സിനിമയിൽ എത്തിയില്ലായിരുന്നു എങ്കിൽ രണ്ട് മൂന്ന് കുട്ടികളുടെ അമ്മയായി സുഖമായി കഴിഞ്ഞേനെ; നടി കാവ്യ മാധവൻ അന്ന് പറഞ്ഞത്

2376

ബാലതാരമായി എത്തി പിന്നീട് മലയാള സിനമയില സൂപ്പർനായികയായി മാറിയ നടിയാണ് കാവ്യാ മാധവൻ. പൂക്കാലം വരവായി എന്ന സിനിമയിൽ ബാലതാരമായിട്ടാണ് കാവ്യ അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് നായിക ആയതിന് ശേഷം ഏതാണ്ട് 20 വർഷത്തോഴം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കാവ്യാ മാധവൻ സിനിമാ പ്രേമികളുടെ പ്രിയ നടിമാരിൽ ഒരാളാണ്. ലാൽജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 1998 ൽ ഇറങ്ങിയ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് കാവ്യാ മാധവൻ നായികയായി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്.

Advertisements

അതിന് മുമ്പ് ജയറാമിന്റെ പൂക്കാലം വരവായിയിലും പിന്നീട മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത അഴകിയ രാവണനിൽ ഭാനുപ്രിയയുടെ കുട്ടിക്കാലം അവതരിപ്പിച്ചും കാവ്യ സിനിമയിൽ എത്തിയിരുന്നു. നായികയായ ശേഷം നാടൻ വേഷങ്ങൾ അണിഞ്ഞുള്ള കഥാപാത്രങ്ങളായിരുന്നു താരത്തിന് ഏറെയും ലഭിച്ചിരുന്നത്.

Also Read
നായകനായി വലിയ ഉയർച്ച ഉണ്ടായില്ല, പണവും ആവശ്യമായിരുന്നു; തന്റെ പരാജയത്തിന്റെ കാരണം മനോജ് കെ ജയൻ പറഞ്ഞത്

ജനുപ്രിയ നായകൻ ദിലീപിന്റെ നായികായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച കാവ്യ നിരവധി സിനിമകളിൽ നായിക വേഷങ്ങളിൽ തിളങ്ങിയിരുന്നു. എന്നാൽ പിന്നീട് താരത്തിന്റെ ജീവിതത്തിൽ നിറയെ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ചേർത്ത പേരായിരുന്നു നടൻ ദിലീപിന്റെത്.

എന്നാൽ ദിലീപ് മഞ്ജു വാരിയർ പ്രണയ വിവാഹത്തിന് ശേഷവും ഈ ഗോസിപ്പികൾക്ക് ആഴം കൂടിയിരുന്നു. അതേ സമയം കാവ്യ 2009 ൽ വിവാഹം കഴിച്ചുവെങ്കിലും 2011 ൽ ആ ബന്ധം വേർപിരിയുക ആയിരുന്നു. എന്നാൽ അന്നും വിവാഹ ബന്ധം വേർപിരിയാനുള്ള കാരണം ദിലീപുമായുള്ള പ്രണയമാണ് എന്ന ഗോസിപ്പുകളും വീണ്ടും പ്രചരിച്ചിരുന്നു.

പിന്നാലെ വീണ്ടും സിനിമയിൽ സജീവമായിരുന്നു താരം. 2016 ൽ ദിലീപ് മഞ്ജു വാര്യർ ബന്ധം വേർപിരിഞ്ഞതോടു കൂടി ഇരുവരും വിവാഹിതരായി. എന്നാൽ കാവ്യ സഹോദരിയെ പോലെയാണ് എന്ന ദിലീപിന്റെ പരാമർശം ഏറെ വിമർശനങ്ങൾക്കും വഴി വച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇരുവർക്കും മഹാലക്ഷ്മി എന്ന മകളും കൂടെയുണ്ട്.

അതേ സമയം കാവ്യാമാധവൻ മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. ഒരുപക്ഷെ താൻ സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽ ഇ സമയം വിവാഹം കഴിഞ്ഞു രണ്ട് മൂന്ന് മക്കളുടെ അമ്മയായി വീട്ടിൽ സുഖമായി കഴിഞ്ഞേനെ.

ഒരുപക്ഷെ അങ്ങനെ എങ്കിൽ ജോലിക്ക് പോകാതെ കുടുംബം നോക്കി ജീവിക്കുമായിരുന്നു എന്ന് കാവ്യ പറയുന്നു. സിനിമയുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലാതെയിരുന്നിട്ടും സിനിമയിൽ എത്തിയതും പലതും പഠിച്ചതും ഒരു ഭാഗ്യമാണെന്നും താരം പറഞ്ഞിരുന്നു.

Also Read
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായിക വേഷങ്ങൾ താൻ ഒഴിവാക്കിയതിന്റെ കാരണം പറഞ്ഞ് നടി ഉർവ്വശി

Advertisement