എന്റെ സ്വഭാവം എല്ലാവര്‍ക്കും ഇഷ്ടമാവില്ല, ആരോടും കൊഞ്ചിക്കുഴഞ്ഞ് നില്‍ക്കാത്തതുകൊണ്ട് എന്നെ ആരും ഇതുവരെ ഫ്‌ളേര്‍ട്ട് ചെയ്തിട്ടില്ല, തുറന്നുപറഞ്ഞ് ലെന

215

25 വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ലെന. കാല്‍ നൂറ്റാണ്ട് പിന്നിടുന്ന തന്റെ അഭിനയ ജീവിതത്തിന് ഇടയില്‍ നായികയായും സഹനടിയായും വില്ലത്തിയായും അമ്മയായും ഒക്കെ നിരവധി സിനിമകളിലൂടെ ലെന മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്.

ക്ലാസ്സിക് ഡയറക്ടര്‍ ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയത് ലെന കൈയ്യടി നേടി. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

Advertisements

മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവര്‍ ചൊയ്സ് എന്ന പരിപാടിയില്‍ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പരയിലും ലെന അഭിനയിച്ചു. മലയാളത്തില്‍ ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടിയാണ് ലെന.

Also Read: വെട്ടം സിനിമയിലെ മണി ചേട്ടന്റെ കാമുകിയെ ഓർമ്മയില്ലേ, നടി ഇപ്പോൾ എവിടെയാണെന്ന് അറിയാമോ, ഹോട്ട് ചിത്രങ്ങളുമായി എത്തിയെ താരത്തെ കണ്ട് അന്തംവിട്ട് ആരാധകർ

ഇപ്പോഴിതാ തന്നെ ആരും ഫ്‌ളേര്‍ട്ട് ചെയ്യാന്‍ വന്നിട്ടില്ലെന്ന് തുറന്നുപറയുകയാണ് ലെന. താന്‍ എന്തു കാര്യവും ഒരു പേടിയുമില്ലാതെ ആള്‍ക്കാരുടെ മുഖത്ത് നോക്കി പറയും. അതുകൊണ്ടായിരിക്കും ആര്‍ക്കും തന്നെ ഫ്‌ളേര്‍ട്ട് ചെയ്യാനുള്ള ധൈര്യമില്ലാത്തതെന്നും ലെന പറഞ്ഞു.

താന്‍ ആരോടും പെട്ടെന്ന് ചാടിക്കേറി അടുപ്പത്തില്‍ സംസാരിക്കാന്‍ നില്‍ക്കാറില്ല. അതുകൊണ്ടുതന്നെ അത്ര പെട്ടെന്നൊന്നും തന്നെ ആര്‍ക്കും ഇഷ്ടമാവില്ലെന്നും കോളേജില്‍ താന്‍ റാങ്ക് ഹോള്‍ഡര്‍ ആയിരുന്നുവെന്നും എന്നിട്ടും ടീച്ചേഴസിനെ ചീറ്റ് ചെയ്തിട്ടുണ്ടെന്നും തന്റെ ഉത്തര കടലാസ് മറ്റുള്ളവര്‍ക്ക് എഴുതാന്‍ കൊടുത്തിട്ടുണ്ടെന്നും ലെന കൂട്ടിച്ചേര്‍ത്തു.

Also Read; അമ്മ ഭയങ്കര സുന്ദരി, പിള്ളാര്‍ക്കൊന്നും അമ്മയുടെ ഭംഗി കിട്ടിയിട്ടില്ലെന്നാണ് എല്ലാവരും പറയുന്നത്, തുറന്നുപറഞ്ഞ് അഹാന

താന്‍ ആരുടെ അുത്തും കൊഞ്ചിക്കുഴഞ്ഞ് നില്‍ക്കാറില്ല. തനിക്ക് അത് ഇഷ്ടമില്ലെന്നും അതുകൊണ്ടായിരിക്കും തന്റെ അടുത്തേക്കും കൊഞ്ചിക്കുഴയാന്‍ ആരും വരാറില്ലെന്നും ലെന കൂട്ടിച്ചേര്‍ത്തു.

Advertisement