എന്റെ ജീവന്റെ ഒരു ഭാഗമായി നീ ഇഴുകി ചേർന്നതിനു ശേഷം ഈ ദിവസം ഞാൻ മറക്കാറില്ല, ഭാര്യയെ കുറിച്ച് വികാരസാന്ദ്രമായ കുറിപ്പുമായി നിരഞ്ജൻ

123

നിരവധി സീരിയലുകളിലൂടെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നിരഞ്ജൻ നായർ. രാത്രിമഴ, മൂന്നുമണി, പൂക്കാലം വരവായി, രാക്കുയിൽ തുടങ്ങിയ പരമ്പരകളിലൂടെ ആണ് നിരഞ്ജൻ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറുന്നത്.

അടുത്തിടെയാണ് നിരഞ്ജന്റെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തിയത്. ഇപ്പോഴിതാ തന്റെ ഭാര്യയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് നിരഞ്ജൻ. എത്ര വേഗത്തിലാണ് വർഷങ്ങൾ മുന്നോട്ടു കുതിക്കുന്നത് ചുറ്റുവട്ടവും ഉണ്ടായ മാറ്റങ്ങൾ നിനക്കും നിന്റെ സ്‌നേഹത്തിനും ഇന്ന് ഈ ജന്മദിനത്തിലും ഒട്ടും കുറവ് വരുത്തിയിട്ടില്ലെന്ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെ നിരഞ്ജൻ വ്യക്തമാക്കുന്നു.

Advertisements

നിരഞ്ജന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

എത്ര വേഗത്തിലാണ് വർഷങ്ങൾ മുന്നോട്ടു കുതിക്കുന്നത്. ചുറ്റുവട്ടവും ഉണ്ടായ മാറ്റങ്ങൾ നിനക്കും നിന്റെ സ്‌നേഹത്തിനും ഇന്ന് ഈ ജന്മദിനത്തിലും ഒട്ടും കുറവ് വരുത്തിയിട്ടില്ല. നിന്നെ ആദ്യം കണ്ട ദിവസമാണ് ഇന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.

Also Read
മൂന്നു വർഷത്തോളം നിലനിന്ന ബന്ധമായിരുന്നു, ലിവിങ് ടുഗതർ പോലെ തന്നെ, എന്റെ വീട്ടിൽ ആയിരുന്നു അയാൾ താമസിച്ചിരുന്നത്, ചതിച്ച കാമുകനെ കുറിച്ച് ആര്യ

അതൊരു ഡിസംബർ ആയിരുന്നു നിന്റെ ജന്മദിനം ഒക്കെ എന്നെ കഴിഞ്ഞു പോയിരുന്നു. പിന്നീടാങ്ങോട്ട് നീ എന്റെ ജീവന്റെ ഒരു ഭാഗമായി ഇഴുകി ചേർന്നതിനു ശേഷം ഈ ദിവസം ഞാൻ മറക്കാറില്ല. ഓരോ നവംബറിനും നിന്റെ സ്‌നേഹത്തിന്റെ തണുപ്പാണ്.

ഒരു പാടു ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയിരുന്നപ്പോളും. ഇപ്പൊ കടന്നു കൊണ്ടിരിക്കുമ്പോളോ നീ എന്റെ കയ്യിൽ മുറുകെ പിടിക്കുന്നത് ഒരു ആത്മവിശ്വാസത്തിൽ ചാലിച്ച ചിരിയോടെ നെഞ്ചിൽ ചേർത്തു പിടിക്കുന്നു. ഈ ജന്മദിനത്തിന് ഒരു പ്രതെയ്കത കൂടി ഉണ്ട്..

ഇപ്പൊ നമ്മൾ 3 പേരാണ് നമ്മുടെ കുഞ്ഞിന്റെ സാന്നിധ്യമാണ് നമുക്ക് ദൈവത്തിന്റെ വരദാനം ഇനിയും വർഷങ്ങൾ അതിവേഗം കടന്നു പോകും. കൂട്ടിനു നീ ഉണ്ടല്ലോ എന്ന ആത്മവിശ്വാസത്തിൽ ഞാനും. നമുക്കിടയിൽ ജന്മദിനങ്ങൾ വയസ്സ് കൂടി എന്നറിയിക്കാൻ ഉള്ളതല്ല നീ എനിക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണെന്നു മനസിലാക്കാനും കൂടി വേണ്ടിയിട്ടാ .love you my കുട്ടിസ്
Happie bday my love😍🎂🎂🎂
Many thanks for always believing in me and making me feel the most vital thing in your life.. Happy birthday wifey💓 എന്ന് നിരഞ്ജൻ കുറിക്കുന്നു.

Also Read
ലാലേട്ടന്റെ കട്ട ഫാൻ, ഷഫ്‌നയെ ആദ്യമായി കാണുന്നതും ലാലേട്ടൻ കാരണം, പ്രണയം തുടങ്ങിയത് വെളിപ്പെടുത്തി സജിൻ ടിപി

Advertisement