അന്ന് ഷാരൂഖ് ഖാൻ എനിക്ക് 300 രൂപ തന്നു, അത് ഞാൻ ഇന്നും എന്റെ പഴ്സിൽ സൂക്ഷിക്കുന്നുണ്ട്: വെളിപ്പെടുത്തലുമായി നടി പ്രിയാമണി

470

നിരവധി സിനിമളിലൂടെ ശ്രദ്ധിക്കപ്പെട്ട പാതി മലയാളിയായി തെന്നിന്ത്യൻ താര സുന്ദരിയാണ് പ്രിയാ മണി. തമിഴും മലയാളവും അടക്കമുള്ള ഭാഷകളിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളിലാണ് പ്രിയാ മണി അഭിനയിച്ചിട്ടുള്ളത്. വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും മലയാളത്തിലടക്കം മിനിസ്്ക്രീൻ റിയാലിറ്റി ഷോകളിൽ ജഡ്ജായി താരം എത്തുന്നുണ്ട്.

മലയാളത്തിൽ മമ്മൂട്ടി മോഹൻലാൽ പൃഥിരാജ് തുടങ്ങിയവർക്ക് എല്ലാം ഒപ്പം പ്രിയാ മണി അഭിനയിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങളുടെ നായികയായി നടി അഭിനയിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുപിടി നല്ല മലയാള സിനിമകളുടെ ഭാഗമായ പ്രിയാമണി മലയാളികളുടെ പ്രിയങ്കരിയായത് ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു. അതിന് ശേഷം നടി വിവാഹിതയാകുകയായിരുന്നു. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലെ വിധികർത്താവ് കൂടി ആയ പ്രിയാമണി ബിസിനസ്സു കാരനായ മുസ്തഫയെ ആണ് പ്രിയാമണി വിവാഹം കഴിച്ചിരിക്കുന്നത്.

Advertisements

ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. വാസുദേവ മണി അയ്യരുടേയും ലത മണി അയ്യരുടേയും മകളായി 1984 ജൂൺ 4ന് പാലക്കാട് ആണ് പ്രിയാമണി ജനിച്ചത്. പരേതനായ കർണാടക സംഗീതജ്ഞൻ കമല കൈലാസിന്റെ കൊച്ചുമകളാണ്. മോഡലിങ്ങ് രംഗത്തു നിന്നുമാണ് സിനിമയിലേക്ക് വരുന്നത്.

Also Read
ബിഗ് ബോസ് താരവുമായി സെറിൻ ഖാൻ പൊരിഞ്ഞ പ്രണയത്തിൽ, കാമുകനുമൊത്തുള്ള ഗോവയിലെ ഡേറ്റിംഗിന്റെ ചിത്രങ്ങൾ പുറത്ത്

എവരെ അത്തഗാഡു എന്ന തെലുങ്ക് സിനിമയിലൂടെ 2003 ൽ ആണ് പ്രിയാമണി മലയാള സിനിമയിലേക്ക് എത്തുന്നത്. 2004 ൽ സംവിധായകൻ ഭാരതി രാജയുടെ കൺകളാൽ കൈത് സൈ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. സത്യം എന്ന പൃഥ്വിരാജ് ചിത്രമാണ് മലയാളത്തിൽ ആദ്യമായി അഭിനിയിച്ച ചിത്രം.

തമിഴ് നടൻ കാർത്തിക്ക് ഒപ്പം അബിനയിച്ച പരുത്തിവീരനിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2005ൽ തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ ബാലു മഹേന്ദ്രയുടെ അത് ഒരു കനാ കാലം എന്ന ചിത്രത്തിൽ അഭിനയിച്ചു. ചിത്രത്തിന്റെ റിലീസിനുമുമ്പ് പ്രിയാമണി ഈ സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും അത് വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും എന്നും സംവിധായകൻ പറഞ്ഞിരുന്നു.

എന്നാൽ ചിത്രം വാണിജ്യപരമായി വിജയിച്ചില്ല. എങ്കിലും പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപെട്ടു. 2006ൽ പ്രിയാമണി ജഗപതി ബാബുവിന്റെ കൂടെ ‘പെല്ലൈന കൊതാലോ’ എന്ന സിനമയിൽ അഭിനയിച്ചു. ഒറ്റനാണയം, പ്രാഞ്ചിയേട്ടൻ ആന്റ് ദി സൈന്റ, ഗ്രാൻഡ് മാസ്റ്റർ, തുടങ്ങിയ മലയാളചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. രാം, കോ കോ, അന്ന ബോണ്ട്, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

2007ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർഡ് ലഭിച്ചു. ബോളിവുഡ് നടി വിദ്യ ബാലൻ പ്രിയാമണിയുടെ ബന്ധുവാണ്.

