അന്ന് കണ്ടപ്പോൾ ഈ പ്രേതത്തെ ഒക്കെ വിവാഹം കഴിക്കേണ്ടി വന്നാലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചിരുന്നു: നടി ശ്രൂതി ലക്ഷ്മിയുടെ ഭർത്താവ് പറഞ്ഞത് കേട്ടോ

116

സിനിമകളിലും സീരിയലുകളിലും വേഷമിട്ട് മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേ പോലെ സജീവമായ താര സുന്ദരിയാണ് നടി ശ്രുതി ലക്ഷ്മി. മികച്ച ഒരു നർത്തകി കൂടിയായ ശ്രുതി ലക്ഷ്മി ബാലതാരം ആയിട്ടാണ് അഭിനയ രംഗത്ത് എത്തുന്നത്.

പ്രമുഖ സിനിമാ സീരിയൽ താരം ലിസ്സി ജോണിന്റെ മകളായ ശ്രുതിയുടെ സഹോദരി ലയയും മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. നിഴലുകൾ എന്ന പരമ്പരയിലൂടെ 2000ൽ സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് ശ്രുതി ലക്ഷ്മി അഭിനയ രംഗത്ത് എത്തുന്നത്.

Advertisements

പിന്നീട് ബിഗ് സ്‌ക്രീനിലേക്കും താരം എത്തുകയായിരുന്നു. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ അടക്കം ചിത്രങ്ങളിൽ ശ്രുതി ലക്ഷ്മി വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ശ്രുതി ലക്ഷ്മിക്ക് ആരാധകരും ഏറെയാണ്.

ഡോ.എവിൻ ആന്റോ ആണ് ഭർത്താവ്. ശ്രുതി ലക്ഷ്മി ഒരു ഡാൻസ് പരിപാടിക്കിക്കായി തൃശ്ശൂരിൽ എത്തിയ പ്പോഴാണ് ഇരുവരും തമ്മിൽ ആദ്യമായി കാണുന്നതും പ്രണയത്തിൽ ആവുന്നതും വിവാഹിതർ ആവുന്നതും. ഇപ്പോഴിതാ ശ്രുതിയെ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുമെല്ലാം എവിൻ തുറന്നുപറഞ്ഞ വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്.

Also Read
അതിൽ ഒരു കഴമ്പുണ്ടായിരുന്നില്ല, അതാണ് മോഹൻലാൽ എന്നോട് ക്ഷമ പറഞ്ഞത്: വെളിപ്പെടുത്തലുമായി സന്ധ്യ മനോജ്

വിവാഹം കഴിഞ്ഞ് അടുത്ത വർഷമായിരുന്നു സംസ്ഥാന അവാർഡ് കിട്ടിയത്. കെകെ രാജീവ് സംവിധാനം ചെയ്ത പോക്കുവെയിലിലെ അഭിനയത്തിനാണ് പുര്സകാരം ലഭിച്ചത്. വിവാഹം കഴിഞ്ഞ് 15ാമത്തെ ദിവസമാണ് അതിൽ അഭിനയിക്കാൻ പോയത്. ഞാൻ പോയ്ക്കോട്ടെ എന്ന് ചോദിച്ചത്.

അത് വലിയൊരു ഭാഗ്യമായാണ് കാണുന്നത്. ഇവർ അഭിനയിക്കാൻ വിട്ടത് കൊണ്ടാണല്ലോ അത് കിട്ടിയതെ ന്നായിരുന്നു ശ്രുതിയുടെ മറുപടി. ചെയ്യുന്ന ജോലിയിൽ സന്തോഷനും സംതൃപ്തനുമാണ് താനെന്നായിരുന്നു എവിൻ പറഞ്ഞത്. ജനറൽ മെഡിസിനാണ് പഠിച്ചത്.

ചൈനയിലെ വുഹാനിലാണ് എംബിബിഎസ് പഠിച്ചത്. വുഹാൻ നല്ല സ്ഥലമാണ്, ഞാൻ പഠിച്ച, വർക്ക് ചെയ്തിരു ന്ന ഹോസ്പിറ്റലിലാണ് കൊവിഡ് ആദ്യം വന്നത്. സ്പോർട്സിലും മോഡലിംഗുമെല്ലാം താൽപര്യമുണ്ടായിരുന്നു. സൈഡിലൂടെ പഠിക്കുന്നുണ്ടായിരുന്നു. പരീക്ഷ വരുമ്പോൾ ഒരുമാസം ഇരുന്ന് പഠിക്കുമെന്നുമായിരുന്നു എവിൻ തന്റെ കരിയറിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്.

അമ്മയ്ക്കും പപ്പയ്ക്കുമൊക്കെ എന്നേക്കാളും ഇഷ്ടം എവിനെയാണെന്നായിരുന്നു ശ്രുതിയുടെ കമന്റ്. ഡാൻസ് പെർഫോമൻസിലാണ് എവി വീണത്. ഞാനാണ് പ്രൊപ്പോസലുമായി പോയത്. കുറച്ച് നാളായി അറിയാമായി രുന്നു. വീട്ടിൽ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എവിനെ ഞാൻ ആദ്യം കാണുന്ന സമയത്ത് ഭയങ്കര പാവമായിരുന്നു സൈലന്റായിരുന്നു.

Also Read
എന്തിനാണ് ഭാര്യയെ ഇത്രയ്ക്ക് അങ്ങ് പ്രോത്സാഹിപ്പിക്കുന്നത് എന്ന് പലരും ചോദിച്ചു: സിത്താരയുടെ ഭർത്താവ് ഡോ. സജീഷ് കൊടുത്ത കിടിലൻ മറുപടി കേട്ടോ

അധികം സംസാരിക്കുക പോലുമില്ലായിരുന്നു. ആ പാവം നാച്ചറാണ് തന്നെ ആകർഷിച്ചതെന്നായിരുന്നു ശ്രുതി എവിനെക്കുറിച്ച് പറഞ്ഞത്. നിഴലുകൾ എന്ന ശ്രുതിയുടെ പരമ്പര കണ്ടപ്പോൾ ഈ പ്രേതത്തെ ഒക്കെ കല്യാണം കഴിക്കേണ്ടി വന്നാലുള്ള അവസ്ഥയേ എന്ന് മനസ്സിൽ ചിന്തിച്ചിരുന്നു എന്നായിരുന്നു പറഞ്ഞതെന്നും എവിൻ വെളിപ്പെടുത്തുന്നു.

Advertisement