താരസുന്ദരി കത്രീന കൈഫ് ധരിച്ച ഈ ഫ്രോക്കിന്റെ വില കേട്ട് ഞെട്ടി ആരാധകർ

114

ലോകം മുഴിവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് നടി കത്രീന കൈഫ്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള കത്രീന കൈഫ് ബോളിവുഡിലെ സൂപ്പർ നായികമാരുടെ കൂട്ടത്തിൽ മുൻ നിരയിലുള്ള താരമാണ്.
മലയാളത്തിലും കത്രീനയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടയുടെ നായികയായി കത്രീന മലയാള സിനിമയിലും എത്തിയിരുന്നു. ബൽറാം വേഴ്സസ് താരാദാസ് എന്ന ഐവി ശശിയുടെ സൂപ്പർഹിറ്റ് സിനിമയിലായിരുന്നു കത്രീന കൈഫ് എത്തിയത്. അതേ സമയം
അഭിനയം കൊണ്ടും ഗ്ലാമർ കൊണ്ടും മുന്നിലാണ് താരം.

Advertisements

More Articles
തടി കൂടിയതിന്റെ പേരിൽ പല അവസരങ്ങളും നഷ്ടപ്പെട്ടു ; തുറന്ന് പറഞ്ഞ് മഞ്ജിമ മോഹൻ

ഫാഷൻ വസ്ത്രം ഏറെ ഇഷ്ട്പ്പെടുന്ന കത്രീന തന്റെ വസ്ത്ര ധാരണയിലും പരീക്ഷണം നടത്താറുണ്ട്. പലപ്പോഴും വേറിട്ട വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ട് ആരാധകരെ ഞെട്ടിപ്പിച്ചിട്ടുണ്ട് താരം. ഇപ്പോൾ നടി പങ്കുവെച്ച വീഡിയോയിലും താരത്തിന്റെ വസ്ത്രം തന്നെയാണ് ആരാധകരെ ആകർഷിച്ചത്. പിങ്ക് നിറത്തിലുള്ള ഫ്രോക്ക് ആണ് ഇവിടെ നടി ധരിച്ചത്.

വസ്ത്രം ഡിസൈൻ ചെയ്തിരിയ്ക്കുന്നത് ഇസബെൻ മരന്റ് ആണ്. സിംപിൾ ആന്റ് ഗ്രേസ്ഫുൾ ആണ് വസ്ത്രം. പക്ഷേ ഇതിന്റെ വില അറിഞ്ഞ് ആരാധകർ ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ. ഒരു ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ വസ്ത്രം ഡിസൈൻ ചെയ്തതിന്റെ ചെലവ് അരലക്ഷം രൂപയാണ്.

പതിനാലാം വയസ്സ് മുതലാണ് കത്രീന മോഡലിംഗ് രംഗത്തേക്ക് കടക്കുന്നത്. ഒരു ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടിയാണ് കത്രീന ആദ്യമായി മോഡലാവുന്നത്. തുടർന്ന് ലണ്ടനിൽ ധാരാളം പരസ്യങ്ങളിൽ കത്രീന അഭിനയിക്കുകയുണ്ടായി. 2003ൽ പുറത്തിറങ്ങിയ ‘ ദൂം എന്ന ഹിന്ദി ചിത്രത്തിലാണ് കത്രീന ആദ്യമായി അഭിനയിക്കുന്നത്.

More Articles
എനിക്ക് പൊന്നും പണവും വേണ്ട, ഇവളാണ് ധനം; സ്ത്രീധനത്തിനെതിരെയുള്ള വരന്റെ തീരുമാനത്തിന് കൈയ്യടിച്ച് വിവാഹത്തിന് ഒത്തുകൂടിയവർ

സൽമാൻ ഖാൻ നായകനായ ഭാരത് ആണ് കത്രീന കൈഫിന്റേതായി അവസാനം തീയേറ്ററിലെത്തിയ ചിത്രം. അക്ഷയ് കുമാർ ചിത്രം സൂര്യവംശിയാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഇതിന് പുറമെ ടൈഗർ 3, ഫോൺ ഭൂത് എന്നീ ചിത്രങ്ങൾ അണിയറിയിൽ ഒരുങ്ങുന്നുണ്ട്.

അതേ സമയം കഴിഞ്ഞ കുറച്ച് കാലമായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ പ്രധാന ചർച്ചാ വിഷയമാണ് നടി കത്രീന കൈഫിന്റെ പ്രണയം. യുവനടൻ വിക്കി കൗശലും കത്രീനയും പ്രണയത്തിലാണെന്നാണ് പ്രചരിക്കുന്ന വാർത്തകൽ. എന്നാൽ ഇതുവരേയും വിക്കിയും കത്രീനയും ഇതേക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന് തന്നെയാണ് പാപ്പരാസി മാധ്യമങ്ങളും സോഷ്യൽ മീഡിയയും പറയുന്നത്.

Advertisement