Also Read
തെങ്കാശിപട്ടണത്തിലെ ആ വേഷം ചെയ്യേണ്ടത് ഞാനായിരുന്നു, പക്ഷേ സംഭവിച്ചത് ഇങ്ങനെ, പടം കണ്ടപ്പോൾ അയ്യോ എന്ന് വിളിച്ചുപോയി; വെളിപ്പെടുത്തലുമായി നടി മന്യ

ക്യാരക്ടർ വേഷങ്ങളും അതീവ ഗ്ലാമർ വേഷങ്ങളും ചെയ്യാൻ കഴിവുണ്ടെന്ന് പല തവണയായി തെളിയിച്ചിട്ടുള്ള താരമാണ്.സിനിമ താരങ്ങളുടെ ക്രിക്കറ്റ് പരമ്പരയായ സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അബാസിഡർ കൂടിയായ പ്രിയാമണി. തെന്നിന്ത്യൻ സിനിമകളിൽ മിന്നിത്തിളങ്ങിയ താരമിപ്പോൾ ബോളിവുഡ് സിനിമകളിൽ സജീവമാണ്. സോഷ്യൽ മീഡിയയിലും സജീവമായ പ്രിയാമണി അടിക്കടി ഫോട്ടോഷൂട്ട് വിശേഷങ്ങളും തന്റെ സിനിമാ വിശേഷങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്.

ബോളിവുഡിന്റെ കിങ്ഖാൻ ഷാരൂഖിന്റെ ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിലെ ഡാൻസ് നമ്പറിലൂടെയാണ് നടി പ്രിയാമണി ബോളിവുഡിലെത്തുന്നത്. ചിത്രത്തിലെ 1234 എന്ന ഗാനവും പാട്ടിലെ പ്രിയാമണിയുടെ ചുവടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഫാമിലിമാൻ സീരിസിലൂടെ വീണ്ടും ഹിന്ദി സിനിമാലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ് നടി. ഫാമിലി മാനുമായി ബന്ധപ്പെട്ടു നടന്ന അഭിമുഖത്തിൽ ചെന്നൈ എക്സ്പ്രസിൽ ഷാരൂഖ് ഖാനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രിയാമണി.

1234 എന്ന പാട്ട് അഞ്ച് ദിവസം നീണ്ട ഷൂട്ടായിരുന്നു. ബോളിവുഡിലെ ബാദ്ഷായാണ് ഷാരൂഖ് ഖാനെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അന്ന് ശരിക്കും മനസ്സിലായി. രാജ്യത്തെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറുകളിലൊരാളായ ഷാരൂഖ് ഖാന് അതിന്റെ ഒരു തലക്കനവുമില്ല. ചുറ്റുമുള്ള എല്ലാവരെയും കംഫർട്ടബളാക്കി നിർത്താൻ ശ്രമിക്കുന്ന വളരെ സൗമ്യനായ ഒരാളാണ് ഷാരൂഖ് ഖാൻ എന്ന് പ്രിയാമണി പറഞ്ഞു. തികച്ചും സാധാരണക്കാരാനായാണ് അദ്ദേഹം എല്ലാവരോടും ഇടപെടുക.

എത്ര നല്ല മനുഷ്യനാണ് അദ്ദേഹമെന്ന് തനിക്ക് അറിയാൻ കഴിഞ്ഞത് ഈ ഷൂട്ടിന്റെ സമയത്താണെന്നും പ്രിയാമണി പറഞ്ഞു.ഷൂട്ട് തുടങ്ങിയ ആദ്യ ദിവസം മുതൽ അവസാനം വരെ അദ്ദേഹം ഞങ്ങളെയെല്ലാം കരുതലോടെ ശ്രദ്ധിച്ചു. ഇടയ്ക്കൊക്കെ അദ്ദേഹത്തിന്റെ ഐപാഡിൽ കോൻ ബനേഗാ കോർപതി കളിക്കുമായിരുന്നു. അന്ന് അദ്ദേഹമെനിക്ക് 300 രൂപ തന്നു. ഇന്നും ഞാൻ ആ പണം എന്റെ പഴ്സിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും പ്രിയാമണി വെളിപ്പെടുത്തുന്നു.

Also Read
ഭാര്യ മരിച്ചതിന് പിന്നാലെ പ്രശസ്ത പാചക വിദഗ്ധനും നിർമ്മാതാവുമായ നൗഷാദ് അതീവ ഗുരുതരാവസ്ഥയിൽ, പ്രാർത്ഥനയോടെ ആരാധകരും സഹപ്രവർത്തകരും

Advertisement