ബന്ധുവിന്റെ കല്യാണത്തിന് വീഡിയോ എടുക്കാൻ പോയപ്പോൾ തന്റെ ഫോട്ടോയെടുത്ത പെൺകുട്ടിയെ പ്രേമിച്ച് കെട്ടി, സീരിയലിൽ അഭിനയിക്കാൻ ഐടി ജോലി ഉപേക്ഷിച്ചു; നടൻ അരുൺ രാഘവന്റെ ജീവിതം ഇങ്ങനെ

10229

മലയാളം ടെലിവിഷൻ സീരിയൽ ആരാധകർക്ക് ഏറെ സുപരിചിതമായ താരമാണ് അരുൺ ജി രാഘവൻ. സീകേരളയിലെ പൂക്കാലം വരവായി, ഏഷ്യാനെറ്റിലെ ഭാര്യ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറി.

ഐടി മേഖലയിലുള്ള ജോലി ഉപേക്ഷിച്ചാണ് അരുൺ ജി രാഘവൻ അഭിനയത്തിലേക്ക് വരുന്നത്. ഇതിനോടകം തന്നെ ഏറെ ആരാധകരെ നേടിയെടുക്കാൻ താരത്തിനായി. പ്രണയിച്ച് വിവാഹിതനായ അരുണിന്റെ ഭാര്യയുടെ പേര് ദിവ്യ എന്നാണ്. ഇപ്പോഴിതാ തന്റെ പ്രണയ വിവാഹത്തെ ക്കുറിച്ചും സീരിയലിലെ കഥാപ്ത്രങ്ങളെ കുറിച്ചും വെളപ്പെടുത്തുകയാണ് താരം.

Advertisements

Also Read
ബിഗ് ബോസ് താരവുമായി സെറിൻ ഖാൻ പൊരിഞ്ഞ പ്രണയത്തിൽ, കാമുകനുമൊത്തുള്ള ഗോവയിലെ ഡേറ്റിംഗിന്റെ ചിത്രങ്ങൾ പുറത്ത്

25ാമത്തെ വയസിൽ ആയിരുന്നു വിവാഹം. എന്റേത് ലവ് കം അറേഞ്ചഡ് മ്യാരേജ് ആയിരുന്നു. ബാംഗ്ലൂരിൽ പഠിക്കുന്ന സമയത്താണ്. ഞങ്ങളുടെ കോമൺ ബന്ധുവിന്റെ വിവാഹം ബാംഗ്ലൂർ വെച്ച് നടത്തി. അച്ഛൻ സ്റ്റുഡിയോ നടത്തുന്നത് കൊണ്ട് വിവാഹക്ഷണത്തിനൊപ്പം അവിടെ ഫോട്ടോ എടുക്കാനും പറഞ്ഞിരുന്നു. അങ്ങനെ എന്നെ കൂടെ കൂട്ടി അച്ഛൻ ഫോട്ടോയും ഞാൻ വീഡിയോഗ്രാഫറുമായി.

അതുകൊണ്ട് തന്നെ ഒറ്റ ഫോട്ടോയിലും ഞാനും അച്ഛനുമില്ല. ദിവ്യ എടുത്തൊരു ഫോട്ടോയിൽ ഞങ്ങളുണ്ടായിരുന്നു. അതെനിക്ക് അയച്ച് തരാൻ പറഞ്ഞു. അങ്ങനെ മെല്ലേ ചാറ്റ് തുടങ്ങി. ഓർക്കുട്ട് വഴിയുള്ള ചാറ്റിനിടയിലാണ് ഞങ്ങൾ രണ്ടാളുടെയും ജന്മദിനം ഒരു ദിവസമാണെന്ന് അറിയുന്നത്. വർഷം വേറെ ആണെങ്കിലും നവംബർ 24 നാണ് പിറന്നാൾ എന്നും അരുൺ പറയുന്നു.

അതേ സമയം ഭാര്യ എന്ന സിരീയലിൽ സ്ത്രീ വേഷം ചെയ്തപ്പോഴുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും അരുൺ വെളിപ്പെടുത്തി. സെറ്റിലെത്തി കഴിഞ്ഞിട്ടുള്ള വലിയ ടാസ്‌ക് രണ്ട് നേരമെങ്കിലും ഷേവ് ചെയ്യണമെന്നതാണ്. രാവിലെ ഷേവ് ചെയ്തത് ആണെങ്കിലും വൈകുന്നേരം ആവുമ്പോഴെക്കും ചെറിയ കുറ്റികളൊക്കെ വരും. എച്ച്ഡി വിഷ്യൂൽസ് ആവുമ്പോൾ അത് എടുത്ത് കാണിക്കുന്നത് കൊണ്ട് വീണ്ടും ഷേവ് ചെയ്യണം.

