ചീത്ത സ്ത്രീയാണ് അവർ, തന്റെ മുന്നിൽ കണ്ടാൽ അടി കൊടുക്കും: നയൻതാരയ്ക്ക് എതിരെ പ്രഭുദേവയുടെ മുൻ ഭാര്യ പൊട്ടിത്തെറിച്ചത് ഇങ്ങനെ

108

സത്യൻ അന്തിക്കാടിന്റെ ജയറാം ചിത്രം മനസ്സിനക്കരെയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർതാരമായി മാറിയ താരസുന്ദരിയാണ് നടി നയൻതാര. കൈരളി ടീവിയിൽ സംപ്രേഷണം ചെയ്ത ഒരു പരിപാടിയിൽ അവതാരക ആയി എത്തിയ ഡയാന എന്ന തിരുവ്വല്ലാക്കാരി സുന്ദരി പിന്നീട് നയൻതാര എന്ന പേരിൽ സിനിമയിലേക്ക് എത്തുകയായിരുന്നു.

അതേ സമയം സിനിമാ അഭിനയം തുടങ്ങി കാലം മുതൽ താരം ഗോസിപ്പുകളുടെ കൂട്ടുകാരി ആണ്. അരങ്ങേറ്റ സിനിമയുടെ വിജയത്തിന് ശേഷം ഏതാനം മലയാള സിനമകളിൽ കൂടി വേഷമിട്ട താരം തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു.

Advertisements

ആക്ഷൻ ഹീറോ ശരത് കുമാറിന്റെ നായികയായി അയ്യ എന്ന സിനിമയിലൂടെ ആയിരുന്നു തമിഴ് അരങ്ങേറ്റം. പിന്നീട് സാക്ഷാൽ രജനീകാന്തിന്റെ നായികയായി ചന്ദ്രമുഖി. പിന്നീട് താരത്തിന്റെ വൻകുതിപ്പായിരുന്നു ഒപ്പം ഗോസിപ്പുകളും വിവാദങ്ങളും.

തെന്നിന്ത്യൻ സിനിമയിലെ വിവാദ കോളങ്ങളിൽ ഏറെ നിറഞ്ഞു നിന്നവർ ആയിരുന്നു നയൻതാരയും തമിഴ് നടനും സംവിധായകനുമായ ഡാൻസറുമായി പ്രഭുദേവയും. സിനിമാരംഗത്തും പുറത്തും വലിയ കോളിളക്കം സൃഷ്ടിച്ച ബന്ധം ആയിരുന്നു ഇവരുടേത്. ആ സമയത്ത് പ്രഭുദേവ വിവാഹിതനും 2 കുട്ടികളുടെ പിതാവും ആയിരുന്നു

Also Read
അമ്മ വളരെ കഷ്ടപ്പെട്ടാണ് എന്നേയും സഹോദരിയേയും വളർത്തിയത്, അച്ഛൻ ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല, ഞാൻ ആകെ അച്ഛനെ കണ്ടിട്ടുള്ളത് വെറും 2 തവണ: ടിപി മാധവന്റെ മകൻ

ഭാര്യേയും കുട്ടികളേയും ഉപേക്ഷിച്ചായിരുന്നു പ്രഭുദേവ നയൻതാരയുമായി ബന്ധം ഉണ്ടാക്കിയത്. എന്നാൽ വിവാഹം വരെ എത്തിയ ഇവരുടെ പിന്നീട് അവസാനിക്കുകയായിരുന്നു. അതേ സമയം അടുത്തിടെ
പ്രഭുദേവയുടെ മുൻ ഭാര്യ ഭാര്യ റംലത്ത് ഇരുവരുടെയും പ്രണയബന്ധത്തെ കുറിച്ച് തുറന്നടിച്ച് രംഗത്ത് എത്തിയിരുന്നു.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രഭുദേവയുടെ മുൻ ഭാര്യ റംലത്ത് എന്ന ലത നയൻതാരയ്ക്ക് എതിരെ രൂക്ഷവിമർശനം നടത്തിയത്. നയൻതാരയെ ശപിക്കുന്ന രീതിയിൽ ആയിരുന്നു ലതയുടെ വാക്കുകൾ. തന്റെ കുടുംബം ചിന്നിചിതറിച്ചതിനു നയൻതാരയ്ക്ക് തക്കതായ ശിക്ഷ ലഭിക്കണം എന്നും തന്റെ ഭർത്താവിനെ അവർ തന്നിൽ നിന്ന് തട്ടി എടുക്കുക ആയിരുന്നു എന്നും റംലത്ത് പറഞ്ഞിരുന്നു.

