ഇങ്ങനെയുള്ളവനെ നട്ടെല്ലില്ലാത്തവൻ എന്നല്ലാതെ എന്ത് പറയാൻ: പൊട്ടിത്തെറിച്ച് അഞ്ജു അരവിന്ദ്

196

ഒരുകാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് അഞ്ജു അരവിന്ദ്. 1995 ൽ പുറത്തിറങ്ങി അക്ഷരം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അഞ്ജു വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയ നായികയായി മാറി.

പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ 1996ൽ അഞ്ജു അരവിന്ദ് തമിഴിലും അരങ്ങേറി. തമിഴ് സൂപ്പർതാരങ്ങളായ രജനികാന്ത്, ശരത്കുമാർ, വിജയ് തുടങ്ങി ഒട്ടേറെ താരങ്ങൾക്കൊപ്പം അഞ്ജു ബിഗ്‌സ്‌ക്രീനിൽ എത്തിയിരുന്നു. തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി നിറഞ്ഞു നിന്നപ്പോഴായിരുന്നു 1999 ജനുമടത എന്ന കന്നട ചിത്രത്തിൽ അഞ്ജു അരവിന്ദ് വേഷമിട്ടത്.

Advertisements

ഈ ഒരു ചിത്രത്തിൽ മാത്രമാണ് കന്നടയിൽ നടി അഭിനയിച്ചത്. 2001ന് ശേഷം അഞ്ജുവിന് കരിയറിൽ ഇടവേളകൾ ഉണ്ടായി. വിവാഹം, വിവാഹ മോചനം, പുനർവിവാഹം എന്നിവ സിനിമകൾക്കിടയിലെ ഇടവേളകൾ വർദ്ധിപ്പിച്ചു. അതേ സമയം മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിനെ കാണാൻ പോയ യാത്രയിൽ നിന്നുമാണ് തനിക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ഉണ്ടായതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും അഞ്ജു പറഞ്ഞിട്ടുണ്ട്.

ഇടവേളയ്ക്ക് ശേഷം 2013ൽ പുറത്തിറങ്ങിയ ശൃംഗാരവേലൻ എന്ന സിനിമയിലൂടെയാണ് അഞ്ജു അരവിന്ദ് വീണ്ടും സിനിമയിൽ സജീവമായത്. ഇപ്പോൾ സിനിമകളിൽ അമ്മ വേഷം ചെയ്യുന്നതിനൊപ്പം സീരിയലുകളിലും താരം തിളങ്ങിനിൽക്കുകയാണ് ഇപ്പോൾ.

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. കഴിഞ്ഞ ദിവസം തനിക്ക് ലഭിച്ച ഒരു മോശം കമന്റിന് അഞ്ജു നൽകിയ മറുപടി വൈറലായിരുന്നു. ആവിഷയിത്തിൽവീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഞ്ജു അരവിന്ദ് ഇപ്പോൾ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ആരാണെന്ന് അറിയില്ല ഞരമ്പ് രോഗി എന്നല്ലേ വിളിക്കാൻ പറ്റൂ. കാരണം സ്വന്തം വ്യക്തിത്വം മറച്ചുവച്ചു കൊണ്ട് അഭിപ്രായം പറയുന്നവരെ വേറെ എന്താ വിളിക്കുക, ഞരമ്പ് രോഗി അല്ലെങ്കിൽ നട്ടെല്ലില്ലാത്തവൻ എന്നല്ലേ വിളിക്കൂ. അങ്ങനെ ഒരാൾ എഴുതിയ കമന്റ് ഞാൻ ഇപ്പോഴാണ് കണ്ടത്.

എപ്പോഴോ ഇട്ടതാണ് കണ്ടപ്പോൾ തന്നെ സങ്കടം വന്നു. സ്വർണക്കടുവ എന്ന ചിത്രത്തിലെ രംഗത്തിൽ നിന്നും കട്ട് ചെയ്തെടുത്ത ഭാഗം വച്ചായിരുന്നു ആ വീഡിയോ ചെയ്തത്. അത് കണ്ടാണ് കമന്റ് ചെയ്തിരിക്കുന്നത്. അത് അങ്ങനത്തൊരു സിനിമയല്ല. ആ സിനിമയിൽ അഭിനയിച്ചതിന് ഇത്രയും മോശം കമന്റ് വരുമ്പോൾ വല്ലാതെ വേദനിച്ചു. സാധാരണ മോശം കമന്റുകൾ അവഗണിക്കാറാണുള്ളത്.

കാരണം എന്തെങ്കിലും പറഞ്ഞാൽ അത് വൈറാലാകും. അഞ്ജു അരവിന്ദിന് മലയാള സിനിമയിലൊരു സ്ഥാനമുണ്ടല്ലോ. അവരെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് വാർത്തയാകും. അതുകൊണ്ട് ഒന്നും പറയാതെ ഇരിക്കുകയായിരുന്നു. എന്നെ കുറിച്ചും ഒരുപാട് മോശം വീഡിയോകളുണ്ടായിരുന്നു ഇപ്പോഴാണ് മിക്കതും കാണുന്നത്.

പക്ഷെ ഇത് കണ്ടപ്പോൾ വല്ലാതെ വേദനിച്ചു. അതുകൊണ്ടാണ് പ്രതികരിച്ചത്. ഞാൻ ദൈവത്തിന് മുന്നിൽ യാതൊരു കുറ്റവും ചെയ്തിട്ടില്ല. ഇത്തരക്കാർക്ക് ദൈവം കൊടുത്തു കൊള്ളും എന്നും അഞ്ജു അരവിന്ദ് വ്യക്തമാക്കുന്നു.

Advertisement