സുരേഷ് ഗോപി നായകനായ രുദ്രാക്ഷം വൻ ദുരന്തമായി, ആ ക്ഷീണം തീർക്കാൻ ഷാജി കൈലാസ് വിളിച്ചത് മമ്മൂട്ടിയെ, പിന്നെ പിറന്നത് ചരിത്രം

15325

മലയാള സിനിമയിൽ ഒരുപിടി തകർപ്പൻ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു ഷാജി കൈലാസ് രൺജി പണിക്കർ കൂട്ടുകെട്ട്. രൺജി പണിക്കരുടെ രചനയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു.

ഡോക്ടർ പശുപതി എന്ന കോമഡി ചിത്രത്തിലൂടെ തുടങ്ങിയ ഈ കൂട്ടുകെട്ട് പിന്നീട് പൊളിറ്റിക്കൽ ത്രില്ലറുകളിലേക്കും മാസ്സ് സിനിമകളിലേക്കും തിരിയുകയായിരുന്നു. മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ, സൂപ്പർ സ്റ്റാർ സുരേഷ് ഗോപി,തുടങ്ങിയവരെ എല്ലാം വെച്ച് ഈ ടീം സൂപ്പർ ഹിറ്റുകൾ ഒരുക്കിയിട്ടുണ്ട്.

Advertisements

രൺജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് കമ്മീഷണർ എന്ന മെഗാഹിറ്റ് സിനിമ ചെയ്തു കഴിഞ്ഞ സമയം. അടുത്ത ചിത്രം എഴുതാനായി ഷാജി പേന ഏൽപ്പിച്ചത് രഞ്ജിത്തിനെ ആയിരുന്നു. രുദ്രാക്ഷം ആയിരു ന്നു സിനിമ. സുരേഷ് ഗോപി നായകനായ രുദ്രാക്ഷം വലിയ ബോക്‌സോഫീസ് ദുരന്തമായി മാറി.

Also Read
ദിലീപിന് ഒപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് കിടിലൻ മറുപടി നൽകി പൃഥ്വിരാജ്

ബാംഗ്ലൂർ അധോലോകം തന്നെയായിരുന്നു ഈ സിനിമയുടെ പശ്ചാത്തലം. രുദ്രാക്ഷത്തിന്റെ ക്ഷീണം തീർക്കാൻ ഷാജി കൈലാസിന് ഒരു മെഗാഹിറ്റ് ആവശ്യമായിരുന്നു. രൺജി പണിക്കരെ എഴുതാൻ വിളിച്ചു. ഒരു കളക്ടറുടെ ഔദ്യോഗിക ജീവിതത്തിലെ വെല്ലുവിളികൾ സിനിമയാക്കാൻ തീരുമാനിച്ചു.

1995ൽ അത് സംഭവിച്ചു ജോസഫ് അലക്‌സ് തേവള്ളിപ്പറമ്പിൽ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ കഥ യുമായി ദി കിംഗ്. മലയാള സിനിമയെ കിടിലം കൊള്ളിച്ച വിജയമായിരുന്നു ദി കിംഗ് നേടിയത്. മമ്മൂട്ടിയും മുരളിയും വിജയ രാഘവനും രാജൻ പി ദേവും ഗണേഷും ദേവനും വാണി വിശ്വനാഥുമെല്ലാം തകർത്തഭിനയിച്ച ചിത്രത്തിൽ സുരേഷ്‌ഗോപിയും അതിഥി താരമായെത്തിയിരുന്നു.

കളി എന്നോടും വേണ്ട സാർ. ഐ ഹാവ് ആൻ എക്‌സ്ട്രാ ബോൺ. ഒരെല്ല് കൂടുതലാണെനിക്ക് എന്ന് മന്ത്രി പുംഗവന്റെ മുഖത്തടിക്കുന്നതു പോലെ ആ ക്രോ ശി ച്ചു കൊ ണ്ട് ജോസഫ് അലക്‌സ് തകർത്താടി. ഷാജി കൈലാസിന്റെ ഫ്രെയിം മാജിക്കിന്റെ പരകോടി ആയിരുന്നു ദി കിംഗ് എന്ന സിനിമ.

Also Read
സ്വപ്ന തുല്യമായ ജീവിതം ഉപേക്ഷിച്ച് ഇറങ്ങുമ്പോൾ കൈയ്യിലുണ്ടായിരുന്നത് ഒരു സീറോ ബാലൻസ് അക്കൗണ്ടും രണ്ട് വയസുള്ള കുഞ്ഞുമാണ്: കരഞ്ഞു തീർത്ത ദിവസങ്ങളെ കുറിച്ച് അമൃത സുരേഷ്

ഒരു പക്ഷേ അക്കാലത്ത് മലയാളികളെ ദി കിംഗിനെയും ജോസഫ് അലക്‌സിനെയും പോലെ മറ്റാരും ആവേശം കൊള്ളിച്ചിട്ടുണ്ടാവില്ല. ഇപ്പോഴും ടിവി ചാനലുകളിൽ ദി കിംഗിന് കാഴ്ചക്കാർ ഏറെയാണ്.

Advertisement