തടിച്ച ചുണ്ടിനും ചുണ്ടിന്റെ ഭംഗിക്കും വേണ്ടി നടി കീർത്തി സുരേഷ് ചെയ്തത് കണ്ടോ

2699

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒന്നാം സ്ഥാനത്തുള്ള താരമാണ് കീർത്തി സുരേഷ്. മലയാളിയായ കീർത്തി തെന്നിന്ത്യൻ സിനിമയിലെ മുൻ സൂപ്പർനായിക മേനകയുടേയും മലയാളം സിനിമാ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ്.

അതേ സമയം സിനിമയിൽ നായികമാരുടെ സൗന്ദര്യം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അക്കാര്യത്തിൽ ഇന്ന് ചില മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും തൊണ്ണൂറ് ശതമാനവും സൗന്ദര്യമുള്ളവർക്ക് തന്നെയാണ് സ്ഥാനം. അതേ സമയം നേരത്തെയുള്ള ഭംഗി പോരെന്ന് തോന്നി പ്ലാസ്റ്റിക് സർജറിയിലൂടെയും മറ്റുമൊക്കെ രൂപമാറ്റം വരുത്തിയവരും ഉണ്ട്.

Advertisements

ബോളിവുഡ് താരങ്ങൾ മുതൽ നമ്മുടെ മലയാളത്തിലും അത്തരം മാറ്റങ്ങൾ വരുത്തിയ താരങ്ങളെ കുറിച്ച് മുൻപ് വാർത്ത കൾ വന്നിരുന്നു. പലരും ഇക്കാര്യം തുറന്ന് സമ്മതിക്കാൻ മടിക്കാറുണ്ട്. എന്നാൽ നടിയും താരപുത്രിയുമായ ശ്രുതി ഹാസൻ ഒരിക്കൽ താൻ ചെയ്ത സർജറിയെ കുറിച്ച് വെളിപ്പെടുത്തി.

Also Read
വയറ് കാണിക്കില്ല, കൈ കാണിക്കില്ല, എന്നുള്ള പ്രശനങ്ങൾ ഒന്നും എനിക്കില്ല, പക്ഷേ അത് ഭംഗിയായും സൗന്ദര്യാത്മകമായും കാണിച്ചിരക്കണം: രജീഷ വിജയൻ

ഇപ്പോഴിതാ നടി കീർത്തി സുരേഷും സർജറിയിലൂടെ മുഖത്ത് ചില മാറ്റങ്ങൾ വരുത്തിയെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടനും നിർമാതാവുമായ സുരേഷ് കുമാറിന്റെയും നടി മേനകയുടെയും രണ്ട് മക്കളിൽ ഇളയവളാണ് കീർത്തി സുരേഷ്. മാതാപിതാക്കളുടെ പാതയിലൂടെ സിനിമയിലേക്ക് എത്തിയ കീർത്തി ഇന്ന് ഇന്ത്യയിലെ മുൻനിര നായികയായി വളർന്നു.

തമിഴിലും തെലുങ്കിലുമാണ് പ്രധാനമായും സിനിമകൾ ചെയ്യുന്നത്. എങ്കിലും മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി ഇന്ത്യയിൽ തന്നെ ശ്രദ്ധേയ സാന്നിധ്യമായി താരപുത്രി മാറി. താരമൂല്യം വർധിച്ചതോടെ കീർത്തിയുടെ സിനിമകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനിടയിലാണ് കീർത്തിയുടെ സൗന്ദര്യവുമായി ബന്ധപ്പെട്ടുള്ള ചില റിപ്പോർട്ടുകൾ പ്രചരിച്ചത്.

കീർത്തി തന്റെ ചുണ്ടിന്റെ ഭംഗി കൂട്ടുന്നതിന് വേണ്ടി എന്തൊക്കെയോ കാണിച്ച് കൂട്ടിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ ചില റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ഫോട്ടോസിലാണ് ഇത്തരമൊരു മാറ്റം സിനിമാപ്രേമികൾ ചൂണ്ടി കാണിച്ചിരിക്കുന്നത്. ചുണ്ടുകൾ തടിച്ചതും പൂർണവുമായിട്ടുള്ള ചുണ്ടുകൾ ലഭിക്കുന്നതിന് വേണ്ടി ചെയ്യുന്ന സൗന്ദര്യ വർദ്ധക പ്രക്രിയയാണ് ലിപ് ജോബ് ഓഗ്മെന്റേഷൻ.

സാധാരണയായി ഈ ദിവസങ്ങളിൽ ഇൻജക്റ്റബിൾ ഡെർമൽ ഫില്ലർ ഉപയോഗിക്കുന്നതാണ് രീതി. ചുണ്ടിലും വായിലും അതിന്റെ ചുറ്റുവട്ടങ്ങളിലും കുത്തിവച്ച് ആവശ്യമുള്ള രീതിയിലേക്ക് മാറ്റുന്നതാണ് പ്രക്രിയ. തെന്നിന്ത്യയിലെ പല നടിമാരും കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടുണ്ട്.

Also Read
കോണ്ടം ഉണ്ട് ഒരു രാത്രി വരുമോ എന്ന് ചോദിച്ചവന് കണക്കിന് കൊടുത്ത് അമേയ മാത്യു, കണ്ടം വഴി ഓടി ഞരമ്പൻ

ചുണ്ടുകളും മൂക്കിന്റെ ഭംഗിയും കൂട്ടുന്നതിന് വേണ്ടിയുള്ള സർജറിയാണ് നടി കാജൽ അഗർവാൾ തിരഞ്ഞെ ടുത്തത്. ശ്രുതി ഹാസനും ചുണ്ടിനും മൂക്കിനും വേണ്ടി തന്നെ സർജറി തിരഞ്ഞെടുത്തു. അദിതി റാവു ഹൈദാരി മൂക്കിനാണ് സർജറി ചെയ്തിട്ടുള്ളത്. ബോളിവുഡിൽ നടി പ്രിയങ്ക ചോപ്ര മുതലുള്ള താരസുന്ദരിമാരൊക്കെ സമാനമായ സർജറികൾ ചെയ്ത് സൗന്ദര്യം വർദ്ധിപ്പിച്ചിട്ടുള്ളവരാണ്.

Advertisement