Home Entertainment Celebrities

ഒന്നും കാര്യമാക്കേണ്ട, രശ്മികയുമായുള്ള പ്രശ്‌നത്തില്‍ പ്രതികരിച്ച് ഋഷഭ് ഷെട്ടി

192

ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ താര മൂല്യമുള്ള നടിയാണ് കന്നഡ താര സുന്ദരി രശ്മിക മന്ദാന. അഭിനയ രംഗത്ത് എത്തി ഏതാനം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തന്നെയാണ് നടി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. തന്റെ ഇരുപതാം വയസ്സിലാണ് താരം ആദ്യമായി അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്.

മോഡലിംഗ് രംഗത്താണ് താരം തന്റെ കരിയര്‍ ആരംഭിക്കുന്നത്. അതിന് ശേഷമാണ് താരം സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2016 ല്‍ പുറത്തിറങ്ങിയ കിരിക്ക് പാര്‍ട്ടി എന്ന കന്നഡ സിനിമയില്‍ കൂടിയാണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതത്തില്‍ എത്തുന്നന്നത്.

Advertisements

കന്നട സിനിമയില്‍ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്. എന്നാല്‍ ഇന്നിപ്പോള്‍ താരം കുടുതലും തിളങ്ങുന്നത് തെലുങ്ക് സിനിമയിലാണ്. ആദ്യ സിനിമ തന്നെ തകര്‍പ്പന്‍ വിജയമായി മാറയതോടെ പിന്നീട് കൈ നിറയെ സിനിമകളാണ് താരത്തെ തേടി എത്തിയത്.

Also Read: നഗ്മയെ കെട്ടിപ്പിടിക്കാൻ കിട്ടിയ അവസരം ഞാൻ മുതലാക്കി; പക്ഷെ എല്ലാം തുറന്ന് പറയുമെന്ന് ഞാൻ വിചാരിച്ചില്ല, തുറന്ന് പറച്ചിലുമായി മുകേഷ്

രശ്മികയും സംവിധായകന്‍ ഋഷഭ് ഷെട്ടിയും തമ്മില്‍ ശത്രുതയിലാണെന്ന് നേരത്തെ മുതല്‍ വാര്‍ത്തകളുണ്ടായിരുന്നു. രശ്മികയുടെ ആദ്യ സിനിമ കിര്‍ക് പാര്‍ട്ടിയുടെ സംവിധായകനാണ് ഋഷഭ് ഷെട്ടി. എ്ന്നാല്‍ ഒരു അഭിമുഖത്തില്‍ രശ്മിക ഇക്കാര്യം മെന്‍ഷന്‍ ചെയ്തിരുന്നില്ല. കൈകൊണ്ട് ക്വാട്ട് മാര്‍ക്ക് ചിഹ്നം മാത്രമാണ് കാണിച്ചത്.

മറ്റൊരു അഭിമുഖത്തില്‍ രശ്മികയുടേത് അടക്കം മൂന്ന് നടിമാരുടെ പേര് പറഞ്ഞ് ആരുടെ കൂടെ ജോലി ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഋഷഭിനോട് ചോദിച്ചു. ആദ്യ അഭിമുഖത്തില്‍ രശ്മിക കാണിച്ച പോലെ കൈകൊണ്ട് ചിഹ്നം കാണിക്കുക മാത്രമാണ് ചെയ്തത്.

Also Read: ഇളയ ദളപതിയും അച്ഛനും തമ്മിലുള്ള പ്രശ്‌നത്തിന് കാരണം ഭാര്യ സംഗീത; പക്ഷെ മരുമകൾ ഉത്തമയാണെന്ന് ആവർത്തിച്ച് അമ്മായി അമ്മയും

ഇതെല്ലാം വലിയ വിവാദമായിരുന്നു. പുതിയ അഭിമുഖത്തില്‍ ഇതൊന്നും കാര്യമാക്കേണ്ട എന്നായിരുന്നു ഋഷഭ് പറഞ്ഞത്. തങ്ങള്‍ ഒത്തിരി പേര്‍ക്ക് അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും തങ്ങളുടെ കൈയ്യില്‍ അത്തരത്തിലുള്ള നിരവധി പേരുടെ പട്ടികയുണ്ടെന്നും അത് ഇനി പറയണ്ട എന്നായിരിക്കും കരുതിക്കാണുക എന്നും ഋഷഭ് പറയുന്നു.

Advertisement