ക്യാമറാമാനുമായി പ്രണയം, വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം, ഇന്ന് 21കാരിയുടെ അമ്മ, ചിന്താവിഷ്ടയായ ശ്യാമളയിലെ സംഗീതയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

4194

മലയാളി സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയായ മുഖമാണ് സംഗീതയുടേത്. ചിന്താവിഷ്ടയായ ശ്യാമള എന്ന ഒറ്റ ചിത്രം മതി സംഗീതയെ മലയാളികള്‍ ഓര്‍ക്കാന്‍. ഈ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് സംഗീത.

മലപ്പുറം സ്വദേശിയായ സംഗീത മാധവന്‍നായരുടെയും പത്മയുടെയും മകളായിട്ടാണ് ജനിച്ചത്. അച്ഛന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട് പിന്നീട് ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു. 1978 ല്‍ സ്‌നേഹിക്കാന്‍ ഒരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് ചേക്കേറിയത്.

Advertisements

അനിയന്‍ ബാവ ചേച്ചന്‍ ബാവ, വാഴുന്നോര്‍, ക്രൈം ഫയല്‍ തുടങ്ങി ഒത്തിരി ഹിറ്റ് മലയാള ചിത്രങ്ങളില്‍ താരം അഭിനയിച്ചപു. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും തന്റെ കഴിവ് താരം തെളിയിച്ചു.

Also Read: ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവര്‍ തന്നെയെന്ന് ഗണേഷ് കുമാര്‍, പ്രസ്താവന പിന്‍വലിക്കണമെന്ന് ഡോക്ടര്‍മാര്‍, ചൂടുപിടിച്ച് ചര്‍ച്ചകള്‍

വിജയ് നായകനായി എത്തിയ പൂവേ ഉനക്കാഗേ എന്ന ചിത്രത്തിന്റെ ക്യാമറാമാന്‍ എസ് ശരവണന്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. ചിത്രത്തിന്റെ ഷൂട്ടിന് ശേഷം പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാവുകയും ആയിരുന്നു.

തങ്ങള്‍ പ്രണയിച്ചുവെന്ന് പറഞ്ഞപ്പോള്‍ ആദ്യം ആരും വിശ്വസിച്ചിരുന്നില്ല. രണ്ടാള്‍ക്കും ഇഷ്ടമുണ്ടെന്ന് അറിഞ്ഞുവെങ്കിലും പരസ്പരം പറഞ്ഞിരുന്നില്ലെന്നും വീട്ടില്‍ വിവാഹക്കാര്യം പറഞ്ഞപ്പോള്‍ വീട്ടുകാരുടെ ഭാഗത്ത് നിന്ന് ആദ്യം പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സംഗീത പറയുന്നു.

Also Read: അമ്മ അടിപൊളിയാണ്, എന്റെ ഏറ്റവും അടുത്ത് സുഹൃത്ത്, വഴക്ക് പറയുന്നത് പോലും തമാശരൂപേണെ, മല്ലിക സുകുമാരനെ കുറിച്ച് പൂര്‍ണ്ണിമ പറയുന്നു

വിവാഹശേഷം പൂവേ ഉനക്കാഗേ എന്ന ചിത്രത്തിന്റെ സംവിധായകനെ കണ്ടിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് തങ്ങള്‍ ഒരിക്കലും വിവാഹം കഴിക്കില്ലെന്നാണ് പ്രതീക്ഷിച്ചതെന്നും വിജയ് പോലും പറഞ്ഞത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നുവെന്നും താരം പറയുന്നു. ഇന്ന് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് സംഗീത. ഇരുവര്‍ക്കും ഒരു മകളാണുള്ളത്.

Advertisement