അന്ന് മഞ്ജു വാര്യർ ലോഹിതദാസിനോട് കള്ളം പറഞ്ഞെന്ന് സത്യൻ അന്തിക്കാട്, അതിനൊരു മാറ്റവും ഇല്ലെന്ന് കമൽ, ക്ഷമ ചോദിച്ച് നടി

76

സാക്ഷ്യം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ തുടങ്ങി സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റ കുറിച്ച മഞ്ജു വാര്യർ ഇന്ന് മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ്. നായികയായ ആദ്യ സിനിമയ്‌ക്കൊപ്പം തന്നെ മഞ്ജു വാര്യരും പ്രേക്ഷകരുടെ ഇടയിൽ ചർച്ച ആവുകയായിരുന്നു.

പിന്നീട് പുറത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. വിവാഹത്തോടെ ഇടക്കാലത്ത് നടി സിനിമ വിട്ടെങ്കിലും വിവാഹ ജീവിതം പരാജയമായതോടെ നടി വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി എത്തുകയായിരുന്നു.

Advertisement

അതേ സമയം മലയാളി സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച മടങ്ങി വരവായിരുന്നു മഞ്ജു വാര്യരുടേത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം നടി മടങ്ങിയ എത്തിയപ്പോഴും മഞ്ജു വിന്റെ സ്ഥാനം മലയാള സിനിമയിൽ അതുപോലെ തന്നെയുണ്ടായിരുന്നു.

Also Read
ഞാനല്ല അത്, ഞാൻ റിസയോട് അങ്ങനെ ചെയ്യില്ല, മനാസാവാചാ അറിയാത്ത കാര്യമാണ്: റിസബാവയെ വഞ്ചിച്ച മിമിക്രിക്കാരൻ താനല്ലെന്ന് കലാഭവൻ അൻസാർ

14 വർഷം കൊണ്ട് സിനിമയിൽ പല മാറ്റങ്ങളും സംഭവിച്ചിരുന്നു. എന്നാൽ അതൊന്നും മഞ്ജുവിനെ ബാധിച്ചില്ലായിരുന്നു. അന്നും ഇന്നും നടിയുടെ സ്ഥാനം സൂപ്പർ താരങ്ങൾക്കൊപ്പമാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ഹൗ ഓൾഡ് ആർ യു എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ആണ് മഞ്ജു വാര്യർ മടങ്ങി വന്നത്.

തുടക്കത്തിലെ പോലെ തന്നെ രണ്ടാം വരവിലും മകച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചിരുന്നത്. ആദ്യ വരവിൽ കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. രൂപത്തിലും ഭാവത്തിലും ആകെ മാറിയിരുന്നു. ഇപ്പോഴിത മഞ്ജുവിന്റെ മാറ്റത്തെകുറിച്ച് പറയുകയാണ് സംവിധായകരായ കമലും സത്യൻ അന്തിക്കാടും.

കൈരളി ടിവിയുടെ ജെബി ജംഗ്ഷനിൽ മഞ്ജു അതിഥിയായി എത്തിയപ്പോഴാണ് നടിയുടെ മാറ്റത്തെ കുറിച്ചും ചെറിയ കുസൃതിയെ കുറിച്ചും സംവിധായകർ വെളിപ്പെടുത്തിയത്. മഞ്ജുവാര്യർ ഒരു കുസൃതിക്കാരി ആയിരുന്നു എന്നാണ് ഇരുവരും പറയുന്നത്. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ:

പണ്ട് തൂവൽ കൊട്ടാരവും ഇരട്ട കുട്ടുകളുടെ അച്ഛനുമൊക്കെ ചെയ്യുന്ന കാലത്ത് മഞ്ജുവിന് അധികം വലിയ വായന ഒന്നും ഇല്ലായിരുന്നു. നൃത്തവും പാട്ടും ഒക്കെയായിരുന്നു അന്നത്തെ പ്രധാനപ്പെട്ട വിഷയം. അന്ന് ലോഹിതദാസ് വായിക്കാനായി ചില പുസ്തകങ്ങളൊക്കെ കൊണ്ട് വന്ന് മഞ്ജവിന് കൊടുക്കുമായിരുന്നു.

