ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് പൗരുഷം ഉള്ളയാൾ ലാലേട്ടൻ മാത്രമാണ്; തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി, വാക്കുകൾ വൈറൽ

1624

മലയാളികൾ ഏറെ സുപരിചിതയായി താര സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന്റെ യുവതാരം നിവിൻ പോളിയുടെ നായിക ആയി ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ കൂടിയാണ് നടി മലയാള സിനിമയിലേക്ക് അരങ്ങേറിയത്.

പിന്നീട് ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ടോവീനോ തോമസ് ചിത്രത്തിലെ നായികയായി ഐശ്വര്യ മലയാളികളെ ഞെട്ടിച്ചു. താരത്തിന്റെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും യുവാക്കൾക്ക് ഇടയിലും സിനിമാ പ്രേമികൾക്ക് ഇടയിലും ഒരുപോലെ തരംഗമാവുകയും ചെയ്ത ചിത്രം കൂടിയാണം മായാനദി.

Advertisements

വളരെ പെട്ടെന്ന് തന്നെ മായാനദിയിലെ അപർണ എന്ന കഥാപാത്രം സിനിമ ഇൻഡസ്ട്രിയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഒരുപക്ഷേ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത അല്ലെങ്കിൽ കരിയറിൽ വഴിത്തിരിവായി എന്ന് പറയാൻ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് മായാനദിയിലേത്.

Also Read
ചതുരം സിനിമയിൽ തനിക്ക് ഒപ്പം തകർപ്പൻ പെർഫോമൻസ് കാഴ്ചവെച്ച അലസിയറെ കുറിച്ച് സ്വാസിക പറഞ്ഞത് കേട്ടോ

അത്രയ്ക്ക് ബോൾഡും എന്നാൽ സെൻസിറ്റീവുമായ കഥാപാത്രത്തെ ആണ് മായാനദിയിൽ ഐശ്വര്യ അവതരിപ്പിച്ചത്. ടോവിനോയിക്കൊപ്പം കട്ടയ്ക്ക് പിടിച്ചുനിൽക്കുവാൻ ഈ കഥാപാത്രത്തിലൂടെ താരത്തിന് സാധിച്ചിട്ടുണ്ട്. അതേസമയം
എംബിബിഎസ് പഠനകാലത്ത് അഭിനയ മോഹം തലയ്ക്ക് പിടിച്ച് മോഡലായും പിന്നീട് അവിടെ നിന്നും സിനിമ മേഖലയിലേക്കും കടന്നുവന്നതാരമാണ് ഐശ്വര്യ ലക്ഷ്മി.

ആദ്യ ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയമായ പ്രേക്ഷകപ്രീതി നേടിയെടുക്കുവാൻ ഐശ്വര്യയ്ക്ക് സാധിക്കുകയുണ്ടായി.
ഇപ്പോഴിതാ താരം തന്റെ ഇഷ്ട താരമായ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കുറിച്ച് മുമ്പ് ഒരിക്കൽ തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.

ലാലേട്ടന്റെ കടുത്ത ആരാധികയാണ് ഐശ്വര്യ ലക്ഷ്മി. സ്ഫടികത്തിലെ ആടുതോമയാണ് തന്നെ ഏറെ ആകർഷിച്ചതെന്ന് താരം പറയുന്നു. മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇഷ്ടം ആണ്. എന്നാൽ മുണ്ട് പറിച്ചു വില്ലന്മാരെ ഇടിക്കുന്ന ആടുതോമ ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്.

സിൽക്ക് സ്മിതയുമായുള്ള പ്രണയ രംഗങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും താൻ കണ്ടിട്ടുള്ളതിൽ വെച്ച് പൗരുഷമുള്ള നായകൻ ലാലേട്ടൻ ആണെന്ന് ഐശ്വര്യലക്ഷ്മി പറയുന്നു. അതേ സമയം ഇപ്പോൾ തമിഴിലും തെലുങ്കിലും തിരക്കേറിയ നായിക ആയിരിക്കുകയാണ് ഐശ്വര്യ. ഈ വർഷമാണ് താരം തമിഴ് തെലുങ്ക് സിനമാ മേഖലയിൽ തന്റെ സ്ഥാനം നേടിയെടുത്തത്.

Also Read
നാട് ഒപ്പം നിന്നു, ഇത്രയും പ്രതീക്ഷിച്ചില്ല, ഒരു കലാകാരിയായതില്‍ സന്തോഷമെന്ന് അപ്‌സര, സാന്ത്വനത്തിലെ ജയന്തിക്ക് ആരാധകര്‍ നല്‍കിയത് വമ്പന്‍ സ്വീകരണം

സിനിമ പാരമ്പര്യം ഇല്ലാത്ത നടി ചുരുങ്ങിയ കാലയളവിലാണ് വളർന്നു വന്നത്. തന്റെ കഴിവിൽ പൂർണ വിശ്വാസം ഉള്ളത് കൊണ്ടാണ് തനിക്ക് ഇത്രയൊക്കെ സാധ്യമായതെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്. തമിഴിലും തെലുങ്കിലും അനവധി ഹിറ്റുകൾ ഐശ്വര്യ നേടി കഴിഞ്ഞു. ആദ്യ തമിഴ് ചിത്രം വിശാൽ നായകനായ ആക്ഷൻ ആയിരുന്നു.

ഈ വർഷം തന്നെ ആണ് നടി തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. സത്യദേവ് നായകനായ ഗോഡ്സെ ആയിരുന്നു ആദ്യ ചിത്രം. വിശാൽ, ആര്യ, ധനുഷ് തുടങ്ങിയ തമിഴ് മുൻനിര നായകന്മാരുടെ കൂടെ താരം അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

Advertisement