മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജയറാമിന്റെയും നായികയായ ഈ നടിയെ മറന്നോ? വിവാഹത്തോടെ സിനിമയിൽ നിന്നും പിന്മാറിയ താരത്തിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ

7020

അന്യഭാഷയിൽ നിന്നും മലയാള സിനിമയിലെത്തി പെട്ടെന്ന് അപ്രത്യക്ഷമാകുന്ന പല നടിമാരുമുണ്ട്.
ഒരുകാലത്ത് തെന്നിന്ത്യയിൽ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് ലയ ഗോർട്ടി അത്തരത്തിൽ ഒരു താരമാണ്.

വിവാഹത്തോടെ അഭിനയത്തോട് വിട പറയുന്ന നായികമാരിൽ ഒരാളായി മാറിയ ലയയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം ബാലതാരമായാണ്. തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ലയ തൊമ്മനും മക്കളും, രാഷ്ട്രം, ആലീസ് ഇൻ വണ്ടർലാന്റ്, ഉടയോൻ എന്നീ ചിത്രങ്ങളിലൂടെ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.

Advertisements

തന്റെ കരിയറിൽ നടി ഏറെ തിളങ്ങി നിൽക്കമ്പോഴാണ് നടി വിവാഹിത ആകുന്നതും അഭിനയം അവസാനിപ്പിക്കുന്നതു. തെലുങ്ക് ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴ്, കന്നട, മലയാളം ഭാഷകളിലെ ചിത്രങ്ങളിലും തതിളങ്ങി.

Also Read
നമിതയോട് പ്രണയമായിരുന്നു അവളോട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്, അവൾക്കും എന്നോട് ഇഷ്ടം ഉണ്ടെന്നായിരുന്നു എന്റെ തോന്നൽ പക്ഷേ: വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ

1992ൽ ബാല താരമായിട്ടാണ് നടി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. വളരെ കുറഞ്ഞ നാളുകൾക്ക് ഉള്ളിൽ തന്നെ തെന്നിന്ത്യയിലെ ശ്രദ്ധേയ നടിമാരിൽ ഒരാളായി മാറാൻ ലയക്ക് സാധിച്ചു. കരിയറിലെ കുറഞ്ഞ കാലയിളവിൽ തന്നെ അറുപതോളം ചിത്രങ്ങളിൽ വേഷമിടാൻ നടിക്ക് സാധിച്ചു.

നടി എന്നത് കൂടാതെ ഒരു കുച്ചുപ്പുടി നർത്തകി കൂടിയാണ് ലയ. ലയയുടെ അമ്മ സംഗീത അധ്യാപികയും അച്ഛൻ ഡോക്ടറുമായിരുന്നു. എന്നാൽ അവരുടെ രണ്ട് പേരുടെയും പാത പിന്തുടരാതെ അഭിനയം തിരഞ്ഞെടുക്കുക ആയിരുന്നു ലയ.

കരിയറിൽ ഏറെ തിളങ്ങി നിൽക്കുന്ന സമയത്താണ് നടി വിവാഹിത ആകുന്നത്. ഡോ.ശ്രീ ഗണേശ് ഗോർട്ടിയാണ് ലയയെ വിവാഹം ചെയ്തത്. 2006 ജൂൺ 14ന് ആയിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോൾ കുടുംബത്തോട് ഒപ്പം ലോസ് ഏഞ്ചലസിലാണ് നടി താമസിക്കുന്നത്.

രണ്ട് കുട്ടികളുടെ അമ്മയാണ് ലയ ഇപ്പോൾ. സ്ലോക ഗോർട്ടി, വചൻ ഗോർട്ടി എന്നിവരാണ് മക്കൾ.2006ൽ അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത ലയ 2010ലും 2018 ലും രണ്ടു തെലുങ്ക് ചിത്രങ്ങളിൽ അതിഥിവേഷത്തിലെത്തിയിരുന്നു.

ആലിസ് ഇൻ വേണ്ടെൻലാന്റ് എന്ന ജയറാം ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരം മമ്മൂട്ടി ചിത്രമായ തൊമ്മനും മക്കളിലും മോഹൻലാൽ ചിത്രമായ ഉടയോനിലും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. തൊമ്മനും മക്കളും ചിത്രത്തിലെ പ്രകടനം താരത്തിന് നിരവധി മലയാളി ആരാധകരെയാണ് നേടിക്കൊടുത്തത്.

Also Read
മമ്മൂക്ക എന്ന അതുല്യ നടന്റെ മികവ് ഉള്ളിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്നത്: മെഗാസ്റ്റാറിനെ കുറിച്ച് മീര ജാസ്മിൻ പറഞ്ഞത് കേട്ടോ

Advertisement