എന്തുകൊണ്ടാണ് റാംജിറാവൂ സ്പ്ക്കീംഗിൽ നിന്നും ജയറാം പിന്മാറിയത്, കാരണം വെളിപ്പെടുത്തി സിദ്ധീഖ്

1224

നിരവധി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സൂപ്പർഹിറ്റ് കൂട്ടുകെട്ടാണ് സിദ്ധീഖ്‌ലാൽ സംവിധാന ജോഡികൾ. മലയാളികൾ ഇന്നും ആവേശത്തോടെ കാണുന്ന ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നിരുന്നു.

പിന്നീട് ഈ കുട്ടുകെട്ട് പിരിഞ്ഞുവെങ്കിലും തനിച്ച് സിനിമകൾ ചെയ്യുന്നതിലും കയ്യടി നേടുന്നതിലും ഇവർ ഒരു കുറവും വരുത്തിയില്ല. സിദ്ധീഖ് സംവിധാനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ലാൽ അഭിനയത്തിലും നിർമ്മാണത്തിലും ഒപ്പം സംവിധാനത്തിലും കൈവെച്ചു.

Advertisements

സിദ്ധീഖ് മലയാളവും കടന്ന് തമിഴിലും ഹിന്ദിയിലുമെല്ലാം വൻ ഹിറ്റുകൾ ഒരുക്കിയ സംവിധായകനായി മാറുകയായിരുന്നു. അതേ സമയം സിദ്ധീഖും ലാലും സംവിധാനത്തിൽ വരവറിയിച്ച സിനിമയായിരുന്നു റാംജിറാവു സ്പീക്കിംഗ്. ഈ ചിത്രത്തിലൂടെയാണ് നടൻ സായ്കുമാർ സിനിമയിലേക്ക് അരങ്ങേറിയത്.

Also Read
എന്റെ മകൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, അച്ഛൻ കുടെയില്ല എന്ന് കരുതി എന്റെ മകൾക്ക് കിട്ടേണ്ടത് ഒന്നും നഷ്ടമാകാൻ ഞാൻ സമ്മതിക്കില്ല: അമൃത സുരേഷ്

എന്നാൽ രസകരമായൊരു വസ്തുത ചിത്രത്തിൽ സായ്കുമാർ ചെയ്ത വേഷം ചെയ്യാനായി സിദ്ധീഖും ലാലും ആദ്യം മനസിൽ കണ്ടിരുന്നത് ജയറാമിനെ ആയിരുന്നുവെന്നതാണ്. അതേക്കുറിച്ച് ഒരിക്കൽ ജെബി ജംഗ്ഷനിൽ സിദ്ധീഖ് വന്നപ്പോൾ ജയറാം തന്നെ ചോദിച്ചിരുന്നു. മിമിക്രി ചെയ്തിരുന്ന കാലം തൊട്ടുള്ള പരിചയമാണ് നമ്മൾ തമ്മിൽ.

പക്ഷെ ഒരു സിനിമ മാത്രം കൂടെ ചെയ്യാനുളള ഭാഗ്യമേ എനിക്കുണ്ടായിരുന്നുള്ളൂ. ഒരുപാട് സിനിമകൾ ചെയ്യാൻ പറ്റാത്തതിന്റെ കാരണവും ഞാൻ തന്നെയാണ്. എന്തായാലും ഒരു സിനിമ ചെയ്യാനുള്ള ഭാഗ്യം എനിക്ക് കിട്ടി. ഫ്രണ്ട്സ്. ഫ്രണ്ട്സിലെ അരവിന്ദൻ. സിദ്ധീഖ് മനസിൽ വിചാരിച്ചത് പോലെ അരവിന്ദനെ ചെയ്യാൻ എനിക്ക് സാധിച്ചുവോ? എന്നായിരുന്നു ജയറാമിന്റെ ചോദ്യം.

പിന്നാലെ സിദ്ധീഖ് മറുപടിയുമായി എത്തുകയായിരുന്നു. ജയറാമിന്റെ ഭയങ്കര രസമുള്ള കഥാപാത്രമാണ് ഫ്രണ്ട്സിലെ അരവിന്ദൻ. ഹ്യൂമറും ഉണ്ട് ഒപ്പം സുഹൃത്തുക്കൾ വേണ്ടി നിൽക്കുമ്പോൾ അനുഭവിക്കുന്ന വേദനകളുണ്ട്. സുഹൃത്തിനും ഭാര്യയ്ക്കും ഇടയിൽ പെട്ടുപോകുന്ന അവസ്ഥയുണ്ട്.

ജയറാം അതെല്ലാം മനോഹരമായി ചെയ്തിട്ടുണ്ട്. ജയറാം പറഞ്ഞതിൽ മറ്റൊരു സൂചനയുണ്ട്. റാംജിറാവുവിൽ ആദ്യം സായ് കുമാറിന്റെ വേഷത്തിൽ കരുതിയിരുന്നത് ജയറാമിനെ ആയിരുന്നു. പക്ഷെ ആ സിനിമ ചെയ്യാൻ ജയറാമിനായില്ല. നമ്മുടെ ചില തീരുമാനങ്ങൾ തെറ്റായിപ്പോകുമ്പോൾ ആർക്കായാലും വിഷമമുണ്ടാകും.

