ചന്ദനമഴയിലെ അമൃതയുടെ കൂട്ടൂകാരി കുഞ്ഞു ചക്കിയെ ഓർമ്മയില്ലേ; താരത്തിന്റെ ഇപ്പോഴത്തെ മാറ്റം കണ്ടോ

3263

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർ കുറച്ച് നാളുകൾ കൊണ്ടു തന്നെ ഏറ്റെടുത്ത സീരിയലാണ് പാടാത്ത പൈങ്കിളി. സീരിയലിലെ മൂന്നു വില്ലത്തിമാരിൽ ഒരാൾ ആയ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു അഞ്ജിത എന്ന താരം ഇതിനോടകം തന്നെ കയ്യടി നേടി കഴിഞ്ഞു.

പാടാത്ത പൈങ്കിളി സീരിയലിന്റെ സംവിധായകൻ ആയ സുധീഷ് ശങ്കറിന്റെ ഭാര്യ ആണ് അഞ്ജിത. പ്രശസ്ത സിനിമാ സീരിയൽ സംവിധായകനാണ് സുധീഷ് ശങ്കർ. ഓമനതിങ്കൾ പക്ഷി, എന്റെ മാനസപുത്രി, പരസ്പരം, പ്രണയം, കബനി തുടങ്ങി നിരവധി സൂപ്പർഹിറ്റ് സീരിയലുകളുടെയും ദിലീപിന്റെ വില്ലാളി വീരൻ ഉൾപെടെയുള്ള സിനിമകളുടെയും സംവിധായകനുമാണ് സുധീഷ്.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് സുധീഷും അഞ്ജിതയും. വർഷങ്ങൾക്ക് മുമ്പ് സീരിയൽ മേഖലയിൽ നായികയായി നിറഞ്ഞുനിന്ന താരമായിരുന്നു അഞ്ജിത. 2000 കാലഘട്ടത്തിൽ നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

സുധീഷിനൊപ്പം ജോലി ചെയ്താണ് ഇരുവരും പ്രണയത്തിലായതും പിന്നെ വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹം ചെയ്തതും. വിവാഹശേഷം കുടുംബജീവിതം നയിച്ചിരുന്ന അഞ്ജിത പിന്നീട് സുധീഷിന്റെ തന്നെ സീരിയലുകളിലൂടെയാണ് തിരികേ എത്തിയത്. കബനി എന്ന സീരിയലിലും താരം ശ്രദ്ധേയവേഷത്തിൽ എത്തിയിരുന്നു.

ഭർത്താവ് സംവിധായകനും ഭാര്യ നടിയുമാകുമ്‌ബോൾ മക്കൾക്കും അത് പകർന്ന് കിട്ടണമല്ലോ. രണ്ടു മക്കളാണ് ഇവർക്ക് ഗോപിക ശങ്കർ കൃഷ്ണ ശങ്കർ. മൂത്ത മകളാണ് ഗോപിക. ഗോപികയുടെ ചിത്രം കാണുമ്പോൾ തന്നെ എവിടെയോ കണ്ട പരിചയം തോന്നാം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക്.

വായാടിത്തമുളള ഒരു കുട്ടികഥാപാത്രമായി ഗോപിക എത്തിയിട്ടുണ്ടോ എന്ന സംശയം പലർക്കും തോന്നാം. അത് ശരിയുമാണ്. മിനിസ്‌ക്രിനിലെ ഹിറ്റ് പരമ്പരായിയിരുന്ന ചന്ദനമഴയിൽ ഒരു ശ്രദ്ധേയ വേഷത്തിൽ എത്തിയിട്ടുണ്ട് ഈ കുട്ടിത്താരം.

ചക്കി എന്ന വായാടി പെണ്ണായിട്ടാണ് ഗോപിക സീരിയലിൽ എത്തിയത്. മേഘ്‌ന അവതരിപ്പിച്ച വർഷ എന്ന കഥാപാത്രത്തിന്റെ ഉറ്റ കൂട്ടുകാരിയായിരുന്നു ചക്കി. രണ്ടാനമ്മയുടെ ക്രൂരതകളിൽ പലപ്പോഴും അമൃതക്ക് കൂട്ടായിരുന്നത് ചക്കി എന്ന കൂട്ടുകാരി ആയിരുന്നു.

സ്‌കൂൾ വിദ്യാർത്ഥി ആയിരുന്ന ചക്കി പലപ്പോഴും മേഘ്നക്ക് ഒരു ആശ്വാസം തന്നെ ആയിരുന്നു. ആ കൊച്ചു വായാടിയെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. വർഷങ്ങൾ പിന്നിടുമ്പോഴാണ് അന്ന് ചക്കിയായി വേഷം ഇട്ട ഗോപിക എന്ന നടി അഞ്ജിതയുടെയും സൂപ്പർഹിറ്റ് സംവിധായകൻ സുധീഷ് ശങ്കറിന്റെയും മകൾ ആണെന്നു പ്രേക്ഷകർ മനസ്സിലാക്കുന്നത്.

പ്ലസ് ടു വിദ്യാർത്ഥിനിയായ ഗോപിക ഇപ്പോൾ അഭിനയ രംഗത്ത് അത്ര സജീവം അല്ല, എങ്കിലും അച്ഛന്റെ പരമ്പരയിലൂടെ അനുജൻ കൃഷ്ണ ശങ്കർ അഭിനയരംഗത്തേക്ക് ചുവട് വച്ച് കഴിഞ്ഞു. കുടുംബവും മക്കളുമായി തിരിക്കിലായതിനാൽ അഭിനയിക്കാൻ താത്പര്യം ഇല്ലാത്തതിനാലാണ് ഇത്രയും നാൾ തിരിക വരാത്തതെന്നാണ് അഞ്ജിത പറഞ്ഞിരുന്നു.

വിവാഹത്തിന് മുമ്പ് തന്നെ അഞ്ജിത ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നു. രണ്ടുപേരും ഒരേ മേഖലയിൽ തിരക്കിലാകുമ്‌ബോൾ കുടുംബം നോക്കാൻ സാധിക്കില്ല. അതിനാലാണ് മാറി നിന്നതെന്നും എന്നാൽ ഭർത്താവിന്റെ പിന്തുണ കാരണമാണ് സീരിയലിലേക്ക് എത്തിയതെന്നും താരം പറയുന്നു. ഭർത്താവ് എന്നും തന്റെ തിരിച്ചുവരവിനായി പറയുമായിരുന്നു. അങ്ങനെയാണ് കബനിയിലും പാടാത്ത പൈങ്കിളിയിലേക്കും എത്തിയത്.

Advertisement