യുവ സൂപ്പർതാരത്തിന്റെ സിനിമയിൽ ഐറ്റം ഡാൻസുമായി സാമന്ത, ഒരൊറ്റ ഐറ്റം നമ്പറിന് താരം വാങ്ങുന്നത് കോടികൾ, കണ്ണുതള്ളി നിർമ്മാതാക്കളും ആരാധകരും

255

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത റൂത്ത് പ്രഭു. നിരവധി സൂപ്പർഹിറ്റ് സിനിമഖളിൽ നായികയായി തിളങ്ങിയ സാമന്ത ഇപ്പോൾ ഒരു ചിത്രത്തിൽ ഐറ്റം ഡാൻസ് അവതരിപ്പിക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്.

തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ സിനിമയിലാണ് സാമന്ത ഐറ്റം നമ്പറിൽ എത്തുന്നത്. ഈ സിനിമക്കായി ഐറ്റം ഡാൻസ് ചെയ്യാൻ മാത്രമായി സാമന്ത ചോദിച്ചത് ഞെട്ടിക്കുന്ന പ്രതിഫലമാണത്രെ.
ഒരു മുഴുവൻ സിനിമയിൽ അഭിനയിക്കുന്നതിന് സമാനമായ തുകയേക്കാൾ കൂടുതൽ പ്രതിഫലമാണ് സാമന്ത ചോദിച്ചത് എന്നാണ് തെലുങ്കിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ.

Advertisements

അല്ലു അർജുന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ പുഷ്പയിലാണ് സാമന്ത ഐറ്റം ഡാൻസ് അവതരിപ്പിക്കാൻ പോകുന്നത്. പുഷ്പയുടെ സംവിധായകൻ സുകുമാറിനോടുള്ള ബഹുമാനവും അല്ലു അർജുനൊപ്പം സൺ ഓഫ് സത്യമൂർത്തി അടക്കമുള്ള സിനിമകൾ ചെയ്തതിലെ അടുപ്പവും കണക്കിൽ എടുത്താണ് സാമന്ത പുഷ്പയിലെ ഐറ്റം സോങ് അവതരിപ്പിക്കാമെന്ന് സമ്മതിച്ചത്.

Also Read
മൂന്നു വർഷത്തോളം നിലനിന്ന ബന്ധമായിരുന്നു, ലിവിങ് ടുഗതർ പോലെ തന്നെ, എന്റെ വീട്ടിൽ ആയിരുന്നു അയാൾ താമസിച്ചിരുന്നത്, ചതിച്ച കാമുകനെ കുറിച്ച് ആര്യ

മൈത്രി മൂവിസുമായി മുമ്പും പ്രവർത്തിച്ചിട്ടുള്ളയാളാണ് സാമന്ത എന്നതും ഐറ്റം സോങ് അവതരിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് താരത്തെ എത്തിക്കുകയായിരുന്നു. എന്നാൽ താരം ചോദിച്ച പ്രതിഫലമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ഐറ്റം ഡാൻസ് അവതരിപ്പിക്കുന്ന താരങ്ങൾ ഒരു കോടി രൂപ വരെ പ്രതിഫലം വാങ്ങിയ നിരവധി സംഭവങ്ങളുണ്ട്.

എന്നാൽ ഇപ്പോൾ ഏകദേശം രണ്ട് കോടി രൂപയാണ് സാമന്ത ചിത്രത്തിലെ ഐറ്റം സോങിന് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്ന പ്രതിഫലം. വെറും നാല് ദിവസം മാത്രമുള്ള ചിത്രീകരണമാണ് ഐറ്റം സോങിന് ആവശ്യമായി വരുന്നത്. ഇതിന് താരം ഇത്രയും വലിയ തുക പ്രതിഫലം ചോദിച്ചത് നിർമ്ാതാക്കളെയും അതിശയിപ്പിച്ചിരുന്നു.

ഒരു മുഴുവൻ സിനിമയിൽ അഭിനയിക്കുന്നതിന് സാമന്ത ഇത് വരെ വാങ്ങിയിരുന്ന പ്രതിഫലത്തിനും മുകളിലാണ് ഐറ്റം ഡാൻസിന് വേണ്ടി മാത്രം താരം ഈടാക്കുന്ന പ്രതിഫലം. മൊത്തത്തിൽ സാമന്തയ്ക്ക് 1 കോടി 75 ലക്ഷം രൂപയോളം പുഷ്പയിൽ ഗസ്റ്റ് റോളിൽ എത്തുന്നത് നൽകും. ജിഎസ്ടിയും മറ്റ് ചെലവുകളും ഉൾപ്പെടെ ഇത് 2 കോടി കവിയുമെന്നാണ് റിപ്പോർട്ട്.

ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലേക്ക് ഇതോടെ സാമന്ത എത്തിച്ചേർന്നിരിക്കുകയാണ്. വെറും നാല് ദിവസത്തെ ജോലിക്ക് സാമന്ത ഒരു സിനിമയ്ക്ക് വാങ്ങുന്ന ഏറ്റവും ഉയർന്ന പ്രതിഫലം ആണിതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

Also Read
പെയിന്റിങ്ങിന് കിട്ടുന്ന കൂലി തന്നെയാണ് മിമിക്രിക്ക് സ്റ്റേജിലും കിട്ടുക, പലപ്പോഴും അതിനേക്കാളും കുറവും ആയിരിക്കും: ജീവിതം പറഞ്ഞ് ഉല്ലാസ് പന്തളം

Advertisement