Home Entertainment

കുട്ടികൾ വേണമെന്ന് കൂടുതൽ ആഗ്രഹം ആർക്കാണ്: എലീനയും രോഹിത്തും നൽകിയ മറുപടി കേട്ടോ

1146

നടിയും അവതാരകയും മോഡലായും ഒക്കെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് എലീന പടിക്കൽ. മിനിസ്‌ക്രീനിലെ വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥിയും ആയിരുന്നു എലീന പടിക്കൽ.

ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് നീണ്ട കാലത്തെ പ്രണയത്തിന് ഒടുവിൽ എലീന പടിക്കലും രോഹിത്തും വിവാഹിതർ ആവുന്നത്. ബിഗ്ബോസിൽ വെച്ചായിരുന്നു എലീന തന്റെ പ്രണയം തുറന്നു പറഞ്ഞത്. എലീനയുടെ വീട്ടുകാർ പോലും അപ്പോഴായിരുന്നു താരത്തിന്റെ പ്രണയം അറിഞ്ഞത്.

Advertisements

ഇപ്പോൾ ഇതാ വിവാഹ ശേഷമുള്ള വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എലീനയും രോഹിത്തും. സർപ്രൈസുകൾ തരാൻ എപ്പോഴും മുന്നിൽ നിൽക്കുന്നത് രോഹിത്താണെന്നാണ് എലീന് പറയുന്നത്. ഒരു അഭിമുഖത്തിലാണ് എലീന ഇക്കാര്യം പറഞ്ഞത്.

Also Read
ദൃശ്യത്തിന് പുതിയ റെക്കോർഡ്, ഏഴാം റീമേക്ക് ഇന്തോനേഷ്യൻ ഭാഷയിൽ, മലയാള സിനിമാ ചരിത്രത്തിൽ ആദ്യം, സന്തോഷം അറിയിച്ച് ആന്റണി പെരുമ്പാവൂർ

നല്ലൊരു ലിസണർ ആണ് രോഹിത് എന്നും തന്റെ എന്ത് ആഗ്രഹവും സാധിച്ചു തരുന്ന വ്യക്തിയാണ് കക്ഷിയെന്നും എലീന പറയുന്നു. വിവാഹം കഴിഞ്ഞു രണ്ടാം ദിവസം രോഹിത് പുറത്തു പോയി തിരികെ എത്തിയപ്പോൾ വലിയൊരു സർപ്രൈസ് രോഹിത് നൽകി.

ഏകദേശം ഒന്നേകാൽ ലക്ഷം രൂപ വിലമതിക്കുന്ന 12 പ്രൊ മാക്സാണ് രോഹിത് തനിക്ക് സമ്മാനമായി നൽകിയതെന്നും എലീന പടിക്കൽ പറയുന്നു. എലീന സർപ്രൈസ് നൽകുന്നതിൽ വീക്കാണ് എന്നാണ് രോഹിത് പറയുന്നത്.

കുട്ടികൾ വേണമെന്ന് ആർക്കാണ് കൂടുതൽ ആഗ്രഹമെന്നും അവതാരകൻ ചോദിക്കുന്നു. കുട്ടികളോ ഞങ്ങൾക്കറിയില്ലല്ലോ, ഞങ്ങൾ കിഡ്സ് ആയിട്ട് ഇരിക്കുമ്പോൾ എങ്ങനെ കുട്ടികൾ എന്നായിരുന്നു എലീനയുടെ മറുപടി.

എന്നാൽ രണ്ടു മൂന്നു വർഷത്തേക്ക് കുഞ്ഞുങ്ങൾ എന്ന ചിന്ത രണ്ടാൾക്കും ഉണ്ടാകില്ലെന്നും ഇരുവരും പറഞ്ഞു. വിവാഹ ശേഷം ആദ്യം പോയത് പോണ്ടിച്ചേരിയിലേക്ക് ആയിരുന്നു. സ്വന്തമായി ഡ്രൈവ് ചെയ്ത് പോവാനാണ് ഇഷ്ടമെന്ന് പറഞ്ഞ് എലീനയായിരുന്നു ആദ്യം കാർ ഡ്രൈവ് ചെയ്തത്.

നേരത്തെ രോഹിത്തിനൊപ്പം പോണ്ടിച്ചേരിയിലേക്ക് പോവാനായി ശ്രമിച്ചെങ്കിലും ആ യാത്ര പാതിവഴിയിൽ മുടങ്ങുകയായിരുന്നു. ഹൈദരാബാദിൽ സെമിനാറിനായി പോവുകയാണെന്നായിരുന്നു അന്ന് പറഞ്ഞത്. ഫോൺ ഓഫായതോടെയായിരുന്നു അമ്മയ്ക്ക് കാര്യം മനസ്സിലായത്.

Also Read
ഞങ്ങൾ പെൺകുട്ടികൾ ഒത്തുചേരുന്നത് ഒരു സുഖമുള്ള കാര്യമാണ്, ഞങ്ങൾ ഒരുമിച്ച് ഉറക്കെ ചിരിക്കും കരയും, സയനോരയ്ക്ക് പിന്തുണയുമായി സിത്താര, വീഡിയോ വൈറൽ

തിരിച്ച് വീട്ടിലേക്ക് പോവാനായി അമ്മ പറഞ്ഞതോടെ ആ യാത്ര പാതിവഴിയിൽ നിർത്തുകയായിരുന്നു.
വിവാഹം കഴിഞ്ഞാൽ പോണ്ടിച്ചേരിയിൽ പോയി രോഹിത്തിനൊപ്പമുള്ള സെൽഫി അയച്ച് കൊടുത്ത് അമ്മയോട് പകരം ചെയ്യുമെന്നും എലീന വെളിപ്പെടുത്തിയിരുന്നു.

Advertisement