ഇതുപോലെ മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ നിയമപരമല്ലാതെ രീതിയിൽ സ്വന്തം ആക്കാൻ വേണ്ടി തുനിഞ്ഞു ഇറങ്ങുന്ന സ്ത്രീകളെല്ലാം തക്കതായ ശിക്ഷ അനുഭവിക്കണം എന്നും അവർ വ്യക്തമാക്കിയിരുന്നു. നയൻതാര വളരെ ചീത്തസ്ത്രീകൾക്ക് സമാനം ആണ് എന്നും തന്റെ മുന്നിൽ വന്നു പെട്ടാൽ അപ്പോൾ തന്നെ താൻ അവരെ അടിക്കുമെന്നും റംലത്ത് വ്യക്തമാക്കി.

എന്റെ ഭർത്താവ് ഒരിക്കലും നയൻതാരയുമായി പ്രണയത്തിലാകാൻ ഉള്ള സാധ്യത ഇല്ലെന്നും, താൻ അത് ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും, അത് എന്തോ ബ്ലാക്ക് മാജിക് മൂലം ആക്കാൻ ആണ് സാധ്യത എന്നും ആണ് റംലത്ത് പറയുന്നത്. പ്രഭുദേവ ഭാര്യയോട് നൂറ് ശതമാനം നീതിപുലർത്തിയ സത്യസന്ധനും ആത്മാർഥതയുമുള്ള ഭർത്താവായിരുന്നു. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി ഞങ്ങൾ സ്‌നേഹത്തോടെ ജീവിച്ചു വരികയാണെന്നും റംലത്ത് പറഞ്ഞിരുന്നു.

അതേ സമയം തങ്ങൾക്ക് വേണ്ടി ഒരു പുതിയ വീടുവരെ വാങ്ങിയിരുന്നു എന്നും. പക്ഷെ പെട്ടന്ന് ആയിരുന്നു എല്ലാം തകിടം മറിഞ്ഞതെന്നും അവർ വെളിപ്പെടുത്തി. ഒരിക്കലും കാണാത്ത തനിക്ക് പരിചയം ഇല്ലാത്ത പ്രഭുവേദയുടെ ഇപ്പോഴത്തെ പെരുമാറ്റം തനിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും വലിയൊരു ഞെട്ടൽ ആണ് നൽകിയിരിക്കുന്നത്.

Also Read
വിവാഹത്തിന് ഒരു തരി സ്വർണം ധരിക്കില്ല എന്നത് എന്റെ തീരുമാനമായിരുന്നു, കുടുംബക്കാർക്ക് ആയിരുന്നു പ്രശ്നം, അച്ഛനും അമ്മയും എന്റൊപ്പം നിന്നു: സിത്താര കൃഷ്ണകുമാർ

ഇത് ഒരു സാധാരണ പെണ്ണിന്റെ വേദനനിറഞ്ഞ അനുഭവം ആണ്. ഈ സമൂഹത്തിൽ പലയിടത്തും ഒരുപാട് ലതമാർ ഉണ്ടാകുമെന്നുമായിരുന്നു റംലത്ത് തുറന്നടിച്ചത്. അതേ സമയം പ്രഭുദേവയുമായി പിരിഞ്ഞ നയൻതാരം ഇപ്പോൾ തമിഴ് യുവ സംവിധായകനായ വിഘ്‌നേഷ് ശിവയുയമായി പ്രേമത്തിലാണ്. ഇരുവരും ലിവിങ് ടുഗെദർ ആണെന്നും ഉടൻ വിവാഹം ഉണ്ടാകുമെന്നു വാർത്തകൾ വന്നിരുന്നു.

ഇതിനിടെ പ്രഭുദേവയുടെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. ഒരു ഫിസിയോ തെറാപ്പിസ്റ്റിനെ ആയിരുന്നു പ്രഭുദേവ വിവാഹം കഴിച്ചത് എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.

Advertisement