ആഘോഷങ്ങള്‍ ശനിയാഴ്ച, മകള്‍ക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം, ഡിംപിളിന്റെ പുതിയ സന്തോഷവാര്‍ത്ത പങ്കുവെച്ച് അമ്മ ഡെന്‍സി

602

ടെലിവിഷന്‍ സീരിയലുകളുടെ ആരാധകര്‍ക്ക് ഏറെ സുപരിചിതയാണ് നടി ഡിംപിള്‍ റോസ്. ബാലാമണി എന്ന സീരിയല്‍ പരമ്പരയിലെ വേഷത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരം പിന്നീട് നിലവിളക്ക്, സ്ത്രീ, എന്നീ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സീരിയലുകളിലൂടെ മനസ്സിലിടം പിടിച്ചു.

പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തു. കൂടാതെ, മലയാള സിനിമയിലും ഡിംപിള്‍ ഭാഗ്യം പരീക്ഷിച്ചു. 2012 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം കാസനോവ സിനിമയിലൂടെ ആണ് താരം ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്.

Advertisements

അതിനു ശേഷം, തെങ്കാശി പട്ടണം, പുലിവാല്‍ കല്യാണം, സദാനന്ദന്റെ സമയം, കണ്‍മഷി എന്നിങ്ങനെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിരുന്നു. ആന്‍സണ്‍ ഫ്രാന്‍സിസ് ആണ് ഡിംപിളിന്റെ ഭര്‍ത്താവ്. അതേസമയം, മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടി ഡിംപിള്‍ റോസിന് അമ്മയായിട്ട് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്.

Also Read: ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവര്‍ തന്നെയെന്ന് ഗണേഷ് കുമാര്‍, പ്രസ്താവന പിന്‍വലിക്കണമെന്ന് ഡോക്ടര്‍മാര്‍, ചൂടുപിടിച്ച് ചര്‍ച്ചകള്‍

സോഷ്യല്‍മീഡിയയില്‍ സജീവമായ ഡിംപിള്‍ യൂട്യൂബില്‍ വിഡിയോകള്‍ പങ്കുവെക്കാറുണ്ട്. ഡിംപിളിന്റെ അമ്മ ഡെന്‍സിയും സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ്. ഇപ്പോഴിതാ ഡെന്‍സി പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

ഡിംപിളിന്റെ ജന്മദിനത്തില്‍ ആശംസ അറിയിക്കുന്നതിനെയും സമ്മാനം നല്‍കുന്നതിനെയും കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. ഇത്തവണത്തെ പിറന്നാളിന് ഡിംപിള്‍ തങ്ങള്‍ക്കൊപ്പമാണെന്നും ആന്‍സണ്‍ ശനിയാഴ്ച വരുമെന്നും അപ്പോള്‍ തിരിച്ച് പോകുമെന്നും അമ്മ പറയുന്നു.

Also Read; ചതുരം കണ്ട് ഇഷ്ടക്കേട് തോന്നി ഒത്തിരി പേര്‍ സോഷ്യല്‍മീഡിയയില്‍ അണ്‍ഫോളോ ചെയ്തു, ചിലപ്പോള്‍ സീത എന്ന സീരിയല്‍ കണ്ട ചേച്ചിമാരായിരിക്കാം, കുറേ യുവാക്കള്‍ ആരാധകരായി, തുറന്നുപറഞ്ഞ് സ്വാസിക

മകള്‍ക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം. മക്കളെ കുറിച്ച് പറയുമ്പോള്‍ അമ്മമാര്‍ക്ക് നൂറുനാവായിരിക്കുമെന്നും പെണ്‍കുട്ടികളെ കുറിച്ച് പറയുമ്പോള്‍ അത് ഇ്ത്തിരി കൂടുതലായിരിക്കുമെന്നും അമ്മമാര്‍ പെണ്‍മക്കളോടൊപ്പമായിരിക്കും സന്തോഷവും സങ്കടവും കൂടുതല്‍ പങ്കിടുന്നതെന്നും ഡെന്‍സി പറയുന്നു.

Advertisement