അടുത്ത സുഹൃത്തായ ലാലും മമ്മൂക്കയും എന്നെ ഒന്ന് വിളിച്ച് ചോദിച്ചില്ല, പക്ഷെ ദിലീപ് ആത്മാർത്ഥമായിട്ട് തന്നെ എന്നെ വിളിച്ച് കാര്യങ്ങൾ തിരക്കി: സുരേഷ് ഗോപി പറയുന്നു

3051

ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയി മാറിയ നടനാണ് സുരേഷ് ഗോപി. ഇടയ്ക്ക് രാഷ്ട്രീയത്തിൽ ഇറങ്ങിയ സുരേഷ് ഗോപി ബിജെപിയുടെ രാജ്യസഭാ എംപി കൂടിയാണ്.

സിനിമയിൽ സുരേഷ്‌ഗോപി നീണ്ട അവധിയും എടുത്തിരുന്നു. പക്ഷെ 2020 ൽ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ കാവൽ എന്ന ചിത്രം തകർപ്പൻ വിജയം നേടിയിരുന്നു.

Advertisements

ഇപ്പോഴിതാ ഒരു അഭിമുഖത്തിലെ സുരേഷ് ഗോപിയുടെ തുറന്നു പറച്ചിൽ ആണ് വൈറലായി മാറുന്നത്. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ കുറിച്ചാണ് അദ്ദേഹം തുറന്നു പറഞ്ഞത്. ഞാൻ സിനിമ രംഗത്തുനിന്നും വിട്ടുനിന്നപ്പോൾ അതിനെ കുറിച്ച് എന്റെ സഹപ്രവർത്തകർ ആരും ഒന്ന് വിളിച്ച് ചോദിച്ചില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ലാൽ എന്നെ ഒന്ന് വിളിച്ചു ചോദിച്ചിട്ടില്ല എന്താണ് ഇങ്ങനെ ഗ്യാപ്പ് ഇടുന്നത് എന്ന്.

Also Read
അന്ന് കണ്ടപ്പോൾ ഈ പ്രേതത്തെ ഒക്കെ വിവാഹം കഴിക്കേണ്ടി വന്നാലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചിരുന്നു: നടി ശ്രൂതി ലക്ഷ്മിയുടെ ഭർത്താവ് പറഞ്ഞത് കേട്ടോ

സിനിമകൾ ചെയ്യൂ എന്നും പറഞ്ഞിട്ടില്ല. അതുപോലെ തന്നെയാണ് മമ്മൂക്കയും ചോദിച്ചിട്ടില്ല. എന്നാൽ ദിലീപ് വിളിച്ചിട്ട് പറഞ്ഞത് ഇങ്ങനെയാണ്. സുരേഷേട്ടാ ഇങ്ങനെ വെറുതെ ഇരിക്കല്ലേ, പടങ്ങൾ ചെയ്യണം. എന്തേലും, വന്ന് അഭിനയിക്കുക. ഞാൻ ചെയ്യാം പടം. അല്ലെങ്കിൽ ഞാൻ രഞ്ജിയേട്ടന്റെ അടുത്ത് പറയട്ടെ ഷാജിയേട്ടന്റെ അടുത്ത് പറയട്ടെ, എന്നൊക്കെ വളരെ ആത്മാർത്ഥമായിട്ടാണ് ദിലീപ് അത് എന്നോട് പറഞ്ഞത് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

ഒരു നടനെ ഫീൽഡിൽ ആക്ടീവായി നില നിർത്തുന്നത് എന്താണെന്ന് അവന് നന്നായി അറിയാം. കാരണം അവൻ നല്ലൊരു നടൻ എന്നതിനേക്കാൾ മികച്ചൊരു നിർമാതാവാണ്. അതിലുപരി നല്ലൊരു ഡിസ്ട്രിബ്യൂട്ടർ ആണ്. ഒരു സഹ സംവിധയാകാനാണ് എന്നും സുരേഷ് ഗോപി പറയുന്നു. ഒന്നും രണ്ടുമല്ല അഞ്ചു വർഷത്തോളമാണ് താൻ സിനിമയിൽ നിന്നും മാറിനിന്നത്.

ആ വലിയ ഇടവേളക്ക് ശേഷമാണ് വരനെ ആവശ്യമുണ്ട്. സത്യത്തിൽ ഞാൻ ആ ചിത്രം ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതാണ്. കഥ കേട്ടപ്പോൾ തന്നെ ഇഷ്ടമായി പക്ഷെ ആ ചിത്രം താമസിക്കാൻ കാരണം ശോഭന ഡേറ്റ് നൽകാൻ ഒരു വർഷമെടുത്തു എന്നതായിരുന്നു. ഷൂട്ടിങ്ങ് ചെന്നൈയിൽ ആയിരുന്നു.

സെറ്റിലേക്ക് പോകാൻ തീരുമാനിച്ച ദിവസം രാവിലെ എന്റെ വീട്ടിൽ ഒരു സന്ദർശകനെത്തി. അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു. അതുകേട്ടപ്പോൾ എനിക്ക് വലിയ സങ്കടം തോന്നിയിട്ട് ഈ സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചു ഉടൻ അനൂപിനെ വിളിച്ചിട്ട് ഞാൻ അഭിനയിക്കുന്നില്ല വരുന്നില്ല എന്ന് പറഞ്ഞു. അപ്പോൾ അനൂപ് പറഞ്ഞു, സർ വന്നില്ലെങ്കിൽ ഈ സിനിമ ഞാൻ ചെയ്യില്ല.

Also Read
എന്തിനാണ് ഭാര്യയെ ഇത്രയ്ക്ക് അങ്ങ് പ്രോത്സാഹിപ്പിക്കുന്നത് എന്ന് പലരും ചോദിച്ചു: സിത്താരയുടെ ഭർത്താവ് ഡോ. സജീഷ് കൊടുത്ത കിടിലൻ മറുപടി കേട്ടോ

ഇത് മുടങ്ങിയാൽ അതിന്റെ പാപം ഞാൻ സാറിന്റെ മുകളിലിൽ ഇടും. സാർ ഇല്ലെങ്കിൽ ശോഭന മാഡത്തിന്റെ ഡേറ്റും എനിക്ക് വേണ്ട എന്ന്. അനൂപിന്റെ വാക്കുകൾ മനസിൽ കൊണ്ടു. സന്ദർശകനോട് നിങ്ങൾ നിങ്ങളുടെ കാര്യം ചെയ്യൂവെന്ന് പറഞ്ഞ് ഞാൻ ചെന്നൈയ്ക്ക് പോയി ആ പടം പൂർത്തിയാക്കുക ആയിരുന്നു എന്നും സുരേഷ് ഗോപി പറയുന്നു.

Advertisement