സിൽക്ക് സ്മിതയടെ ജീവിതത്തിൽ തന്നെ അവരെ കല്യാണം കഴിച്ചിട്ടുള്ള ഒരേയൊരാൾ ഞാനാണ്, ഇമോഷണൽ ആയി അന്നവർ തന്നോട് പറഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തി മധുപാൽ

408

മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് മധുപാൽ. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് സിനിമാ പ്രേമികളുടെ കൈയ്യടി നേടിയിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.
ഒരു കാലത്ത് മലയാള സിനിമയിൽ വില്ലൻ വേഷങ്ങളുടെ പര്യായമായിരുന്നു മധുപാൽ.

നടനേക്കാളുപരി ഒരു എഴുത്തുകാരനും സംവിധായകനുമായ അദ്ദേഹം മികച്ച ചിത്രങ്ങൾ മലയാളിയ്ക്ക് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്. തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ക്ലാസ്സ് ചിത്രങ്ങൾ അദ്ദേഹം മലയാള സിനിമയ്ക്ക് സംഭാവന ചെയ്തതാണ്.

Advertisement

Also Read
ബിഗ് ബോസ് താരവുമായി സെറിൻ ഖാൻ പൊരിഞ്ഞ പ്രണയത്തിൽ, കാമുകനുമൊത്തുള്ള ഗോവയിലെ ഡേറ്റിംഗിന്റെ ചിത്രങ്ങൾ പുറത്ത്

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവം തുറന്നു പറയുകയാണ് മധുപാൽ ഇപ്പോൾ. അകാലത്തിൽ അന്തരിച്ച തെന്നിന്ത്യൻ താരസുന്ദരി സിൽക്ക് സ്മിതയോട് ഒപ്പമുള്ള അഭിനയ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്.

മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയ്ക്കിടെയായിരുന്നു അദ്ദേഹം മനസ്സുതുറന്നത്. മധുപാലിന്റെ വാക്കുകൾ ഇങ്ങനെ:

സിൽക്ക് സ്മിതയുമായുള്ള അഭിനയ അനുഭവങ്ങളിൽ ഏറ്റവും സന്തോഷമുള്ള കാര്യം, അവരുടെ ജീവിതത്തിൽ തന്നെ അവരെ കല്യാണം കഴിച്ചിട്ടുള്ള ഒരേയൊരാൾ ഞാനാണ്. എല്ലാക്കാലത്തേയും ഇത്രയും സെൻസേഷനായിട്ടുള്ള ഒരു നടി.

ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഡേർട്ടി പിക്ചർ എന്ന സിനിമ. സ്മിതയുടെ കാര്യത്തിൽ എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യം, പള്ളിവാതുക്കൽ തൊമ്മിച്ചൻ എന്ന സിനിമയിലാണ് ഞാൻ അഭിനയിച്ചത്. ആ സിനിമയിൽ തിരുട്ടു കല്യാണം എന്നൊരു സംഗതിയുണ്ട്.

പള്ളിയിൽവെച്ച് എന്റെ കഥാപാത്രം ഈ പെൺകുട്ടിയെ(സിൽക്ക് സ്മിത)കല്യാണം കഴിക്കുന്നു. എല്ലാ ചടങ്ങുകളും പാലിച്ചുകൊണ്ടുള്ള ഒരു കല്യാണം. തിരിച്ച് വണ്ടിയിൽ കയറി പോകുന്നത് വരെയുള്ള സ്വീക്വൻസ് ചെയ്തു. സീൻ എടുത്ത് കഴിഞ്ഞ് വണ്ടിയിൽ നിന്ന് ഇറങ്ങിയശേഷം അവർ എന്നോട് വളരെ ഇമോഷണലായി സംസാരിച്ചു.

Also Read
തെങ്കാശിപട്ടണത്തിലെ ആ വേഷം ചെയ്യേണ്ടത് ഞാനായിരുന്നു, പക്ഷേ സംഭവിച്ചത് ഇങ്ങനെ, പടം കണ്ടപ്പോൾ അയ്യോ എന്ന് വിളിച്ചുപോയി; വെളിപ്പെടുത്തലുമായി നടി മന്യ

ജീവിതത്തിൽ ഒരുപാട് സിനിമകൾ താൻ അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ തന്നെ കല്യാണം കഴിക്കുന്ന ഒരു സീൻ തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്നും സ്മിത പറഞ്ഞു. ജീവിതത്തിലും ഇങ്ങനെയൊരു കാര്യമുണ്ടായിട്ടില്ലെന്നും അന്ന് സ്മിത പറഞ്ഞു. സിനിമയിൽ തന്നെ കല്ല്യാണം കഴിക്കുന്ന സീനിൽ അഭിനയിക്കാൻ പറ്റിയതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് പറഞ്ഞാണ് സ്മിത കാറിൽ കയറി പോയതെന്നും മധുപാൽ വ്യക്തമാക്കുനന്നു.

Advertisement