എല്ലാ ശരിയാകും, അനുരാഗ കരിക്കിൻവെള്ളത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും വീണ്ടും ഒന്നിക്കുന്നു

217

അനുരാഗ കരിക്കിൻവെള്ളം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും ഒന്നിക്കുന്ന പുതിയ ചിത്രം ‘എല്ലാ ശരിയാകും’ ചിത്രീകരണം ആരംഭിക്കുന്നു. വെള്ളിമൂങ്ങയ്ക്ക് ശേഷം സംവിധായകൻ ജിബു ജേക്കബ് ഒരുക്കുന്ന രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രമാണിത്.

ഡിസംബർ 18നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്.ഈരാറ്റുപേട്ടയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തകന്റെ റോളിലാണ് ആസിഫ് അലി എത്തുന്നത്.

Advertisements

ഹ്യൂമറിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഷാരിസ് മുഹമ്മദാണ് തിരക്കഥ. അതേ സമയം ബിജു മേനോൻ നായകനായെത്തിയ വെള്ളി മൂങ്ങ എന്ന ചിത്രത്തിന് ശേഷം വീണ്ടും രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമയുമായി ജിബു ജേക്കബ്.

ഈ ചിത്രത്തിലും ഒരു രാഷ്ട്രീയക്കാരൻ തന്നെയാണ് ജിബുവിന്റെ കേന്ദ്ര കഥാപാത്രം. ഈരാറ്റുപേട്ടയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ആസിഫ് അലിയുടെ രാഷ്ട്രീയക്കാരൻ വെള്ളിമൂങ്ങയിലെ ബിജു മേനോൻ കഥാപാത്രത്തിൽ നിന്നും വ്യത്യസ്തമാകുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്.

എല്ലാം ശരിയാകും എന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ ക്യാംപെയ്ൻ വാചകം തന്നെ ചിത്രത്തിന്റെ പേരായതിനാൽ ഇടത് യുവനേതാവായിട്ടായിരിക്കും ആസിഫ് അലി എത്തുകയെന്നാണ് റിപ്പോർട്ടുകൾ.

സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആന്റണി, സേതുലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോമഡി എന്റർടെയ്നർ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്.

Advertisement