മോഹൻലാൽ എന്ന നടന് ഏറ്റവും ഭംഗിയായി പറയാൻ കഴിയുന്ന ഡയലോഗുകൾ രഞ്ജിത്ത് എഴുതുന്നതാണ്: പ്രജയ്ക്ക് സംഭവിച്ചത് പറഞ്ഞ് രൺജി പണിക്കർ

117

മലയാള സിനിമയിലേക്ക് തിരക്കഥാകൃത്തായി എത്തി പിന്നീട് സംവിധായകനും നിർമ്മാതാവും നടനുമായ താരമാണ് രൺജി പണിക്കർ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ രചിച്ചിട്ടുള്ള രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു. ഇപ്പോൾ അഭിനയ രംഗത്തേക്ക് തിരിഞ്ഞ അദ്ദേഹം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിത്ത് നിറഞ്ഞു നിൽക്കുകയാണ്.

ഒരുകാലത്തെ ഹിറ്റ് കോംബോകൾ ആയിരുന്നു രൺജി പണിക്കർ ഷാജി കൈലാസ് കൂട്ടുകെട്ടും രൺജി പണിക്കർ ജോഷി കൂട്ടുകെട്ടും. മലയാളത്തിലെ ഒട്ടമിക്ക മാസ്സ് മസാല പടങ്ങളും രചിച്ചിരിക്കുന്നതും രൺജി പണിക്കർ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ചെയ്ത സിനിമയുടെ ചിത്രീകരണ സമയത്ത് ഒരു അനുഭവം തുറന്നുപറയുകയാണ് രൺജി പണിക്കർ.

Advertisements

രൺജി പണിക്കരുടെ രചനയിൽ ജോഷി സംവിധാനം ചെയ്ത് മോഹൻലാൽ സക്കീർ ഹുസൈൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു പ്രജ. ഈ സിനിമയ്ക്കുവേണ്ടി താൻ എഴുതിയ ഡയലോഗുകൾ ചിത്രീകരണ സമയത്ത് മോഹൻലാലിന് പറഞ്ഞുകൊടുത്തപ്പോൾ മോഹൻലാൽ അങ്ങനെ ചെയ്യരുതെന്ന് തന്നോട് പറഞ്ഞതായിട്ടാണ് രൺജി പണിക്കർ വെളിപ്പെടുത്തുന്നത്.

Also Read
കൂടെവിടെ സീരിയലിൽ നിന്നും തന്നെ ഒഴിവാക്കിയതിന് എതിരെ തുറന്നടിച്ച് കൃഷ്ണകുമാർ

രൺജി പണിക്കരുടെ വാക്കുകൾ ഇങ്ങനെ:

അണ്ണാ എനിക്ക് ഡയലോഗുകൾ വായിച്ച് തരരുതെന്ന് മോഹൻലാൽ പറഞ്ഞു. എനിക്ക് നിങ്ങളുടെ മീറ്ററിൽ പറയാൻ കഴിയില്ല, എനിക്ക് എന്റെ മീറ്ററിലേ പറയാൻ കഴിയൂ എന്നും. എന്നാൽ ഇങ്ങനെ പറഞ്ഞില്ലെങ്കിൽ ഡയലോഗിന്റെ പങ്ച്ച്വേഷൻ മാറിപ്പോവുമെന്ന് ഞാൻ പറഞ്ഞു. അതാണ് ഞങ്ങൾ തമ്മിലുണ്ടായ ആദ്യത്തെ തിരുത്തൽ.

പ്രജയിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ചിത്രീകരണ സമയത്താണ് ലാലിന് ഡയലോഗുകൾ പറഞ്ഞുകൊടുത്തത്. അണ്ണൻ ഇങ്ങനെ വായിച്ചാൽ ഞാൻ കുഴങ്ങിപ്പോവുമെന്നും ഡയലോഗ് പറയാൻ തനിക്ക് സാധിക്കില്ലെന്നും ലാൽ പറയുകയായിരുന്നു.

മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ ആ ഡയലോഗിന്റെ മീറ്ററിൽ പറയാൻ കഴിയുമായിരിക്കും. എന്നാൽ മോഹൻലാലിന്റെ മീറ്റർ അതല്ല. മോഹൻലാൽ എന്ന നടന് ഏറ്റവും ഭംഗിയായി പറയാൻ കഴിയുന്ന ഡയലോഗുകൾ രഞ്ജിത്ത് എഴുതുന്നതാണ് എന്നാണ് എന്റെ തോന്നലെന്നും രൺജി പണിക്കർ പറയുന്നു.

Also Read
മകൾക്ക് ഒപ്പമുള്ള അമൃത സുരേഷിന്റെ പോസ്റ്റിന് കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപോയി എന്ന് കമന്റ്, അമൃത കൊടുത്ത മറുപടി കേട്ടോ

അതേ സമയം ഡയലോഗിന്റെ കാര്യത്തിൽ മമ്മൂട്ടിയുമായുള്ള അനുഭവവും രൺജി പണിക്കർ പങ്കുവെച്ചു. പല കഥാപാത്രങ്ങൾക്കും വേണ്ടി നീളൻ ഡയലോഗുകൾ എഴുതി ചെല്ലുമ്പോൾ അത് കടിച്ചാ പൊട്ടാത്തതാണെന്നും നീളം കൂടുതലാണെന്നും പറഞ്ഞാണ് മമ്മൂട്ടി വഴക്കിടാറുള്ളതെന്ന് രൺജി പണിക്കർ പറഞ്ഞു.

ചിലപ്പോൾ ഡബ്ബിംഗ് തിയേറ്ററിൽ ഇരിക്കുമ്പോൾ, എന്നാൽ നിങ്ങൾ വന്നങ്ങ് ഡബ്ബ് ചെയ്യ് എന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഞാൻ പോയി ഡബ്ബ് ചെയ്തിട്ടുമുണ്ട്. എനിക്കങ്ങനെയൊന്നും ചെയ്യാൻ പറ്റില്ലെന്ന് അപ്പോൾ മമ്മൂട്ടി പറയുമെന്നും രൺജി പണിക്കർ പറയുന്നു.

Advertisement