വിജയ്, മാധവൻ, വിക്രം, സൂര്യ, പ്രശാന്ത് എന്നിവർ ക്ലച്ച് പിടിച്ചത് തല അജിത്ത് ഒഴിവാക്കിയ ചിത്രങ്ങൾ മൂലം സംഭവം ഇങ്ങനെ

95

ഇന്ത്യ മുഴുവൻ ആരാധകരുള്ള തമിഴകത്തിന്റെ സൂപ്പർതാരമാണ് തല അജിത്ത്. ഇതുവരെ അറുപതോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞ അജിത്തിന്റെ ഒട്ടുമിക്ക സിനിമകളും സൂപ്പർഹിറ്റ് ആയിരുന്നു. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെയാണ് തമിഴ് സിനിമാ ലോകത്ത് അജിത്ത് തന്റേതായ ഇടം കണ്ടെത്തിത്.

അതേ സമയം അജിത്ത് വേണ്ടെന്ന് വെച്ച ചില ചിത്രങ്ങൾ എല്ലാം മറ്റു താരങ്ങൾക്ക് കരിയർ ബ്രേക്ക് ആയി മാറിയിട്ടുണ്ട്. അജിത്തിനെയും ദളപതി വിജയിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കാനിരുന്ന ചിത്രമായിരുന്നു വസന്ത് സംവിധാനം ചെയ്ത നേർക്കുനേർ. ഈ ചിത്രം നിർമ്മിച്ചത് മണിരത്നം ആയിരുന്നു. ചിത്രത്തിൽ അഭിനയിക്കാനായി അജിത്ത് എത്തുകയും ഏതാനും ചില രംഗങ്ങൾ അഭിനയിക്കുകയും ചെയ്തു.

Advertisements

എന്നാൽ പിന്നീട് ഡേറ്റ് ക്ലാഷ് ആയതിനെ തുടർന്ന് അജിത്ത് പിന്മാറുകയും സൂര്യ പകരക്കാരനായി എത്തുകയുമായിരുന്നു. സൂര്യയുടെ ആദ്യ ചിത്രം കൂടിയായിരുന്നു നേർക്കുനേർ. അത് പോലെ തന്നെ ദളപതി വിജയ് നായകനായി എത്തിയ 1997 ൽ പുറത്തിറങ്ങിയ ചിത്രം ലവ് സ്റ്റോറിയും അജിത്തിനെ വെച്ച് ചെയ്യാനിരുന്ന ചിത്രമായിരുന്നു. തിരക്കഥ ഇഷ്ടപ്പെടാത്തത് മൂലം അജിത്ത് ചിത്രം നിരസിക്കുകയായിരുന്നു.

Also Read
അമ്മ വളരെ കഷ്ടപ്പെട്ടാണ് എന്നേയും സഹോദരിയേയും വളർത്തിയത്, അച്ഛൻ ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല, ഞാൻ ആകെ അച്ഛനെ കണ്ടിട്ടുള്ളത് വെറും 2 തവണ: ടിപി മാധവന്റെ മകൻ

എന്നാൽ വിജയ് തകർപ്പൻ പ്രകടനം കാഴ്ചവെച്ച ചിത്രം ബോക്സോഫീസിൽ തകർപ്പൻ പ്രകടനം നടത്തുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കർ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് ജീൻസ്. പ്രശാന്ത് ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിൽ ഐശ്വര്യ റായിയാണ് നായികയായി എത്തിയത്.

എന്നാൽ പ്രശാന്തിന് പകരം ശങ്കർ അജിത്തിനെയാണ് നായകനാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ എന്തൊക്കെയോ കാരണത്താൽ പ്രശാന്തിനെ നായകനാക്കുകയായിരുന്നു. ഗംഭീര വിജയമായിരുന്നു ഈ ചിത്രവും നേടിയത്. ഏആർ റഹ്മാന്റെ കിടിലൻ ഗാനങ്ങളായിരുന്നു ഈ സിനിമയിൽ ഉണ്ടായിരുന്നത്.

ലിങ്കുസാമി സംവിധാനം ചെയ്ത റൺ എന്ന ആക്ഷൻ ചിത്രത്തിലേക്ക് മാധവന് പകരം ആദ്യം പരിഗണിച്ചത് അജിത്തിനെ ആയിരുന്നു. എന്നാൽ ചിത്രത്തിലെ ആക്ഷൻ ഫലിക്കുമോ എന്നൊരു സംശയം അജിത്തിന് തോന്നി. അതുകൊണ്ട് നടൻ നിരസിക്കുകയായിരുന്നു. മീരാ ജാസ്മിൻ നായികയായി എത്തിയ ഈ സിനിമയും സൂപ്പർ വിജയമായി മാറി.

വിക്രമിനെ നായകനാക്കി ശരൺ സംവിധാനം ചെയ്ത മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു ജമിനി. എന്നാൽ ആദ്യം അജിത്തിനെ നായകനാക്കി ഇരുമുഖം എന്ന പേരിലാണ് ഈ സിനിമ തീരുമാനിച്ചിരുന്നത്. ഒരാഴ്ചയോളം ചിത്രീകരണം നടന്ന ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് മറ്റ് ചില കാരണങ്ങളാൽ നിർത്തി വയ്ക്കേണ്ടി വന്നു. പിന്നീട് അജിത്തിന് സിനിമയിൽ താത്പര്യം ഇല്ലാതാവുകയും പിന്മാറുകയുമായിരുന്നു. ജെമിനി തമിഴകത്തെ സർവ്വകാല ഹിറ്റുകൾ ആയി മാറി.

Also Read
ലോകത്തിലെ ഏറ്റവും വിലയേറിയ രത്‌നങ്ങളിൽ ഒന്നാണ് മമ്മൂട്ടി, അദ്ദേഹത്തിന്റെ റേഞ്ച് ഹോളിവുഡ് താരങ്ങൾക്കും മുകളിൽ, മമ്മൂട്ടി ശരിക്കും ഒരു രാജമാണിക്യം: അൽഫോൺസ് പുത്രൻ

Advertisement