നഗ്മയെ കെട്ടിപ്പിടിക്കാൻ കിട്ടിയ അവസരം ഞാൻ മുതലാക്കി; പക്ഷെ എല്ലാം തുറന്ന് പറയുമെന്ന് ഞാൻ വിചാരിച്ചില്ല, തുറന്ന് പറച്ചിലുമായി മുകേഷ്

177

തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു നഗ്മ. ബോളിവുഡിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചതെങ്കിലും, തെന്നിന്ത്യയിലും, ഭോജ്പൂരി സിനിമകളിലുമാണ് താരം ശ്രദ്ധിക്കപ്പെട്ടത്. താരത്തിന്റെ പ്രണയവും, പ്രണയ തകർച്ചയും എല്ലാം ഒരു കാലത്ത് വാർത്തയായിരുന്നു. അക്കൂട്ടത്തിൽ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയും ഉണ്ട്.

ഇപ്പോഴിതാ നഗ്മയെ കുറിച്ച് ഒരു അനുഭവ കഥ തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ മുകേഷ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; അമേരിക്കയിൽ ഒരു ഷോ ഉണ്ടായിരുന്നു. അന്ന് ആ ഷോയിൽ ശോഭന, മോഹൻലാൽ, പ്രിയദർശൻ തുടങ്ങി വൻ താരനിരകൾക്കൊപ്പം നഗ്മയും ഞാനും ഉണ്ടായിരുന്നു. നഗ്മ അന്ന് സൂപ്പർഹിറ്റ് സിനിമകൾ ചെയ്ത് നില്ക്കുന്ന സമയമാണ്.

Advertisements

Also Read
അയാൾ ഒരു നല്ല റൗഡിയാണ്, അതാണ് അയാളെ വെച്ച് ഞാൻ സിനിമ എടുക്കാത്തത്; മോഹൻലാലിനെ വെച്ച് സിനിമ എടുക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് അടൂർ ഗോപാല കൃഷ്ണൻ

ചില സിനിമകൾ ഉപേക്ഷിച്ചുകൊണ്ടാണ് അന്ന് അവർ ഷോയ്ക്കായി വന്നിരിക്കുന്നത്. മലയാളം അറിയാത്തത് കൊണ്ട് അന്ന് സ്‌കിറ്റിൽ നിന്നും അവർ മാറി നിന്നു. പകരം ഡാൻസ് ഐറ്റംസിൽ പങ്കെടുക്കാൻ സമ്മതമറിയിച്ചു. അന്ന് അവരോടൊപ്പം നിറത്തിലെ ശുക്രിയ എന്ന പാട്ടിനാണ് നഗ്മക്കൊപ്പം ഞാനും കളിക്കുന്നത്.

പാട്ടിന്റെ അവസാനം കെട്ടിപ്പിടിക്കുന്ന ഭാഗമുണ്ട്. അന്ന് ഞാൻ ന്ഗ്മയോട് പോയിട്ട് നഗ്മ കെട്ടിപ്പിടുത്തം കുറച്ചുംകൂടെ നന്നാക്കാൻ ഉണ്ടെന്ന് പ്രിയൻ പറഞ്ഞിട്ടുണ്ട്. നന്നായി മുറുക്കെ എന്നെ കെട്ടിപ്പിടിതക്കണം എന്ന് ഞാൻ പറഞ്ഞു. നഗ്മ എല്ലാത്തിനു ഓകെ പറഞ്ഞു. പ്രിയൻ പെർഫക്ഷന്റെ ആളാണെന്നും നന്നായി തന്നെ അത് ചെയ്യണമെന്നും ഞാൻ അവരോട് വീണ്ടും പറഞ്ഞു. മാത്രമല്ല ഫൈനൽ ഷോക്ക് ലൈറ്റ് അണയുന്നത് വരെ എന്നെ കെട്ടിപ്പിടിക്കാനും ശട്ടം കെട്ടി.

ഷോയ്ക്ക് ശേഷം ഞങ്ങൾ ന്യൂയോർക്കിൽ നിന്നും ഞങ്ങളെല്ലാവരും താമസിക്കുന്ന ന്യൂജേഴ്‌സിയിലേക്ക് ബസ് കയറി. രാജീവ് കുമാർ മൈക്കെടുത്ത് ഈ ഷോയുടെ അനുഭവങ്ങൾ ഓരോ ആൾക്കാരും പറയണമെന്ന് പറഞ്ഞു. എല്ലാവരും മോഹൻലാലിനെ പുകഴ്ത്തി സംസാരിച്ചു. അവസാനം മൈക്ക് നഗ്മയുടെ അടുത്ത് എത്തി.

Courtesy: Public Domain

Also Read
ഇളയ ദളപതിയും അച്ഛനും തമ്മിലുള്ള പ്രശ്‌നത്തിന് കാരണം ഭാര്യ സംഗീത; പക്ഷെ മരുമകൾ ഉത്തമയാണെന്ന് ആവർത്തിച്ച് അമ്മായി അമ്മയും

എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഷോ ആയിരിക്കും ഇത് എന്ന് പറഞ്ഞാണ് നഗ്മ തുടങ്ങിയത്. മറക്കാത്തതെന്തെന്നാൽ പെർഫോമൻസ് കൊണ്ടല്ല. ഇതിന്റെ പിന്നിൽ ഞാൻ ഇത്രയും രസിച്ച സന്തോഷിച്ച ദിവസങ്ങൾ ഉണ്ടായിട്ടില്ല. എനിക്ക് കുസൃതികൾ ഭയങ്കര ഇഷ്ടമാണ്. പ്രിയൻ കെട്ടിപ്പിടുത്തം പോരാ എന്ന് പറയുന്നെന്ന് മുകേഷ് വെറുതെ പറയുന്നതാണെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു. പക്ഷെ ഞാൻ ആ കുസൃതി ആസ്വദിച്ചു. അവസാനത്തെ കെട്ടിപ്പിടുത്തത്തിൽ ഇദ്ദേഹം എന്നെ വിടുന്നില്ല. ചെവിയിൽ പറയുകയാണ് പ്രിയൻ വിൽ ഹിറ്റ് മി എന്ന്’. അന്ന് എല്ലാവരും കൂടി എന്നെ കൈകാര്യം ചെയ്തു എന്നാണ് മുകേഷ് പറഞ്ഞത്

Advertisement