ആരോപണങ്ങൾ തെളിയിക്കാൻ ആവില്ല, ശി ക്ഷി ക്ക പ്പെടില്ല ദിലീപ് നിരപരാധി, വീണ്ടും ദിലീപിന് പിന്തുണയുമായി അടൂർ ഗോപാലകൃഷ്ണൻ

121

മലയാള സിനിമയുടെ യശസ്സ് ലോകം മുഴുവൻ ഉയർത്തിയ സംവിധായകൻ ആണ് അടൂർ ഗോപാലകൃഷ്ണൻ. സമാന്തര സിനിമകളുടെ അമരക്കാരൻ ആയ അടൂർ നിരവധി ക്ലാസിക് സിനിമകൾ ആണ് ഒരുക്കിയിട്ടുള്ളത്. മെഗാസ്റ്റാർ മമ്മൂട്ടി അടൂരിന്റെ സിനിമയിലുടെ ദേശീയ പുരസ്‌കാരങ്ങൾ വരെ നേടിയെടുത്തിട്ടുണ്ട്.

സൂപ്പർ താരം ദിലീപിനെ വെച്ചും സിനിമ ഒരുക്കിയിട്ടുണ്ട് അടൂർ ഗോപാല കൃഷ്ണൻ. പിന്നെയും എന്ന ചിത്രമായിരുന്നു അടൂർ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്തത്. ദിലീപുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ആൾ കൂടിയാണ് അടൂർ.

Advertisements
Courtesy: Public Domain

ഇപ്പോഴിതാ നടിയുടെ കേസിൽ ദിലീപ് നിരപരാധി ഈആണെന്ന് താൻ വിശ്വസിക്കുന്നു എന്ന് ആവർത്തിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് അടൂർ ഗോപാലകൃഷ്ണൻ. മലയാളിയായ തെന്നിന്ത്യൻ യുവ നടിയെ ആ ക്ര മി ച്ച കേസിൽ ദിലീപിന് എതിരായ ആരോപണങ്ങൾ തെളിയിക്കാൻ ആവില്ലെന്നും ശി ക്ഷി ക്ക പ്പെടുമെന്ന് കരുതുന്നില്ല എന്നും അടൂർ ഗോപാലകൃഷ്ണൻ പറയുന്നു.

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അടൂർ ഗോപാല കൃഷ്ണന്റെ തുറന്നു പറച്ചിൽ. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ:

കേസിൽ ദിലീപ് നിരപരാധി ആണെന്ന് താൻ വിശ്വസിക്കുന്നു. കേസിന് പിന്നിൽ അറിയാൻ വയ്യാത്ത നിരവധി കാര്യങ്ങൾ ഉണ്ട്. അങ്ങനെ ഒന്നും അയാൾ ചെയ്യുമെന്ന് കരുതുന്നില്ല. ദിലീപിന് എതിരെയുളള ആരോപണങ്ങൾക്ക് യാതൊരു തെളിവും ഇല്ല.

ദിലീപിന് എതിരായ ആരോപണങ്ങൾ തെളിയിക്കാൻ ആവില്ല. അയാൾ ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ല എന്നാണ് അടൂർ ഗോപാലകൃഷ്ണൻ പ്രതികരിച്ചിരിക്കുന്നത്. അതേസമയം നടിയെ ആ ക്ര മി ച്ച കേസിൽ നേരത്തെ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ദിലീപിന് പിന്തുണച്ച് അടൂർ രംഗത്ത് എത്തിയിരുന്നു.

താൻ ആറിയുന്ന ദിലീപ് കുറ്റവാളിയോ അധോലോക നായകനോ അല്ല എന്നും മാധ്യമങ്ങൾ കോടതി വിധി വരും വരെ കാത്തിരിക്കണം എന്നുമായിരുന്നു അടൂർ ഗോപാലകൃഷ്ണൻ അന്ന് പറഞ്ഞിരുന്നത്. മുമ്പത്തെ തന്റെ ആസമാന നിലപാട് തന്നെ ആവർത്തിച്ചാണ് സംവിധായകൻ വീണ്ടും എത്തിയിട്ടുള്ളത്.

Also Read
കാവ്യയ്ക്ക് ഒത്തിരി നന്ദി, ഞങ്ങളുടെ മഞ്ജുച്ചേച്ചിയെ തിരികെ തന്നതിന്, ആരാധകര്‍ ഒന്നടങ്കം പറയുന്നു

Advertisement