിപ്പെടുത്തൽ. അതിങ്ങനെ:

സ്‌ഫോടനം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വലിയ അഹങ്കാരം പിടിച്ചപോലെ ഒരാൾ ഇരിക്കുന്ന കണ്ടപ്പോൾ അതാരാണ് എന്ന് സീമ അന്വേഷിച്ചു. പുതിയ നടനാണ് മമ്മൂട്ടി എന്നാണ് പേര് എന്ന് വിവരം കിട്ടി. സീമ നേരെ മമ്മൂട്ടിയുടെ അടുത്ത് ചെന്ന് ഞാൻ സീമയാണ് എനിക്കിഷ്ടപ്പെട്ടു കേട്ടോ നിങ്ങളുടെ അഹങ്കാരം കീപ് ഇറ്റ് അപ്പ് എന്ന് പറഞ്ഞു.

Also Read
അത്രയധികം സഹായങ്ങൾ ചെയ്ത് കൊടുത്തിട്ടുള്ള എന്നെ ജഗതിക്ക് ഇന്ന് കണ്ടാൽ അറിയില്ല; മല്ലിക കണ്ടാൽ ഹാ എന്ന് പറയും; വെളിപ്പെടുത്തൽ

ഇതാണ് ആദ്യമായി മമ്മൂട്ടിയെ കാണുന്ന സീമയുടെ ഓർമ്മ. പിന്നീട് ഐവി ശശിയുടെ ഒരു സിനിമയിലേക്ക് മമ്മൂട്ടി എന്ന ആളെ എടുത്തിട്ടുണ്ട്, പുതിയ ആളാണ് എന്ന് പറഞ്ഞപ്പോഴും സീമ പറഞ്ഞു നനന്നായിരിക്കും ശശിയേട്ടാ സ്‌ഫോടനത്തിൽ അഭിനയിച്ചപ്പോൾ ഞാൻ കണ്ടിട്ടുണ്ട്. കാഴ്ച്ചയിൽ ആണത്വമുള്ള ആളാണ് എന്നായിരുന്നു.

Advertisement