അന്നു തന്നെ കെട്ടിപ്പിടിച്ച ജയറാമിനോട് നടി ഉർവശി ചെയ്തത്, വൈറലായി താരത്തിന്റെ വെളിപ്പടുത്തൽ

1903

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ഉർവ്വശി. എക്കാലത്തെയും മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ കൂട്ടത്തിൽ ആദ്യപേരുകളിൽ വരും നടി ഉർവശിയുടെ സ്ഥാനം. മലയാളത്തിന് പുറുമേ തമിഴിലും തെലുങ്കിലും എല്ലാം നായികയായി തിളങ്ങിയ ഉർവ്വശി ഇപ്പോൾ കൂടുതലും അമ്മവേഷങ്ങളിൽ ആണെത്തുന്നത്.

നായികയായാലും അമ്മ വേഷമായാലും സഹനടി വേഷമായാലും തനിക്ക് എന്തങ്കിലും പെർഫോം ചെയ്യാൻ കഴിയുന്ന വേഷങ്ങളിൽ മാത്രമേ ഉർവ്വശി എത്താറുള്ളു. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കാനുളള കഴിവാണ് ഉർവശിയെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. സിനിമയിലെ പഴയകാല അനുഭവങ്ങൾ ഉർവശി തുറന്നു പറയുഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Advertisements

മുമ്പ് ഒരിക്കൽ ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് അഭിനയിക്കാൻ ഏറെ പ്രയാസമുള്ളത് പ്രണയ രംഗങ്ങൾ ആണെന്ന് ഉർവശി വ്യക്തമാക്കിയതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറിയിരിക്കുന്നത്. സിനിമയിൽ തനിക്ക് അഭിനയിച്ച് ഫലിപ്പിക്കാൻ പ്രയാസമുള്ള റോളുകളെ കുറിച്ച് വിശദീകരിക്കുക ആയിരുന്നു ഉർവ്വശി.

Also Read
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് പൗരുഷം ഉള്ളയാൾ ലാലേട്ടൻ മാത്രമാണ്; തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി, വാക്കുകൾ വൈറൽ

മലയാളത്തിലെ ക്ലാസിക് സംവിധായകൻ അന്തരിച്ച ഭരതന്റെ ചിത്രങ്ങളിൽ അഭിനയിക്കുമ്പോഴാണ് ഏറെ പേടിയെന്നും എപ്പോഴാണ് ലവ് സീൻ വരുന്നതെന്ന് പറയാനാകില്ലെന്നും ഉർവ്വശി പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഭരതന്റെ പടങ്ങളിൽ എനിക്ക് ആകെയൊരു പേടി ഉണ്ടായിരുന്നത് അതാണ്. എവിടെയാണ് ലവ് സീൻ വരുന്നതെന്ന് പറയാനാകില്ല. എന്നെ വിരട്ടാൻ അദ്ദേഹം പറയും നാളെ ഒരു കുളിസീൻ ഉണ്ട്. അത് മതി എന്റെ കാറ്റ് പോവാൻ. ഞാൻ പതുക്കെ സഹ സംവിധായ കരെ ആരെയെങ്കിലും വിളിച്ചു ചോദിക്കും. അങ്ങനെ വല്ലതും ഉണ്ടോ.

അവർ പറയും സാരമില്ല നമുക്ക് ഡ്യൂപ്പിനെ വച്ച് എടുക്കാം. എന്റെ ടെൻഷൻ കൂടി, ദൈവമേ ഡ്യൂപ്പിനെ വച്ചെടുക്കുമ്പോ ഞാൻ ആണെന്ന് വിചാരിക്കില്ലേ. മാളൂട്ടി എന്ന സിനിമയിൽ കുറേകാലം കാത്തിരുന്ന് വിദേശത്ത് നിന്ന് വരുന്ന ഭർത്താവ് ആയാണ് നടൻ ജയറാം അഭിനയിക്കുന്നത്.

ആ സ്നേഹം മുഴുവൻ പ്രകടിപ്പിക്കണം. അതിന് എവിടെ സ്നേഹം? കെട്ടിപ്പിടിക്കുന്ന സീനിലൊക്കെ ഞാൻ നഖം കൊണ്ട് ജയറാമിനെ കുത്തിയിട്ടുണ്ടെന്നും ഉർവശി തുറന്നുപറയുന്നു. അതേ സമയം ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർഹിറ്റ് ജോടികൾ ആയിരുന്നു ജയറാമും ഉർവശിയും.

നിരവധി സിനിമകളിൽ നായികാ നായകന്മാരായി ഇരുവരും അഭിനയിച്ചിട്ടുണ്ട്. അവയെല്ലാം സൂപ്പർഹിറ്റുകൾ ആയി മാറിയിരുന്നു.

Also Read
നിഴലുകള്‍ നിനക്ക് പിന്നില്‍ ഒളിക്കട്ടേ, ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് നടക്കൂ, ധന്യയെ പിന്തുണച്ച് ഭര്‍ത്താവ് ജോണ്‍, വൈറലായി ചിത്രം

Advertisement