ചിപ്പി സാന്ത്വനത്തിൽ നിന്നും ഇടവേള എടുക്കുന്നത് പുതിയ പരമ്പരയിലേക്ക് മാറാൻ? വാനമ്പാടിയുടെ രണ്ടാം ഭാഗമാണോ എന്ന് ആരാധകർ

506

ഭരതൻ ലോഹിതദാസ് മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പാഥേയം എന്ന ക്ലാസ്സിക് സൂപ്പർഹിറ്റ് സിനിമയിലൂടെ അഭിനയരംഗത്ത് എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ചിപ്പി. പാഥേയത്തിന്റെ തകർപ്പൻ വിജയത്തോടെ കൈനിറയെ അവസരങ്ങൾ ലഭിച്ച് ചിപ്പി നായികയായും സഹനടിയായും എല്ലാം മിന്നി തിളങ്ങുകയായിരുന്നു.

സിനിമകളിൽ സജീവമായിരുന്ന സമയത്ത് നിർമ്മാതാവ് രഞ്ജിത്തിനെ പ്രണയിച്ച് വിവാഹം കഴിച്ച ചിപ്പി പിന്നീട് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നുയ എന്നാൽ ഇടവേളയ്ക്ക് ശേഷം സീരിയലുകളിൽ സജീവമായപ്പോഴും പ്രേക്ഷകർ മികച്ച പിന്തുണയാണ് നൽകിയത്.

Advertisements

അഭിനയത്തിന് പുറമെ സീരിയൽ നിർമ്മാണ രംഗത്തും സജീവമാണ് ചിപ്പി. ആകാശദൂത്, വാനമ്പാടി, സാന്ത്വനം തുടങ്ങിയ സൂപ്പർ ഹിറ്റ് പരമ്പരകളുടെയൊക്കെയും നിർമ്മാതാവ് ചിപ്പി തന്നെയാണ്. ഈ പരമ്പരകളൊക്കെയും ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചവയുമാണ്.

Also Read
വയറ് കാണിക്കില്ല, കൈ കാണിക്കില്ല, എന്നുള്ള പ്രശനങ്ങൾ ഒന്നും എനിക്കില്ല, പക്ഷേ അത് ഭംഗിയായും സൗന്ദര്യാത്മകമായും കാണിച്ചിരക്കണം: രജീഷ വിജയൻ

ഒരു നിർമ്മാതാവ് എന്ന നിലയിൽ താൻ ഒറ്റക്ക് ഒരു വിജയമല്ലെന്നും ഭർത്താവ് രഞ്ജിത്തിന്റെ പൂർണപിന്തുണ കൊണ്ടാണ് മികച്ച രീതിയിൽ മുന്നേറാൻ കഴിയുന്നതെന്നും ചിപ്പി തന്നെ മുമ്പ് തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ മറ്റൊരു വലിയ സന്തോഷം പ്രേക്ഷകരോട് പങ്കുവെച്ച് എത്തിയിരിക്കുകയാണ് ചിപ്പിയും ഭർത്താവ് രഞ്ജിത്തും.

ചിപ്പി നിർമ്മാതാവായ പുതിയ പരമ്പര ആരംഭിക്കുന്നു എന്ന വിശേഷമാണ് താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ താരങ്ങളാണ് പോസ്റ്റിന് താഴെ ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് . സാന്ത്വനം താരങ്ങളായ ഗിരീഷ് നമ്പ്യാർ, ബിജേഷ് അവനൂർ, ഗോപിക, സജിൻ തുടങ്ങിയവരെല്ലാം ആശംസകൾ അറിയിച്ച് കമന്റുകൾ പങ്കുവെച്ചിട്ടുണ്ട് .

എന്നാൽ പുതുതായി ആരംഭിക്കുന്ന പരമ്പരയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും തന്നെ താരം ഷെയർ ചെയ്തിട്ടില്ല . ഏത് ചാനലിലാണ് പുതിയ സീരിയൽ പ്രക്ഷേപണം ചെയ്യുക എന്നത് പോലും അവ്യക്തമാണ്. സാന്ത്വനത്തിന് മുന്നേ ചിപ്പി നിർമ്മിച്ച പരമ്പര വാനമ്പാടി മറ്റ് ഭാഷകളിൽ രണ്ടാം ഭാഗം ഒരുക്കപ്പെട്ട പരമ്പരയാണ്.

അതുകൊണ്ട് തന്നെ പുതിയ പരമ്പര വാനമ്പാടിയുടെ രണ്ടാം ഭാഗമാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളും സീരിയൽ പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട്. ഇതുവരെ താരം കൊണ്ടുവന്നിട്ടുള്ള എല്ലാ പ്രോജക്ടുകളും തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു. അതുകൊണ്ട് തന്നെ പുതിയ പരമ്പരയെക്കുറിച്ചും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയാണ്.

Also Read
കോണ്ടം ഉണ്ട് ഒരു രാത്രി വരുമോ എന്ന് ചോദിച്ചവന് കണക്കിന് കൊടുത്ത് അമേയ മാത്യു, കണ്ടം വഴി ഓടി ഞരമ്പൻ

നിലവിൽ സാന്ത്വനം പരമ്പരയിൽ കേന്ദ്രകഥാപാത്രമായ ദേവിയെ അവതരിപ്പിക്കുന്നതും ചിപ്പിയാണ്. ദേവി എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. അതേ സമയം ചിപ്പി ്‌വതരിപ്പിക്കുന്ന ദേവിയും രാജീവ് പരമേശ്വർ അവതരിപ്പിക്കുന്ന ബാലനും സ്വാന്തനത്തിൽ നിന്നും കുറച്ചുനാൾ മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് ചിപ്പിക്ക് പുതിയ സീരിയലിന്റെ വർക്കുകൾക്കായിട്ടാണ് എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Advertisement