അത്തരം സീനുകൾ ഉണ്ടാവരുത്, താൻ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാൻ അച്ഛൻ വെച്ച നിബന്ധനകൾ വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി

5657

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരസുന്ദരിയാണ് ലക്ഷ്മി ഗോപാലസ്വാമി. ഇതിനോടകം തന്നെ നിരവധി വ്യത്യസ്ത വേഷങ്ങൾ ചെയ്തു കഴിഞ്ഞ ലക്ഷ്മി ഗോപാലസ്വാമി മികച്ച ഒരു നർത്തകി കൂടിയാണ്.

സൂപ്പർതാരങ്ങളായ മമ്മൂട്ടി മോഹൻലാൽ ജയറാം തുടങ്ങയവർക്കെല്ലാം ഒപ്പം ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചു കഴിഞ്ഞു. മലയാള സിനിമയുടെ ക്ലാസ്സിക്കൽ ഡയറക്ടർ എന്നറിയപ്പെട്ടിരുന്ന ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി എന്ന നായിക സിനിമയിൽ തുടക്കം കുറിക്കുന്നത്.

Advertisements

2000 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു നായകനായി അഭിനയിച്ചത്. തന്റെ ആദ്യ സിനിമയെക്കുറിച്ച് ഓർക്കുമ്പോ ൾ മറക്കാൻ കഴിയാത്ത ഒരു അനുഭവത്തെക്കുറിച്ച് ഒരു പ്രമുഖ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി ഗോപാലസ്വാമി തുറന്നു സംസാരിക്കുകയാണ്.

ലക്ഷ്മി ഗോപാലസ്വാമിയുടെ വാക്കുകൾ ഇങ്ങനെ:

ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടനെന്ന നിലയിൽ എനിക്ക് മമ്മൂട്ടിയെ അറിയാമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഇവിടുത്തെ താരമൂല്യത്തെ കുറിച്ച് വലിയ അറിവ് ഇല്ലായിരുന്നു. ആ സിനിമ ചെയ്യുമ്പോൾ ഒരുപാട് റൊമാന്റിക് ആയ സീനുകൾ അതിലുണ്ടോ! എന്ന് ചോദിച്ചിട്ടാണ് ആദ്യം അത് കമ്മിറ്റ് ചെയ്തത്.

കുടുംബിനി റോൾ ആണ് ചെയ്യേണ്ടത് എന്ന് പറഞ്ഞപ്പോൾ ഞാൻ റെഡിയായിരുന്നു. പക്ഷേ എൻറെ അച്ഛൻ അവിടെയും കയറി ഒരു നിബന്ധന വച്ചു. നായകനുമായി കട്ടിലിൽ കിടക്കുന്ന സീനൊന്നും ഉണ്ടാവരുത്.
ഞാൻ വളരെ ഇഷ്ടപ്പെട്ടു ചെയ്ത ഒരു സിനിമയായിരുന്നു അരയന്നങ്ങളുടെ വീട്.

മനസ്സിൽ എന്താകും എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷേ മമ്മുക്കയും ലോഹി സാറുമൊക്കെ വലിയ പിന്തുണ നൽകിയപ്പോൾ അതിലെ സീത എന്ന ശക്തമായ സ്ത്രീ കഥാപാത്രം ചെയ്യാൻ എനിക്ക് ധൈര്യമായി.

നമ്മുടെ സീൻ നന്നായാലും ലോഹി സാർ അത് അങ്ങനെ തുറന്നു പറയില്ല. പക്ഷേ അദ്ദേഹത്തിന്റെ തലകുലുക്കലിൽ നിന്ന് സീൻ ഓക്കേ ആണെന്ന് നമുക്ക് പിടി കിട്ടുമെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.

Advertisement