ഞങ്ങളുടെ ഹണിമൂൺ പോലെയായിരുന്നു മിഥുനത്തിലെ മോഹൻലാലിന്റേയും ഉർവ്വശിയുടേയും ഹണിമൂൺ, ഞാൻ പറഞ്ഞിട്ടാണ് പ്രിയൻ അത് സിനിമയിൽ ചേർത്തത്; മേനക സുരേഷ്

931

തെന്നിന്ത്യൻ സിനിമയിൽ ഒരു കാലത്ത് സൂപ്പർനടി ആയിരുന്ന താരമായിരുന്നു മേനക സുരേഷ്. മലയാള സിനിമയിലും മുൻനിര നായികയായി മേനക സുരേഷ് തിളങ്ങിയിരുന്നു. 1980 ൽ രാമായി വയസ്സുക്ക് വന്താച്ച് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു മേനകയുടെ അരങ്ങേറ്റം. അതിന് ശേഷം കെഎസ് സേതുമാധവന്റെ ഓപ്പോൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 120 ഓളം സിനിമകളിൽ അഭിനയിച്ചു.

അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും മലയാളത്തിൽ ആയിരുന്നു. പ്രേംനസീർ അടക്കമുള്ള മുൻനിര നായകന്മാരുടെ നായികയായി മേനക അഭിനയിച്ചിട്ടുണ്ടെങ്കിലും ശങ്കറിനോടൊപ്പം അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

Advertisements

പ്രമുഖ മലയാളം സിനിമാ നിർമാതാവായ സുരേഷ് കുമാറാണ് മേനകയെ വിവാഹം ചെയ്തത്. 1987ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. പൂച്ചക്കൊരു മൂക്കുത്തി സിനിമയുടെ രണ്ടാം ഷെഡ്യൂൾ നടക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്.

മലയാള സിനിമയിലെ മാതൃക താരദമ്പതികൾ ആയാണ് മേനകയേയും സുരേഷിനേയും പലരും വിശേഷിപ്പിക്കാറുള്ളത്. എതിർപ്പുകളേയും സ്നേഹത്തോടെയുള്ള കരുതലുകളെയും മുന്നറിയിപ്പുകളേയും അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്.

Also Read
എന്തുകൊണ്ടാണ് റാംജിറാവൂ സ്പ്ക്കീംഗിൽ നിന്നും ജയറാം പിന്മാറിയത്, കാരണം വെളിപ്പെടുത്തി സിദ്ധീഖ്

വിവാഹശേഷം സിനിമയിൽനിന്നും മാറിനിന്ന മേനക ഒരുനീണ്ട ഇടവേളയ്ക്കുശേഷം ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നത്. 2011ൽ ലിവിങ് ടുഗെതർ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമായി.

പതിനഞ്ചോളം സിനിമകളുടെ നിർമാതാവുകൂടിയാണ് മേനക സുരേഷ് ഇപ്പോൾ. രേവതി കലാമന്ദിർ എന്ന ബാനറിൽ അച്ഛനെയാണെനിക്കിഷ്ടം എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് മേനക സിനിമാ നിർമ്മാണ രംഗത്തേയ്ക്ക് പ്രവേശിച്ചത്. ഇപ്പോഴിചാ ഇരുവരു മുമ്പ് നൽകിയ അഭിമുഖം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറുകയാണ്.

സുരേഷിനെ കുറിച്ചുള്ള കൊച്ചുകൊച്ചു പരാതികൾ എണ്ണി പറയുന്ന കുട്ടിക്കളി മാറാത്ത മേനകയാണ് വീഡിയോയിലുള്ളത്. നടിയും അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി അവതാരികയായ പരിപാടിയിൽ മേനകയും സുരേഷും ഒരുമിച്ച് പങ്കെടുത്ത വീഡിയോയാണത്.

സുരേഷ് എന്നും തന്നോടൊപ്പം ഉണ്ടാകണമെന്ന ആഗ്രഹമാണുള്ളതെന്നും എന്നാൽ വല്ലപ്പോഴും മാത്രമാണ് അത്തരം സന്ദർഭങ്ങൾ തനിക്ക് വീണ് കിട്ടുന്നത് എന്നുമാണ് മേനക പറയുന്നത്. മിഥുനത്തിലെ മോഹൻലാലിന്റേയും ഉർവ്വശിയുടേയും ഹണിമൂൺ പോലെയായിരുന്നു തങ്ങളുടെ ഹണിമൂണുമെന്നും ഹണിമൂൺ കഥ പ്രിയദർശനോട് പറഞ്ഞപ്പോഴാണ് അദ്ദേഹം സിനിമയാക്കിയതെന്നും മേനക പറയുന്നു.