അന്നേരം കുരു വരികയും അത് പൊട്ടുകയും ചെയ്യും. അതിന് മുകളിൽ വീണ്ടും ഷേവ് ചെയ്തിട്ടുണ്ട്. പിന്നെ വിഗ്. അത്രയും നീളമുള്ള മുടി എന്റെ ഒർജിനൽ മുടിയിൽ കുത്തി വെക്കുമ്പോൾ അതിന്റേതായ ബുദ്ധിമുട്ട് വരും. കോൺടാക്ട് ലെൻസും ഉപയോഗിച്ചിരുന്നു. ആറ് മണിക്കൂറിൽ കൂടുതൽ അത് ഉപയോഗിക്കരുതെന്ന് എനിക്ക് അറിയാൻ പാടില്ലായിരുന്നു.

രാവിലെ മുതൽ രാത്രി വരെ വച്ചിട്ട് കണ്ണിൽ ഇൻഫെഷൻ വരെ വന്നു. രണ്ടര മൂന്ന് മാസത്തോളം ആ ഗെറ്റപ്പിലായിരുന്നു ഞാൻ. ഭാര്യ അടക്കമുള്ളവരെ കണ്ട് പഠിച്ചാണ് സ്ത്രീകളുടെ മാനറിസം കൊണ്ട് വന്നതതെന്നും അരുൺ പറയുന്നു. ഐടി ഫീൽഡ് വിടാൻ തീരുമാനിച്ചപ്പോൾ അമ്മയ്ക്ക് തീരെ താൽപ്പര്യം ഉണ്ടായിരുന്നില്ല. ഭാര്യയാണ് പൂർണ്ണ പിന്തുണ നൽകിയത്. എല്ലാവർക്കും കിട്ടുന്ന ചാൻസ് അല്ലല്ലോ ഇത്. ഒരുപാട് പേർ അഭിനയിക്കാൻ അവസരം കാത്ത് കഴിയുമ്പോഴാണ് ഇങ്ങനെയൊരു അവസരം കിട്ടുന്നത്, വിട്ടു കളയേണ്ട’ എന്നുപറഞ്ഞ് ധൈര്യം പകർന്നത് ദിവ്യയായിരുന്നു.

Also Read
തെങ്കാശിപട്ടണത്തിലെ ആ വേഷം ചെയ്യേണ്ടത് ഞാനായിരുന്നു, പക്ഷേ സംഭവിച്ചത് ഇങ്ങനെ, പടം കണ്ടപ്പോൾ അയ്യോ എന്ന് വിളിച്ചുപോയി; വെളിപ്പെടുത്തലുമായി നടി മന്യ

റെയിൽവേയിൽ ഉദ്യോഗസ്ഥയാണ് ദിവ്യ. മകൻ ധ്രുവ് പ്ലേസ്‌കൂളിൽ പോയിത്തുടങ്ങി. കൂട്ടുകുടുംബമാണ് ഞങ്ങളുടേത്, തൃശൂരുകാരാണ്. അച്ഛൻ രാഘവൻ, അമ്മ ശ്രീദേവി, അനിയൻ അനൂപ്, അനിയന്റെ ഭാര്യ ആതിര, അവർക്ക് ഒരു മകനുണ്ട്. ജോലി ഉപേക്ഷിച്ചു വരുമ്പോൾ അവിടെ കിട്ടിയിരുന്ന ശമ്പളത്തിന്റെ പകുതിയേ സീരിയലിൽ പ്രതിഫലം ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്. തമിഴിലും തെലുങ്കിലും പ്രതിഫലം കൂടുതലാണ്. ഇവിടുത്തെ ഇൻഡസ്ട്രിയുടെ കുഴപ്പമല്ല. വ്യൂവേഴ്‌സ് കുറവായതുകൊണ്ടാണ് പ്രതിഫലവും കുറയുന്നത്.

പക്ഷെ, ഐടി ഫീൽഡിൽ ജോലി ചെയ്യുമ്പോൾ കിട്ടുന്നതിനേക്കാൾ സന്തോഷവും സംതൃപ്തിയും ഇവിടെയുണ്ട്. പ്രേക്ഷകരിൽ നിന്നുള്ള പിന്തുണ വലിയ കാര്യമല്ലേ ഒരേയൊരു വിഷമമേ ഉള്ളൂ, സീരിയൽ നടൻ, സിനിമാനടൻ എന്നിങ്ങനെയുള്ള വേർതിരിവ് വിഷമിപ്പിക്കുന്നുണ്ട്. ശരിക്കും എല്ലാവരും നടന്മാർ തന്നെയല്ലേ. സിനിമയിൽ അവരുടെ ഭാഗ്യം കൊണ്ട് ധാരാളം അവസരങ്ങൾ കിട്ടുന്നു. സീരിയൽ നടന്മാരെ വില കുറച്ചു കാണുന്നതിനോട് യോജിപ്പില്ലെന്നും അരുൺ പറയുന്നു.

അരുണിന്റെ സ്വദേശം തൃശൂരാണ് അച്ഛൻ രാഘവന് സ്റ്റുഡിയോ ബിസിനസ് ആയിരുന്നു. രണ്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഭാര്യയും മകനുമൊപ്പം കൊച്ചിയിലാണ് അരുൺ താമസിക്കുന്നത്.

Also Read
ആ നടൻ മോശമായി സ്പർശിച്ചു, കോമ്പ്രമൈസ് ചെയ്താൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് അയാൾ പറഞ്ഞു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാലാ പാർവ്വതി

Advertisement