ദൃശ്യത്തിന് പുതിയ റെക്കോർഡ്, ഏഴാം റീമേക്ക് ഇന്തോനേഷ്യൻ ഭാഷയിൽ, മലയാള സിനിമാ ചരിത്രത്തിൽ ആദ്യം, സന്തോഷം അറിയിച്ച് ആന്റണി പെരുമ്പാവൂർ

57

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ് താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം. മലയാളത്തിൽ ആദ്യമായി 50 കോടി ക്ലബ്ബിലെത്തിയ ഈ ജീത്തു ജോസഫ് ചിത്രം ഇപ്പോൾ ഇന്തോനേഷ്യൻ ഭാഷയിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്.

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇന്തോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രമായി ദൃശ്യം മാറിയെന്ന് ആന്റണി പെരുമ്പാവൂർ കുറിച്ചു.

Advertisements

ജക്കാർത്തയിലെ പിടി ഫാൽക്കൺ കമ്പനിയാണ് ചിത്രം ഇന്തോനേഷ്യയിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

Also Read
ഞങ്ങൾ പെൺകുട്ടികൾ ഒത്തുചേരുന്നത് ഒരു സുഖമുള്ള കാര്യമാണ്, ഞങ്ങൾ ഒരുമിച്ച് ഉറക്കെ ചിരിക്കും കരയും, സയനോരയ്ക്ക് പിന്തുണയുമായി സിത്താര, വീഡിയോ വൈറൽ

ഇന്തോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’ മാറിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. ജക്കാർത്തയിലെ പിടി ഫാൽക്കൺ കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയിൽ അവതരിപ്പിക്കുന്നത്. ഇതിനോടകം 4 ഇന്ത്യൻ ഭാഷകളിലും 2 വിദേശ ഭാഷകളിലും ദൃശ്യം റീമേക്ക് ചെയ്തു കഴിഞ്ഞു.

മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും ദൃശ്യമാണ്. മോഹൻലാൽ സർ അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത, ദൃശ്യം ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ചു മുന്നേറുമ്പോൾ, ഈ ചിത്രം നിർമ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങൾ ഓരോരുത്തരുമായും ഈ നിമിഷത്തിൽ പങ്കു വെക്കുന്നു.

അതേസമയം ചിത്രം ഇതിനോടകം നാല് ഇന്ത്യൻ ഭാഷകളിലും രണ്ട വിദേശ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. ദൃശ്യ എന്ന പേരിൽ കന്നഡയിലും ദൃശ്യം എന്ന പേരിൽ തെലുങ്കിലും ഹിന്ദിയിലും പാപനാസം എന്ന പേരിൽ തമിഴിലുമാണ് ചിത്രം റിലീസ് ചെയ്തത്. ധർമ്മയുദ്ധ എന്നായിരുന്നു സിംഹള റീമേക്കിന്റെ പേര്.

ചൈനീസ് റീമേക്കിന്റെ പേര് ഷീപ്പ് വിത്തൗട്ട് എ ഷെപേർഡ് എന്നായിരുന്നു. 2013 ൽ റിലീസായ ചിത്രം എട്ട് വർഷങ്ങൾക്ക് ഇപ്പുറമാണ് റീമേക്കിന് ഒരുങ്ങുന്നത്. ദൃശ്യം 2 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ വിജയമായിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ, അൻസിബ, ആശ ശരത്ത്, സിദ്ദിഖ്, കലാഭവൻ ഷാജോൺ എന്നിവരാണ് ദൃശ്യം ആദ്യ ഭാഗത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.

Also Read
റിയൽ ഭാര്യയ്ക്കും ഓൺസ്‌ക്രീൻ ഭാര്യയ്ക്കും ഒപ്പം സജിന്റെ പിറന്നാൾ ആഘോഷം, വൈറലായി അഞ്ജലിയുടെ ആശംസ

കോവിഡ് വ്യപനത്തിന്റെ പശ്ചാത്തലത്തിൽ ആമസോൺ പ്രൈമിലാണ് ദൃശ്യം 2 റിലീസ് ചെയ്തത്. ഫെബ്രുവരി 19ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ടാം ഭാഗത്തിൽ അഞ്ജലി നായർ, മുരളി ഗോപി, സുമേഷ് ചന്ദ്രൻ, കെ.ബി ഗണേഷ് കുമാർ, സായ് കുമാർ തുടങ്ങിയവരും വേഷമിട്ടിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻണി പെരുമ്പാാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചത്.

Advertisement