എനിക്ക് വലിയ വലിയ ആഗ്രഹങ്ങളില്ല ചെറിയ ആഗ്രഹങ്ങൾ മാത്രമേയുള്ളൂ. വല്ലപ്പോഴും ഒരുമിച്ച് ഒരു സിനിമയ്ക്ക് പോവുക. കപ്പലണ്ടി കഴിക്കുക. എപ്പോഴെങ്കിലും പുറത്ത് കറങ്ങാൻ പോവുക എന്നിവയാണത്. എന്നാൽ സുരേഷിന് അതിനോട് താൽപര്യവുമില്ല അതിനായി സമയം കണ്ടെത്താറുമില്ല.

Also Read
യുവ സൂപ്പർതാരത്തിന്റെ സിനിമയിൽ ഐറ്റം ഡാൻസുമായി സാമന്ത, ഒരൊറ്റ ഐറ്റം നമ്പറിന് താരം വാങ്ങുന്നത് കോടികൾ, കണ്ണുതള്ളി നിർമ്മാതാക്കളും ആരാധകരും

ഞാൻ നിർമാണത്തിൽ സഹായിച്ചോട്ടെയെന്ന് പലപ്പോഴും ചോദിച്ചിട്ടുള്ളതാണ് കണക്ക് കൈകാര്യം ചെയ്താൽ ശരിയാവില്ലെന്ന് പറഞ്ഞ് എല്ലാ ചരടും സുരേഷിന്റെ കയ്യിൽ തന്നെ വെച്ചിരിക്കും. പൂർണമായും വിട്ടുതരില്ല. ഒരിക്കൽ പിസ കഴിക്കണമെന്ന് പറഞ്ഞപ്പോൾ പിസ ഓഡർ ചെയ്ത് തന്നു. എന്നാൽ ഞാൻ പിസ കഴിക്കാനെന്ന വ്യാജേന സുരേഷിനൊപ്പം പുറത്ത് പോകാനാണ് ആഗ്രഹിച്ചത്.

സിനിമ കാണാൻ പോയാൽ ഒരു കപ്പലണ്ടി വാങ്ങി തരാൻ പോലും പോകില്ല. സുരേഷിന് വളരെ ബുദ്ധിമുട്ടാണ് അത്തരം കാര്യങ്ങൾ. ഇടയ്ക്ക് ഞാൻ ചോദിക്കാറുണ്ട് ഫോണിന് റെയ്ഞ്ചില്ലാത്ത എവിടേക്കെങ്കിലും യാത്രപോയാലോ എന്ന്. അങ്ങനെ പോവുകയാണെങ്കിൽ സുരേഷിനെ ആരും ഫോണിൽ വിളിക്കില്ലല്ലോ എന്നും മേനക പറയുന്നു.

സുരേഷ് പരോപകാരിയാണെന്നും മറ്റുള്ളവരുടെ കാര്യങ്ങൾക്ക് വേണ്ടി എന്നും ഓടി നടക്കുന്ന മനുഷ്യനാണ്. സുരേഷിന്റേയും മേനകയുടേയും പാത പിന്തുടർന്ന് ഇരുവരുടേയും മക്കളായ രേവതിയും കീർത്തിയും ഇപ്പോൾ സിനിമയിൽ സജീവമാണ്.

Also Read
ലാലേട്ടന്റെ കട്ട ഫാൻ, ഷഫ്‌നയെ ആദ്യമായി കാണുന്നതും ലാലേട്ടൻ കാരണം, പ്രണയം തുടങ്ങിയത് വെളിപ്പെടുത്തി സജിൻ ടിപി

കീർത്തി അഭിനയത്തിലാണ് തിളങ്ങി നിൽക്കുന്നതെങ്കിൽ രേവതി സംവിധാനത്തിൽ ശോഭിക്കാനുള്ള ശ്രമത്തിലാണ്. അതേ സമയം രാജഗോപാലിന്റെയും സരോജയുടെയും മകളായി തമിഴ്‌നാട്ടിലാണ് മേനക ജനിച്ചത്.

Advertisement