Also Read
എന്റെ ജീവന്റെ ഒരു ഭാഗമായി നീ ഇഴുകി ചേർന്നതിനു ശേഷം ഈ ദിവസം ഞാൻ മറക്കാറില്ല, ഭാര്യയെ കുറിച്ച് വികാരസാന്ദ്രമായ കുറിപ്പുമായി നിരഞ്ജൻ

സായ് കുമാറിന് പകരം ജയറാം ആയിരുന്നുവെങ്കിലും സിനിമ ഇങ്ങനെ തന്നെയായിരിക്കും. പക്ഷെ സായ് കുമാർ എന്നൊരു നടൻ മലയാള സിനിമയിൽ ഉണ്ടാകുമായിരുന്നില്ല. കൊട്ടാരക്കര ശ്രീധരൻ നായർ എന്ന മഹാനായ നടന്റെ പിൻതലമുറക്കാരൻ മലയാള സിനിമയ്ക്ക് ആവശ്യമായിരുന്നു. അതുകൊണ്ടാകും ദൈവം ജയറാമിനെ കൊണ്ട് നോ പറയിച്ചത്. എന്നും സിദ്ധീഖ് പറയുന്നു.

പിന്നാലെ എന്തുകൊണ്ടാണ് ജയറാം പിന്മാറിയതെന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനും സിദ്ധീഖ് മറുപടി നൽകുന്നുണ്ട്. എനിക്ക് തോന്നുന്നത് ജയറാമിനോട് ഞങ്ങളോടുള്ള വിശ്വാസക്കുറവാകാം. കാരണം ജയറാം അപ്പോൾ കരിയർ തുടങ്ങിയതേയുള്ളൂ. അപരനൊക്കെ ഇറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ അനുഭവ സമ്പത്ത് ഉള്ളവർക്കൊപ്പം സിനിമ ചെയ്യുന്നതാകും സേഫ് എന്ന് തോന്നിയിട്ടുണ്ടാകും.

നമ്മൾ ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. 1989 ലായിരുന്നു റാംജി റാവു സ്പീക്കിംഗ് പുറത്തിറങ്ങിയത്. സിദ്ധീഖും ലാലും അരങ്ങേറിയ സിനിമയുടെ നിർമ്മാണം ഫാസിലും സ്വർഗ്ഗചിത്ര അപ്പച്ചനും ഔസേപ്പച്ചൻ വാളക്കുഴിയും ചേർന്നായിരുന്നു. സായ്കുമാറും രേഖയും അരങ്ങേറിയ സിനിമയിൽ മുകേഷും ഇന്നസെന്റും വിജയരാഘവനുമായിരുന്നു മറ്റ പ്രധാന വേഷങ്ങളിലെത്തിയത്.

ഈ ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ഹിന്ദി ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദിയിൽ ഹേര ഫേരി എന്ന പേരിൽ പ്രിയദർശനായിരുന്നു റീമേക്ക് ഒരുക്കിയത്. 1995 ൽ പുറത്തിറങ്ങിയ മാന്നാർ മത്തായി സ്പീക്കിംഗ് ഈ സിനിമയുടെ രണ്ടാം ഭാഗമാണ്.

Also Read
മൂന്നു വർഷത്തോളം നിലനിന്ന ബന്ധമായിരുന്നു, ലിവിങ് ടുഗതർ പോലെ തന്നെ, എന്റെ വീട്ടിൽ ആയിരുന്നു അയാൾ താമസിച്ചിരുന്നത്, ചതിച്ച കാമുകനെ കുറിച്ച് ആര്യ

രണ്ടാം ഭാഗം സംവിധാനം ചെയ്തത് സിദ്ധിഖ്‌ലാൽ കൂട്ടുകെട്ട് തന്നെ ആയിരുന്നെങ്കിലും ടൈറ്റിൽ കാർഡിൽ
നിർമാതാവായ മാണി സി കാപ്പന്റെ പേരാണ് സംവിധായകനായി കാണിച്ചിരുന്നത്. ഇതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. മാണി സി കാപ്പന്റെ ഓകെ പ്രൊഡക്ഷൻസ് ആയിരുന്നു മാന്നാർ മത്തായി നിർമ്മിച്ചിരുന്നത്.

മാന്നാർ മത്തായി സ്പീക്കിംഗ് 2 എന്ന പേരിൽ മൂന്നാം ഭാഗവും പുറത്തിറങ്ങിയിരുന്നു. പക്ഷെ മൂന്നാം ഭാഗത്തിന് വിജയം ആവർത്തിക്കാനായില്ല. മൂന്നാം ഭാഗം സംവിധാനം ചയ്തത് മമ്മി സെഞ്ച്വറി ആയിരുന്നു.

Advertisement