താരജാഡയില്ല, റോഡില്‍ വീണുകിടന്ന പേപ്പറുകള്‍ എടുത്തുമാറ്റി റോഡ് വൃത്തിയാക്കി മോഹന്‍ലാല്‍,, നല്ല പ്രവൃത്തിയെ വാനോളം പുകഴ്ത്തി ആരാധകര്‍

132

മലയാള സിനിമയിലെ താരതരാജാക്കന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. ഒത്തിരി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച താരത്തിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. മോഹന്‍ലാലിന്റെ അഭിനയ മികവ് പ്രേക്ഷകരില്‍ പലപ്പോഴും അത്ഭുതം തോന്നിപ്പിച്ചിട്ടുണ്ട്.

Advertisements

മോഹന്‍ലാലിനെ നടന വിസ്മയം എന്നാണ് സിനിമാ ഇന്റസ്ട്രിയില്‍ ഉള്ളവരെല്ലാം വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read: നഗ്മയെ കെട്ടിപ്പിടിക്കാൻ കിട്ടിയ അവസരം ഞാൻ മുതലാക്കി; പക്ഷെ എല്ലാം തുറന്ന് പറയുമെന്ന് ഞാൻ വിചാരിച്ചില്ല, തുറന്ന് പറച്ചിലുമായി മുകേഷ്

ദുബായിയില്‍ നിന്നുള്ളതാണ് വീഡിയോ. തന്റെ വാഹനത്തില്‍ നിന്നും ഇറങ്ങി മുന്നോട്ട് നടക്കുന്നതിനിടെ റോഡില്‍ വീണകിടക്കുന്ന കണ്ട കടലാസു കഷ്ണങ്ങള്‍ പെറുക്കി കളയുന്നതിന്റെ വീഡിയോയാണിത്. വീഡിയോയിലൂടെ ലാലേട്ടന്‍ എല്ലാവര്‍ക്കും മാതൃകയാവുകയാണ്.

നല്ല വൃത്തിയുള്ള റോഡ് അല്‍പ്പം വൃത്തികേടായി കണ്ടതോടെ ആ വൃത്തികേട് മാറ്റാന്‍ തന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യം ചെയ്യുകയാണ് ലാലേട്ടന്‍. എല്ലാവര്‍ക്കും മാതൃകയായിരിക്കുകയാണ് വീഡിയോയിലൂടെ താരം.

Also Read: ഇളയ ദളപതിയും അച്ഛനും തമ്മിലുള്ള പ്രശ്‌നത്തിന് കാരണം ഭാര്യ സംഗീത; പക്ഷെ മരുമകൾ ഉത്തമയാണെന്ന് ആവർത്തിച്ച് അമ്മായി അമ്മയും

സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ ഫാന്‍സ് പേജുകള്‍ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു. ലാലേട്ടന്റെ നല്ല മനസ്സിനെയും നല്ല പ്രവൃത്തിയെയും പുകഴ്ത്തി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടത്.

Advertisement