Also Read
ഏറെ പൊട്ടി ചിരിപ്പിച്ചിട്ടും അവസാനം വേദനിപ്പിച്ചിട്ടും ഈ മോഹൻലാൽ ചിത്രം തിയറ്ററുകളിൽ പരാജയമായി, സംഭവം ഇങ്ങനെ

എന്നിട്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷം വായിച്ചോ എന്ന് ചോദിക്കുമ്പോാൾ വായിച്ചുവെന്ന് കള്ളം പറയും. എന്നിട്ട് എന്റെ മുഖത്ത് നോക്കി കണ്ണടച്ച് കാണിക്കുമായിരുന്നെന്ന് സത്യൻ അന്തിക്കാട് പറയുന്നു. എന്നൽ അതിൽ നിന്നൊക്കെ മഞ്ജു ഒരുപാട് മാറിയെന്നാണ് സംവിധായകൻ പറയുന്നത്. അഭിനയത്തിൽ നിന്ന് എടുത്ത ഇടവേള മഞ്ജുവിൽ ഒരുപാട് മാറ്റമുണ്ടാക്കി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമൽ ചിത്രമായ ആമിയിലെ പ്രകടനം എടുത്ത് പറഞ്ഞ് കൊണ്ടാണ് സത്യൻ അന്തിക്കാട് മഞ്ജുവിന്റെ മാറ്റത്തെ കുറിച്ച് പറഞ്ഞത്. അക്ഷരത്തെ ആരാധിക്കുന്ന സംഗീതത്തേയും സാഹിത്യത്തേയും സ്‌നേഹിക്കുന്ന ഭാവം സിനിമയിൽ മഞ്ജുവിന് സിനിമയിൽ മികച്ച രീതിയിൽ പ്രകടിപ്പിക്കാൻ പറ്റിയെന്നും അദ്ദേഹം പറയുന്നു.

കൂടാതെ മഞ്ജുവിന്റെ വായനയെ കുറിച്ചും അദ്ദേഹം ചോദിക്കുന്നുണ്ട്. സത്യൻ അന്തിക്കാടിന്റെ വാക്കുകൾക്ക് പിന്നാലെ ആമിയ്ക്ക് വേണ്ടി മഞ്ജു എടുത്ത തയ്യാറെടുപ്പുകളെ കുറിച്ചും കമലും വാചാലനായിരുന്നു. സത്യൻ അന്തിക്കാടിന്റെ വാക്കുകളെ ശരിവെച്ച് കൊണ്ടുള്ളതായിരുന്നു കമലിന്റെ വാക്കുകളും.

ആദ്യ വരവിൽ കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടതെന്നാണ് സംവിധായകൻ പറയുന്നത്. തുടക്കത്തിൽ സെറ്റിലും മറ്റും കുറച്ച് കുസൃതിക്കാരിയായിരുന്നു മഞ്ജു. എന്നാൽ അന്നും ഇന്നും സംവിധായകന്റെ നായികയാണ് മഞ്ജു. അതിനൊരു മാറ്റവും ഇല്ലെന്ന് കമൽ പറയുന്നു.

മോഹൻലാലിനെ പോലെയാണ്, ഏത് രീതിയിലും മഞ്ജുവിനെ മോൾഡ് ചെയ്ത് എടുക്കാൻ സംവിധായകന് കഴിയും. അത്രമാത്രം ഫ്‌ളക്‌സിബിളായി കഥാപാത്രത്തിനോടൊപ്പം നിൽക്കുന്ന ആർട്ടിസ്റ്റാണ് മഞ്ജു വാര്യർ. അത് ദൈവീകമായി കിട്ടുന്ന കഴിവാണ്.

അത് പണ്ടത്തെക്കാളും കൂടിയിട്ടുണ്ടെന്നു കമൽ പറയുന്നു. അതേ സമയം മാധവി കുട്ടിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയതിന് ശേഷമാണ് മഞ്ജു സിനിമ ചെയ്തതെന്നും കമൽ പറയുന്നു. എന്നാൽ സംവിധായകന്റെ ചിത്രമാണ് ആമി എന്നാണ് മഞ്ജു പറയുന്നത്. താൻ ചെയ്തതിന്റെ എല്ലാ ക്രെഡിറ്റും കമലിനാണെന്നും മഞ്ജു പറയുന്നു.

Also Read
കുട്ടികൾ വേണമെന്ന് കൂടുതൽ ആഗ്രഹം ആർക്കാണ്: എലീനയും രോഹിത്തും നൽകിയ മറുപടി കേട്ടോ

പണ്ടത്തെക്കാളും ഒരുപാട് പുസ്തകങ്ങൾ വായിക്കുന്നുണ്ടും എന്നാൽ എന്നും വായിക്കാറില്ല. എന്നാൽ പണ്ടത്തെ വച്ച നോക്കുമ്പോൾ കുറച്ച് അധികം പുസ്തകം വായിക്കാറുണ്ട്. വായിക്കാൻ ഇഷ്ടവുമാണെന്നും മഞ്ജു പറയുന്നു. കൂടാതെ അന്ന് പറഞ്ഞ കളളത്തിന് ലോഹിതദാസിനോട് മഞ്ജു മാപ്പു ചോദിക്കുന്നുണ്ട്. ലോഹിസാർ എന്നോട് ക്ഷമിക്കട്ടെ എന്നാണ് മഞ്ജു വാര്യർ വ്യക്തമാക്കിയത്.

Advertisement