വെട്ടം സിനിമയിലെ മണി ചേട്ടന്റെ കാമുകിയെ ഓർമ്മയില്ലേ, നടി ഇപ്പോൾ എവിടെയാണെന്ന് അറിയാമോ, ഹോട്ട് ചിത്രങ്ങളുമായി എത്തിയെ താരത്തെ കണ്ട് അന്തംവിട്ട് ആരാധകർ

2649

ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായ പ്രിയദർശൻ ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു വെട്ടം. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒരു മുഴു നീള കോമഡി ചിത്രമായിരുന്നു വെട്ടം.

ബോളവുഡ് നടി ഭാവ്‌ന പാനി ആയിരുന്നു ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായി അഭിനയിച്ചത്. ദിലീപിനെ കൂടാതെ ഇന്നസെന്റ്, കലാഭവൻ മണി, മിഥുൻ രമേഷ്, ജനാർദ്ദനൻ, മാമുക്കോയ, കൊച്ചിൻ ഹനീഫ, ബിന്ദു പണിക്കർ, ഗീതാ വിജയൻ തുടങ്ങി വലിയ ഒരു താര നിര തന്നെ ഈ സിനിമയിൽ അണി നിരന്നിരുന്നു.

Advertisements

ചിത്രത്തിൽ ദിലീപിന്റെ സുഹൃത്തായി ആയിരുന്നു മലയാളികളുടെ പ്രിയനടൻ കലാഭവൻ മണി അഭിനയിച്ചത്. മണി എന്നു തന്നെ കഥാപാത്രത്തിന്റെ പേരും. വെട്ടത്തിൻ ഈ കഥാപാത്രത്തിന്റെ കാമുകിയുടെ റോളിൽ അഭിനയിച്ച പെൺകുട്ടിയെ മലയാളി പ്രേക്ഷകർ ഇന്നും മറന്നിട്ടുണ്ടാവില്ല. മേഘമാല എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്.

Also Read
അച്ഛന് ഉമ്മകള്‍ നല്‍കി യാത്രയാക്കി അമൃതയും അഭിരാമിയും, പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് മക്കള്‍, ഓടക്കുഴല്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഒടുവില്‍ മടക്കം

കോടികൾ വിലമതിപ്പുള്ള ഒരു മാല മോഷണവുമായി ബന്ധപ്പെട്ട കഥയായിരുന്നു വെട്ടത്തിന്റേത്. സിനിമയിലെ പ്രധാനപ്പെട്ട മാലയുമായി നടക്കുന്ന സംഭവങ്ങളിൽ മേഘമാല എന്ന ആ കഥാപാത്രവും ഇടപ്പെടുന്നുണ്ട്. ശ്രുതി നായർ എന്ന താരമാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

കുറച്ച് കാലം സിനിമയിലും ടെലിവിഷൻ സീരിയലുകളിലും തിളങ്ങി നിന്ന താരം ആണ് ശ്രുതി നായർ. എന്നാൽ പിന്നീട് താരം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ദേവിക മാധവൻ എന്ന പേരിലാണ് ഇപ്പോൾ താരം അറിയപ്പെടുന്നത്. തമിഴിൽ ചില സിനിമകളിൽ ദേവിക അഭിനയിച്ചിട്ടുണ്ട്.

വിവാഹിതയായ ശ്രുതി ഇപ്പോൾ വിദേശത്താണ് താമസിക്കുന്നത്. തമിഴ് നടനായ ആദിത്യ അമ്പുവിനെ ആണ് ശ്രുതി വിവാഹം ചെയ്തത്. 2016ൽ കൊച്ചിയിൽ വച്ചായിരുന്നു വിവാഹം. വിവാഹ ശേഷം മലയാളത്തിൽ അധികം അഭിനയിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതി നായർ തന്റെ ചിത്രങ്ങളൊക്കെ അതിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ദബായിയിൽ അൽ ഖുദ്രയിലെ ഫ്‌ളാമിങ്കോ തടാകത്തിന് അടുത്ത് നിന്നുള്ള തന്റെ ചിത്രങ്ങളാണ് ശ്രുതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇവിടെ പുറത്ത് നല്ല ഹോട്ട് ആണ് എന്ന ക്യാപ്ഷനോടെയാണ് ശ്രുതി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

വസന്തമാളിക, മിസ്റ്റർ ബ്രഹ്‌മചാരി, ശ്യാമം, ചങ്ങാതിക്കൂട്ടം തുടങ്ങിയ മലയാള സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഏതാനം തമിഴ് ചിത്രങ്ങളിലും നടി ശ്രദ്ധേമായ വേഷങ്ങൾ ചെയ്തിരുന്നു.

അതേ സമയം ശ്രുതിയുടെ പുതിയ ഫോട്ടോസ് കണ്ടിട്ട് മലയാളികൾ ഞെട്ടിയിരിക്കുകയാണ്. വെട്ടത്തിലെ മാല തന്നെയാണോ ഇതെന്നാണ് ആരാധകർ കമന്റിലൂടെ ചോദിക്കുന്നത്.

Also Read
അമ്മ ഭയങ്കര സുന്ദരി, പിള്ളാര്‍ക്കൊന്നും അമ്മയുടെ ഭംഗി കിട്ടിയിട്ടില്ലെന്നാണ് എല്ലാവരും പറയുന്നത്, തുറന്നുപറഞ്ഞ് അഹാന

Advertisement