ഐശ്വര്യ റായിയുടെ പിന്നാലെ പോകരുതെന്ന് എന്റെ പെങ്ങൻമാർ അന്നേ പറഞ്ഞതാണ്: വെളിപ്പെടുത്തലുമായി സഞ്ജയ് ദത്ത്

10280

ഒരുകാലത്ത് ബോളിവുഡിലെ സൂപ്പർതാരമായിരന്നു സഞ്ജയ് ദത്ത്. എന്നാൽ അദ്ദേഹം വിവാദങ്ങളുടെ തോഴനും ആയിരുന്നു. ഒട്ടേറെ വിവാദങ്ങൾ നിറഞ്ഞ സംഭവബഹുലമായതായരുന്നു സഞ്ജയ് ദത്തിന്റെ കരിയർ. ലഹരി ഉപയോഗം മുതൽ കാമുകിമാർ വരെ സഞ്ജയ് ദത്തിന്റെ ജീവിതത്തെ വാർത്തകളിൽ നിറച്ചു നിർത്തിയ ഒരുപാട് സംഭവങ്ങളുണ്ട്.

എന്നാൽ സ്‌ക്രീനിൽ സഞ്ജയ് ദത്ത് എന്ന താരം സൃഷ്ടിച്ച ഇംപാക്ടും ഓളവുമൊക്കെ വേറെ തന്നെയാണ്. അതുകൊണ്ടു തന്നെ ആരാധകർക്ക് ഇന്നും അദ്ദേഹത്തോട് സ്‌നേഹമാണ്. അതേ സമയം ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് തന്റെ അരങ്ങേറ്റത്തിന് മുമ്പ് തന്നെ സഞ്ജയ് ദത്തുമൊരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്.

Advertisements

ഫിലിംഫെയർ മാഗസിന്റെ കവറിലായിരുന്നു സഞ്ജയ് ദത്തും ഐശ്വര്യ റായിയും ഒരുമിച്ചെത്തിയത് 1993ൽ ആയിരുന്നു. തന്റെ സിനിമാ മോഹങ്ങളെ കുറിച്ചായിരുന്നു അന്ന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ റായ് തുറന്നു പറഞ്ഞത്. കവർ ചിത്രത്തിന്റെ ഷൂട്ടിന് മുമ്പു തന്നെ സഞ്ജയ് ദത്ത് ഐശ്വര്യയുടെ പ്രശസ്തമായ കോള പരസ്യം കാണുകയും ആരാധകനായി മാറുകയും ചെയ്തിരുന്നു. എന്നാൽ ഐശ്വര്യയുടെ നമ്പർ ചോദിക്കരുതെന്ന് തന്റെ സഹോദരിമാർ മുന്നറിയിപ്പ് നൽകിയിരുന്നതയാണ് സഞ്ജയ് ദത്ത് പറയുന്നത്.

Also Read
ഇവരിങ്ങനെ തുണി കുറച്ചില്ലെങ്കിൽ, ഇതിലും കുറച്ച് അഭിനയിക്കാൻ മറ്റൊരാൾ വരുമെന്ന് കമന്റ്: സനൂഷ കൊടുത്ത കിടിലൻ മറുപടി ഇങ്ങനെ

സത്യത്തിൽ എന്റെ സഹോദരിമാർക്ക് അവരെ വളരെ ഇഷ്ടമാണ്. അവർ അവരെ കണ്ടിട്ടുമുണ്ട്.അവർ വളരെ സുന്ദിരയാണെന്നാണ് സഹോദരിമാർ പറയുന്നത്. പക്ഷെ അവരുടെ പിന്നാലെ പോകരുതെന്നും നമ്പർ വാങ്ങാൻ ശ്രമിക്കരുതെന്നുമായിരുന്നു സഹോദരിമാർ എന്നോട് പറഞ്ഞത്. പൂക്കൾ അയക്കരുതെന്നും പറഞ്ഞിരുന്നുവെന്നും സഞ്ജയ് ദത്ത് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

അതേസമയം ഐശ്വര്യ റായിയെ കുറിച്ചുണ്ടായിരുന്ന ആശങ്കയും സഞ്ജയ് ദത്ത് പറഞ്ഞിരുന്നു. ആ ഗ്ലാമർ ഇൻഡസ്ട്രിയിലേക്ക് വരുമ്പോൾ അത് നിങ്ങളെ മാറ്റും നിങ്ങളെ പക്വതയുള്ളവരാക്കും. ആ നിഷ്‌കളങ്കത നഷ്ടമാകും. ആ സുന്ദരമായ വശം നഷ്ടമാകും. ഇപ്പോൾ ഐശ്വര്യയ്ക്ക് അതുണ്ട്. സിനിമാലോകത്തെ ശരിയായി കൈകാര്യം ചെയ്യണം. അതത്ര എളുപ്പമല്ലെന്നായിരുന്നു താരം പറഞ്ഞത്.

എന്തിരുന്നാലും ഐശ്വര്യ റായ് പിന്നാലെ തന്നെ സിനിമയിൽ അരങ്ങേറി. പിന്നീട് ഇരുവരും ശബ്ദ്, ഹം കിസിസെ കം നഹീൻ എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. അതേസമയം നിരവധി ചിത്രങ്ങളാണ് സഞ്ജയ് ദത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. രൺബീർ കപൂറിനൊപ്പം അഭിനയിക്കുന്ന ഷംഷേരയാണ് ഒരു സിനിമ.

Also Read
ലാലേട്ടൻ മണിക്കുട്ടാ എന്ന് വിളിക്കുമ്പോൾ അതിൽ ഒരു അനിയനോടുള്ള സ്‌നേഹവും വാത്സല്യവുമാണ്, അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയിട്ടുമുണ്ട്: മണിക്കുട്ടൻ

ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന് കെജിഎഫ് ചാപ്റ്റർ 2 ആണ്. ചിത്രത്തിൽ വില്ലനായാണ് സഞ്ജയ് ദത്ത് എത്തുന്നത്. അനിൽ കപൂറിനൊപ്പം ഫന്നെ ഖാനിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. ഇപ്പോൾ കുടുംബിനിയായി കഴിയുകയാണ് ഐശ്വര്യ റായ്.

Advertisement