ഇത്രയും മനോഹരമായി പൂർണ്ണിമയെ അനുകരിക്കാൻ മറ്റാർക്കെങ്കിലും കഴിയുമോ, നടിയെ അതേപടി പകർത്തി യുവതി

261

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പൂർണ്ണിമ ഇന്ദ്രജിത്ത് . സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നെങ്കിലും ഫാഷൻ രംഗത്ത് പൂർണ്ണിമ തിളങ്ങി നിന്നിരുന്നു. ഇപ്പോൾ വീണ്ടും സിനിമാരംഗത്ത് സജീവമായിരിക്കുകയാണ് നടി.

പൂർണ്ണിമയുടെ വേഷവിധാനങ്ങളെ അതേ പടി അനുകരിക്കുന്ന ഒരു ലേഡി യൂട്യൂബറുടെ ഫോട്ടോകളാണ് ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അസ്വി എന്ന് പേരുള്ള യുവതിയാണ് പൂർണ്ണിമയെ അനുകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Advertisements

ഇൻസ്റ്റഗ്രാമിലാണ് അസ്വി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സാരിയുടുത്ത പൂർണ്ണിമയെയും പാവാടയിട്ട പൂർണ്ണിമയെയും അനുകരിച്ച അസ്വിക്ക് സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പൂർണ്ണിമയെ ഇത്രയും മനോഹരമായി അനുകരിക്കാൻ മറ്റാർക്കെങ്കിലും കഴിയുമോയെന്ന് ചിലർ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ത്രീയെന്നാണ് പൂർണ്ണിമയെക്കുറിച്ച് അസ്വി പറയുന്നത്. അതുകൊണ്ടാണ് പൂർണ്ണിമയെ താൻ അനുകരിക്കുന്നതെന്നും യുവതി പറയുന്നു. സിനിമാ നടൻമാരെയും നടിമാരെയും അനുകരിക്കുന്നത് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ട്രെന്റാണ്.

ലോക്ക്ഡൗൺ കാലത്ത് ഒട്ടെറെ പേർ നടീ നടൻമാരെ അനുകരിക്കുകയും ചെയ്തിരുന്നു. അസ്വിയുടെ അനുകരണം ഏറ്റവും മികച്ചതാണെന്നാണ് പൂർണ്ണിമയുടെ ആരാധകർ വരെ പറയുന്നത്. ഇനിയും പൂർണ്ണിമയുടെ പല ലുക്കുകൾക്കും വേണ്ടി കാത്തിരിക്കുവെന്നും അസ്വിയോട് ചിലർ പറയുന്നു. അസ്വിയുടെ യൂട്യൂബ് ചാനലിനും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Advertisement