ആങ്ങളയായും കാമുകനായും ഭർത്താവായും നിരാശ കാമുകനായും തേപ്പുകാരനായും സ്വന്തം ഭാര്യയുടെ കൂടെ അഭിനയിച്ച ഒരേയൊരു നടൻ

2077

ആങ്ങളയായും കാമുകനായും ഭർത്താവായും നിരാശ കാമുകനായും തേപ്പുകാരനായും സ്വന്തം ജീവിതത്തിലെ ഭാര്യയുടെ കൂടെ അഭിനയിച്ച ഒരേയൊരു നടനാണ് മലയാളത്തിന്റെ ജനപ്രിയ താരം ദിലീപ് . ദിലീപിന്റെ ഭാര്യയും നായികയുമായ കാവ്യമാധവന്റെ കൂടെയാണ് ദിലീപ് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

കുഞ്ചാക്കോ ബോബൻ, ദിലീപ്, കാവ്യ മാധവൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാനവേഷങ്ങളിലായി തുളസീദാസിന്റെ സംവിധാനത്തിൽ അഭിനയിച്ച് 2001ൽ പ്രദർശനത്തിനിറങ്ങിയ മലയാള സിനിമയാണ് ദോസ്ത്. ഈ സിനിമയിൽ കാവ്യാ മാധവന്റെ ആങ്ങളായായിട്ടാണ് ദിലീപ് ചിത്രത്തിൽ എത്തിയത്.

Advertisements

അതുപോലെ ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ്, ബിജു മേനോൻ, ലാൽ, സംയുക്ത വർമ്മ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999ൽ പുറത്തിറങ്ങിയ ചിത്രമാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ. കാവ്യാ മാധവൻ ആദ്യമായി നായികാവേഷത്തിലെത്തിയ ചിത്രവും കൂടിയാണിത്.

Also Read
അത് ചെയ്ത് തരുന്ന ആളെ മാത്രമേ വിവാഹം കഴിക്കൂ; നടി മാളവിക വെയിൽസ് വിവാഹത്തെ കുറിച്ച് പറഞ്ഞത് കേട്ടോ

ഈ സിനിമയിൽ കാവ്യാ മാധവന്റെ കാമുകനായിട്ടാണ് ദിലീപ് അഭിനയിച്ചത്. ഇതിൽ കാമുകിയെ തേച്ചിട്ടു പോകുന്ന തേപ്പുകാരന്റെ റോളിലും ദിലീപ് അഭിനയിക്കുന്നുണ്ട്. കൈമാക്സ് സീനിലാണ് സ്നേഹിച്ച പെണ്ണിനെ ഭർത്താവിന് തിരികെ നൽകുന്നതിനായി സംയുക്തയുടെ കഥാപാത്രത്തെ താലി കെട്ടുന്നത്. അങ്ങനെ സ്വന്തം ഭാര്യയുടെ തേപ്പുകാരനായും ദിലീപ് അഭിനയിച്ചു.

അക്കു അക്ബർ ജെ പള്ളാശ്ശേരിയുടെ തിരക്കഥയിൽ സംവിധാനം ചെയ്ത ചിത്രമാണ് സദാനന്ദന്റെ സമയം. ദിലീപ്, കാവ്യ മാധവൻ, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഈ ചിത്രത്തിൽ ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ദിലീപും കാവ്യയും അഭിനയിച്ചത്.

പ്രണയവും ആശങ്കയും നർമവും ഇടകലർത്തിയ ചിത്രമാണ് ഡാർലിംഗ് ഡാർലിംഗ്. ദിലീപ് അൽപ്പം നെഗറ്റി വ് ടച്ചുള്ള വേഷത്തിൽ എത്തിയതും ഈ ചിത്രത്തിലായിരുന്നു .ഡാർലിംഗ് ഡാർലിംഗ് ചിത്രത്തിൽ നായികാ നായക കഥാപ്പാത്രങ്ങളയിട്ടാണ് ദിലീപും കാവ്യാ മാധവനും എത്തിയതെങ്കിലും ഒരു നിരാശ കാമുകന്റെ റോൾ ആയിരുന്നു ദിലീപിന്റേത്.

മീശമാധവൻ, തിളക്കം, തെങ്കാശിപട്ടണം, വെള്ളരിപ്രാവിന്റെ ചങ്ങാതി, പിന്നെയും, മിഴിരണ്ടിലും, പാപ്പി അപ്പച്ചാ ,ലയൺ, ചൈന ടൗൺ, ചക്കരമുത്ത്, പെരുമഴക്കാലം, കൊച്ചി രാജാവ്, ക്രിസ്റ്റൻ ബ്രതെഴ്സ്, ട്വന്റി ട്വന്റി തുടങ്ങി ഒട്ടേറെ ചത്രങ്ങളിൽ ദിലീപും കാവ്യയും താരജോഡികളായി എത്തിയിട്ടുണ്ട്.

Also Read
അമേരിക്കയിൽ എങ്ങനെ നടന്നാലും കുഴപ്പമില്ല, ഇവിടെ ഗ്ലാമറസ് ഡ്രസ്സിട്ടാൽ പിന്നെ തുറിച്ചുനോട്ടമാണ്: തുടന്നടിച്ച് പത്മപ്രിയ

Advertisement