ഏറെ പൊട്ടി ചിരിപ്പിച്ചിട്ടും അവസാനം വേദനിപ്പിച്ചിട്ടും ഈ മോഹൻലാൽ ചിത്രം തിയറ്ററുകളിൽ പരാജയമായി, സംഭവം ഇങ്ങനെ

11928

താരരാജാവ് മോഹൻലാൽ ഹിറ്റ് മേക്കർ പ്രിയദർശൻ ടീം മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടാണ്. മോഹൻലാൽ പ്രിയദർശൻ ടീം മലയാള സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുമിച്ചു ചെയ്ത നായക സംവിധായക ജോഡികളിൽ ഒന്നാണ്.

സിനിമയിലും ജീവിതത്തിലും ആത്മസുഹൃത്തുക്കളാണ് മോഹൻലാലും പ്രിയദർശനും. പഠനകാലത്ത് തുടങ്ങിയ സൗഹൃദത്തിന് ഉയരങ്ങളുടെ കൊടുമുടിയിൽ എത്തിയിട്ടും രണ്ടുപേരും ഒരു പോറൽ പോലും വരുത്തിയിട്ടില്ല.

Advertisements

പ്രിയദർശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയിൽ മുതൽ പ്രിയദർശൻ അവസാനമൊരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ വരെ മോഹൻലാൽ ആണ് നായകൻ. 1988 ൽ റിലീസ് ചെയ്ത ചിത്രം, 1991 ഇൽ റിലീസ് ചെയ്ത കിലുക്കം, 1997 ഇൽ എത്തിയ ചന്ദ്രലേഖ എന്നീ ചിത്രങ്ങളിലൂടെ അതുവരെയുള്ള മലയാള സിനിമയിലെ സകല ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്ത കൂട്ടുകെട്ടാണ് ഇവരുടേത്.

Also Read
കുട്ടികൾ വേണമെന്ന് കൂടുതൽ ആഗ്രഹം ആർക്കാണ്: എലീനയും രോഹിത്തും നൽകിയ മറുപടി കേട്ടോ

മാത്രമല്ല ഇവരുടെ ചിത്രം എന്ന സിനിമ 366 ദിവസം കേരളത്തിലെ എ ക്ലാസ് തീയേറ്ററുകളിൽ റെഗുലർ ഷോ കളിച്ചു സൃഷ്ടിച്ച റെക്കോർഡ് ഇന്നും തകർക്കപ്പെട്ടിട്ടില്ല. മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലേക്ക് ഇത്രയധികം ഹിറ്റ് ചിത്രങ്ങൾ എത്തിച്ച മറ്റൊരു കൂട്ടുകെട്ടുമില്ല.

പൂച്ചക്കൊരു മൂക്കുത്തി എന്ന പ്രിയദർശന്റെ ആദ്യ ചിത്രം മുതൽ തുടങ്ങിയ ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് ഇന്ന് ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന, മലയാളത്തിലെ എക്കാലത്തേയും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം വരെ

അതേ സമയം തൊണ്ണൂറുകളിലാണ് മോഹൻലാലിന്റെ മുഴുനീള കോമഡി ചിത്രങ്ങൾ തിയറ്ററുകളിൽ വൻ തരംഗം തീർത്തിരുന്നത്. അതിൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

ഇന്നും ടിവിയിൽ വരുമ്പോൾ മലയാളികൾ കാണുന്ന കൂടുതൽ സിനിമകളും മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്നവയാണ്. മിനിസ്‌ക്രീനിൽ ഏറ്റവും റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള മോഹൻലാൽ ചിത്രമാണ് മിന്നാരം. 1994 സെപ്റ്റംബർ 16 നാണ് മിന്നാരം റിലീസ് ചെയ്തത്.

Also Read
ദൃശ്യത്തിന് പുതിയ റെക്കോർഡ്, ഏഴാം റീമേക്ക് ഇന്തോനേഷ്യൻ ഭാഷയിൽ, മലയാള സിനിമാ ചരിത്രത്തിൽ ആദ്യം, സന്തോഷം അറിയിച്ച് ആന്റണി പെരുമ്പാവൂർ

മിന്നാരത്തിന് ഇന്നേക്ക് 27 വയസ്സായി പ്രിയദർശൻ സംവിധാനം ചെയ്ത മിന്നാരത്തിൽ ശോഭനയായിരുന്നു നടി. തിലകൻ, ജഗതി, വേണു നാഗവള്ളി, ശങ്കരാടി, മണിയൻപിള്ള രാജു തുടങ്ങി വൻ താരനിര ഈ സിനിമയിൽ അണിനിരന്നു. കംപ്ലീറ്റ് ഫൺ പാക്കേജ് ആയിരുന്നു മിന്നാരം.

എന്നാൽ, തിയറ്ററുകളിൽ മിന്നാരം അത്ര വലിയ വിജയമായിരുന്നില്ല. പിൽക്കാലത്ത് സിനിമ മിനിസ്‌ക്രീനിലൂടെ യാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ തമാശ രംഗങ്ങളും ഗാനങ്ങളും എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിലും മിനിസ്‌ക്രീനിലും വൈറലാണ്.

Advertisement