ദുരന്തമായി മാറിയ സുരേഷ് ഗോപി ചിത്രം രുദ്രാക്ഷത്തിന്റെ ക്ഷീണം തീർക്കാൻ ഷാജി കൈലാസ് വിളിച്ചത് മമ്മൂട്ടിയെ, പിന്നെ പിറന്നത് ബോക്‌സോഫീസിനെ പിടിച്ച് കുലുക്കിയ ഇടിവെട്ട് സിനിമ

7967

നിരവധി സൂപ്പർഹിറ്റ് സിനിമകൽ മലയാളിക്ക് സമ്മാനിച്ച വിജയ കൂട്ടുകെട്ടായിരുന്നു ഒരുകാത്ത് രചയിതാവ് രൺജി പണിക്കറും സംവിധായകൻ ഷാജി കൈലാസും തമ്മിലുള്ള കൂട്ടുകെട്ട്. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി തുടങ്ങയവരുടെയെല്ലാം കരിയറിലെ തകർപ്പൻ സിനിമകൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്.

രൺജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് കമ്മീഷണർ എന്ന മെഗാഹിറ്റ് സിനിമ ചെയ്തു കഴിഞ്ഞ സമയം. അടുത്ത ചിത്രം എഴുതാനായി ഷാജി കൈലാസ് രൺജി പണിക്കർക്ക് പകരം രഞ്ജിത്തിനെ ആയിരുന്നു ഏൽപ്പിച്ചത്.

Advertisements

രുദ്രാക്ഷം ആയിരുന്നു സിനിമ. സുരേഷ് ഗോപി നായകനായ രുദ്രാക്ഷം വലിയ ബോക്‌സോഫീസ് ദുരന്തമായി മാറി. ബാംഗ്ലൂർ അധോലോകം തന്നെയായിരുന്നു ഈ സിനിമയുടെ പശ്ചാത്തലം. അതേ സമയം രുദ്രാക്ഷം ഉണ്ടാക്കിയ ക്ഷീണം തീർക്കാൻ ഷാജി കൈലാസിന് ഒരു മെഗാഹിറ്റ് ആവശ്യം ആയിരുന്നു. ഷാജി വീണ്ടും രൺജി പണിക്കരെ എഴുതാൻ വിളിച്ചു.

Also Read
ആഘോഷങ്ങള്‍ ശനിയാഴ്ച, മകള്‍ക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം, ഡിംപിളിന്റെ പുതിയ സന്തോഷവാര്‍ത്ത പങ്കുവെച്ച് അമ്മ ഡെന്‍സി

ഒരു കളക്ടറുടെ ഔദ്യോഗിക ജീവിതത്തിലെ വെല്ലുവിളികൾ സിനിമയാക്കാൻ തീരുമാനിച്ചു. 1995ൽ അത് സംഭവിച്ചു. ജോസഫ് അലക്‌സ് തേവള്ളിപ്പറമ്പൽ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ കഥയുമായി ദി കിംഗ് എത്തി.

മലയാള സിനിമയെ കിടിലം കൊള്ളിച്ച വിജയമായിരുന്നു ദി കിംഗ് നേടിയത്. മമ്മൂട്ടിയും മുരളിയും വിജയരാഘവനും രാജൻ പി ദേവും ഗണേഷും ദേവനും വാണി വിശ്വനാഥുമെല്ലാം തകർത്തഭിനയിച്ച ചിത്രത്തിൽ സുരേഷ്‌ഗോപി അതിഥിതാരമായും എത്തി.

കളി എന്നോടും വേണ്ട സാർ. ഐ ഹാവ് ആൻ എക്‌സ്ട്രാ ബോൺ. ഒരെല്ല് കൂടുതലാണെനിക്ക് എന്ന് മന്ത്രിപുംഗവന്റെ മുഖത്തടിക്കുന്നതു പോലെ ആക്രോശിച്ചുകൊണ്ട് ജോസഫ് അലക്‌സ് തകർത്താടി. ഷാജി കൈലാസിന്റെ ഫ്രെയിം മാജിക്കിന്റെ പരകോടിയായിരുന്നു ദി കിംഗ് എന്നതും ശ്രദ്ധേയം.

Also Read
എനിക്ക് മമ്മൂട്ടിയേക്കാള്‍ പ്രായം കുറവ്, പക്ഷേ അച്ഛനായി അഭിനയിക്കേണ്ടി വന്നു, ഞാനും ശരീരം ശ്രദ്ധിച്ചിരുന്നേല്‍ മമ്മൂട്ടിയെ പോലെ ആവും, അലന്‍സിയര്‍ പറയുന്നു

Advertisement