കാവ്യയ്ക്ക് ഒത്തിരി നന്ദി, ഞങ്ങളുടെ മഞ്ജുച്ചേച്ചിയെ തിരികെ തന്നതിന്, ആരാധകര്‍ ഒന്നടങ്കം പറയുന്നു

182

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

Advertisements

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Also Read;നഗ്മയെ കെട്ടിപ്പിടിക്കാൻ കിട്ടിയ അവസരം ഞാൻ മുതലാക്കി; പക്ഷെ എല്ലാം തുറന്ന് പറയുമെന്ന് ഞാൻ വിചാരിച്ചില്ല, തുറന്ന് പറച്ചിലുമായി മുകേഷ്

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കവിഞ്ഞു. തല അജിത്ത് നായകന്‍ ആകുന്ന തമിഴ് ചിത്രം തുനിവ് ആണ് മഞ്ജു വാര്യര്‍ നായികയായി റിലീസ് ചെയ് പുതിയ ചിത്രം.

പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള മഞ്ജുവിന്റെ അഭിമുഖങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ജനങ്ങളുടെ സ്‌നേഹം കിട്ടിയതുകൊണ്ടാണ് മുന്നോട്ട് പോകാന്‍ കഴിയുന്നതെന്നും തന്റെ ആരാധകരെല്ലാം തനിക്ക് നല്ലത് മാത്രം വരണമെന്ന് ആഗ്രഹിക്കുന്ന തന്റെ പ്രിയപ്പെട്ടവരാണെന്നും മഞ്ജു പറയുന്നു.

Also Read: നഗ്മയെ കെട്ടിപ്പിടിക്കാൻ കിട്ടിയ അവസരം ഞാൻ മുതലാക്കി; പക്ഷെ എല്ലാം തുറന്ന് പറയുമെന്ന് ഞാൻ വിചാരിച്ചില്ല, തുറന്ന് പറച്ചിലുമായി മുകേഷ്

തങ്ങളുടെ സ്വന്തമാണ് മഞ്ജുവെന്ന് ആരാധകരും കമന്റുകളിലൂടെ പറയുന്നു. ആരെയും കുറ്റപ്പെടുത്താത്ത ആളാണ് മഞ്ജുവെന്നും നിഷ്‌കളങ്കമായ ചിരയാണെന്നും ആരാധകര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ മഞ്ജുവിനെ തങ്ങള്‍ക്ക് തിരികെ തന്ന കാവ്യയ്ക്ക് നന്ദിയെന്നും ആരാധകര്‍ പറയുന്നുണ്ട്.

Advertisement