Home Entertainment

അതായിരുന്നു അന്നത്തെ ലാലിന്റെ രൂപം, പുള്ളി വലിയ സ്റ്റാർ ഒന്നുമായിട്ടില്ല, ഇതാരപ്പാ എന്ന് ഞാൻ വിചാരിച്ചു: മോഹൻലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ച് സീമ

1376

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നായികയായിരുന്നു നടി സീമ. നരവധു സൂപ്പർഹിറ്റ് സിനിമകളിൽ തുടർച്ചയായി അഭിച്ചയിച്ച സീമ മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയുമ നായികയായി അഭിനയിച്ചിട്ടുണ്ട്. ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ എന്ന സിനിമയിലൂടെയാണ് സീമ അഭിനയ രംഗത്തേക്ക് എത്തിയത്.

ഇപ്പോഴും മലയാള സിനിമയിൽ അമ്മ വേഷങ്ങളിൽ എല്ലാം തിളങ്ങി നിൽക്കുന്ന താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ മലയാള സിനിമയുടെ താരരാജാവ് നടൻ മോഹൻലാലിനെ ആദ്യം കണ്ട അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി സീമ. അഹിംസ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് താൻ മോഹൻലാലിനെ ആദ്യം കാണുന്നതെന്ന് സീമ പറയുന്നു.

Advertisements

സീമയുടെ വാക്കുകൾ ഇങ്ങനെ:

Also Read
എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം, ജീവിതത്തിലെ പുതിയ സന്തോഷ വാർത്ത പങ്കുവച്ച് അർച്ചന കവി, ആശംസകളുമായി സഹ താരങ്ങളും ആരാധകരും

ലാലുവിനെ ഞാൻ ആദ്യം കാണുന്നത് അഹിംസ എന്ന പടത്തിന്റെ ലൊക്കേഷനിൽ വെച്ചാണ്. ഞാൻ ഒരു കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിൽക്കുകയാണ്. അപ്പോൾ ബാൽക്കണിയിൽ പരട്ടതലയിട്ട ഒരുത്തൻ നിൽക്കുന്നു. ഇതാരപ്പാ ഇതെന്ന് ഞാൻ വിചാരിച്ചു. അതാണ് മോഹൻലാൽ. അപ്പോൾ പുള്ളി വലിയ സ്റ്റാർ ആയിട്ടില്ല. നീളൻ മുടിയൊക്കെ ആയിട്ടാണ് അന്നത്തെ ലാലിന്റെ രൂപം.

അങ്ങനെയാണ് മോഹൻലാലിനെ ആദ്യമായി കാണുന്നത്. ആലപ്പുഴയിൽ വെച്ചാണ് മമ്മൂട്ടിയെ ആദ്യം പരിചയപ്പെടുന്നത്. സ്ഫോടനം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു. സെറ്റിലെത്തിയപ്പോൾ ദൂരെയൊരിടത്ത് ഒരു മനുഷ്യൻ ബീഡിയൊക്കെ വലിച്ച് കാലിൻമേൽ കാലുകേറ്റി വെച്ചിരിക്കുന്നു.

Also Read
രാജ്കുമാറിനെ കെട്ടിയത് പ്രണയിച്ച് ഒളിച്ചോടി, ഭർത്തവിന് പൊക്കമില്ല നിറമില്ല സൗന്ദര്യമില്ല എന്ന പറഞ്ഞ് കളിയാക്കിയവരുടെ വാ അടപ്പിച്ച് ദേവയാനിയുടെ ജീവിതം

അപ്പോൾ ഞാൻ ചോദിച്ചു ആരാ അതെന്ന്. അതാണ് മമ്മൂട്ടിയെന്ന് പറഞ്ഞു കൊള്ളാം നല്ലതാണെന്ന് ഞാനും പറഞ്ഞു. എന്നിട്ട് ഞാൻ പുള്ളിയെ പോയി പരിചയപ്പെട്ടു. ഞാൻ സീമ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം താൻ മമ്മൂട്ടിയാണെന്നും പറഞ്ഞു അങ്ങനെ പരിചയപ്പെട്ടുവെന്നും സീമ പറയുന്നു.

Advertisement