ഒന്നും വിചാരിക്കരുത് ശപിക്കരുത് എന്നൊക്കെ അന്ന് പറഞ്ഞിരുന്നു, ദിലീപിനെ കുറിച്ച് ഷംന കാസിം പറഞ്ഞത് കേട്ടോ

5797

മലയാളം മിനി സ്‌ക്രീനിലെ ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട അഭിനേത്രി ആയി മാറിയ താരസുന്ദരിയാണ് നടി ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം.

2004ൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച താരം എല്ലാ തെന്നിന്ത്യൻ ഭാഷകളിലുമുള്ള സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. മലയാളത്തേക്കാൾ കൂടുതൽ അഭിനയ പ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറുള്ളത്.

Advertisements

വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല. കമൽ സംവിധാനം ചെയ്ത മഞ്ഞുപോ ലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ ആയിരുന്നു ഷംന കാസിമിന്റെ തുടക്കം.

Also Read
സുരേഷ് ഗോപി നായകനായ രുദ്രാക്ഷം വൻ ദുരന്തമായി, ആ ക്ഷീണം തീർക്കാൻ ഷാജി കൈലാസ് വിളിച്ചത് മമ്മൂട്ടിയെ, പിന്നെ പിറന്നത് ചരിത്രം

മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ജയലളിതയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തിൽ അഭിനയിച്ച് വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് നടി ഷംന കാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന ഷംനകാസിം നല്ലൊരു നർത്തകി കൂടിയാണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഫോട്ടോ ഷൂട്ടുകളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ നായികയായു തീരുമാനിച്ച ഒരു ദീലീപ് ചിത്രത്തിൽനിന്നും അവസാന നിമിഷം തന്നെ പുറത്താക്കിയ കഥ ഷംന വെളിപ്പെടുത്തയതാണ് വീണ്ടും വൈറലായി മാറുന്നത്.

ഫാസിൽ സംവിധാനം ചെയ്ത മോസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിൽ നായികയായി തീരുമാനിച്ച ഷംന കാസിമിന് പിന്നീട് ആ റോൾ നഷ്ടമായതിനെ കുറിച്ചായിരുന്നു നടിയുടെ തുറന്ന് പറച്ചിൽ. ചിത്രീകരണം തുടങ്ങാൻ രണ്ടു ദിവസം മാത്രം ഉള്ളപ്പോഴാണ് താരത്തെ ചിത്രത്തിൽ നിന്നൊഴിവാക്കിയത്.

Also Read
മോഹൻലാൽ ആ സൂപ്പർ ഹിറ്റ് ക്ലസ്സിക് ചിത്രം ഉപേക്ഷിക്കാൻ കാരണമായത് മുടി, സംഭവം ഇങ്ങനെ

താൻ ഒരുപാട് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു അതെന്നും ചിത്രത്തിൽ നിന്നും ഒഴിവാക്കിയതിൽ വളരെ വിഷമം തോന്നിയെന്നും താരം പറയുന്നു. തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ദിലീപിന് അറിയാ മായിരുന്നു. ഇക്കാര്യം വിളിച്ചു പറഞ്ഞതും ദിലീപേട്ടൻ തന്നെ ആയിരുന്നെന്നും ഷംന പറയുന്നു.

ദിലീപേട്ടൻ വിളിച്ച് സമാധാനിപ്പിച്ചു. ഒന്നും വിചാരിക്കരുത് എന്നും ശപിക്കരുതെന്നും അന്ന് ദിലീപേട്ടൻ ഫോണിൽ കൂടി പറഞ്ഞു. അതേ സമയം തന്നെ ഒഴിവാക്കിയതിന് പിന്നിൽ ദിലീപ് ആണെന്ന് തോന്നുന്നില്ലെന്നും ഷംന കാസിം പറയുന്നു.

സിനിമ വേണ്ടെന്ന് വയ്ക്കാൻ പോലും ആലോചിച്ച ദിവസങ്ങൾ ആയിരുന്നു അതെല്ലാം എന്ന് താരം പറയുന്നു. നേരത്തെ ഒരുചാനലിൽ നൽകിയ അഭിമുഖത്തിലാണ് ഷംന തനിക്കുണ്ടായ ഈ അനുഭവം പങ്കുവെച്ചത്.

Advertisement