കണ്ണൂരിലെ ഒരു പാരമ്പര്യ മുസ്ലിം മൽസ്യ ബന്ധന കുടുംബത്തിൽ നിന്നും എത്തി ചിന്ന അസിനായി മാറിയ ഷംന കാസ്സിം: നടിയുടെ അമ്പരപ്പിക്കുന്ന ജീവിത കഥ ഇങ്ങനെ

457

മലയാളസിനിമയ്ക്ക് പുറമേ തമിഴടക്കമുള്ള മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങി നിൽക്കുന്ന നായികമാരിൽ ഒരാളാണ് നടി ഷംന കാസ്സിം. താരത്തിന്റെ കഴുവുകളെ മലയാളം സിനിമ പ്രയോജനപ്പെടുത്തിയതിനേക്കാൾ ഏറെ തമിഴ് സിനിമ ആകും പ്രയോജനപ്പെടുത്തിയിട്ടുണ്ടാകുക.

നിരവധി നല്ല കഥാപാത്രങ്ങളെയാണ് തമിഴിൽ അവതരിപ്പിക്കാൻ ഷംനയ്ക്ക് അവസരം ലഭിച്ചത്. അഭിനേത്രിയെ കൂടാതെ താൻ നല്ല ഒരു നർത്തകി കൂടിയാണെന്ന് ഷംന നിരവധി തവണ തെളിയിച്ചിട്ടുണ്ട്. ഒരുപക്ഷെ അഭിനയത്തേക്കാൾ ഏറെ ഷംന ശോഭിക്കുന്ന രംഗവും നൃത്തം തന്നെ ആയിരിക്കും. നിരവധി സ്റ്റേജ് ഷോകളിലും ഷംന നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

Advertisements

മഞ്ഞു പോലൊരു പെൺകുട്ടി എന്ന കമൽ ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന് പിന്നീട് മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് ഷംന കാസിം. തെന്നിന്ത്യയിലെ മറ്റു ഭാഷകളിലെ സിനിമകളിലും താരം സജീവമാണ്. അവതരിപ്പിച്ച കഥാപാത്രങ്ങൾ അത്രയും പൂർണതയിൽ എത്തിക്കാൻ താരത്തിന് കഴിഞ്ഞുവെന്നതും മറ്റൊരു പ്രത്യേകതയാണ്.

കണ്ണൂരിലെ ഒരു പാരമ്പര്യ മുസ്ലിം മൽസ്യ ബന്ധന കുടുംബത്തിൽ നിന്നും എത്തിയാണ് ഷംന കാസിം എതിർപ്പുകളെ ഒക്കെ മറികടന്ന് തെന്നിന്ത്യൻ താരസുന്ദരിയായി മാറിയത്. ഷംനയുടെ അമ്പരപ്പിക്കുന്ന ആ വൾച്ച ഇങ്ങനെ:

Also Read
സീരിയസ് ആയ മറ്റൊരു ബന്ധം ഉണ്ടായിരുന്നു, എട്ട് വർഷം കഴിഞ്ഞപ്പോഴാണ് ഞാൻ ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്, രക്ഷപെടുത്തിയത് കൃഷ്ണകുമാർ ആയിരുന്നു: ബീന ആന്റണി

തൊണ്ണൂറുകളുടെ തുടക്കത്തിൽ അന്ന് ചേച്ചിമാരോടൊപ്പം ക്ലബ്ബ് വാർഷിക പരിപാടിയിൽ ഡാൻസ് പ്രാക്ടീസ് കാണാൻ പോയ ഒരു പെൺകുട്ടി ചേച്ചിമാർ പോയിക്കഴിഞ്ഞ് ഒറ്റയ്ക്ക് അതേ ഡാൻസ് കളിച്ചു തുടങ്ങി. അത് കണ്ട് ക്ലബ് അംഗങ്ങൾ അമ്പരന്നു അവർ ഷംന എന്ന നാലു വയസ്സുകാരിയുടെ അമ്മയോട് കാര്യം പറഞ്ഞു അവളെ സ്റ്റേജിൽ കയറ്റണമെന്ന് നിർബന്ധിച്ചു.

എന്നാൽ കണ്ണൂരിലെ പാരമ്പര്യ മുസ്ലിം കുടുംബത്തിൽ നിന്ന് വരുന്ന മത്സ്യബന്ധനം ഉപജീവനം ആക്കിയ ആ കുടുംബം ഒന്നു മടിച്ചു. പിന്നെ ക്ലബ്ബിന്റെ പരിപാടി അല്ലേ അക്കുറി സമ്മതിച്ചു. അങ്ങനെ പ്രത്യേക പഠനങ്ങൾ ഒന്നുമില്ലാതെ തന്നെ ആ കുട്ടി സ്റ്റേജിൽ കയറി വാ കുക്കു വാ എന്ന ഗാനത്തിനൊപ്പം അസാധ്യമായി ചുവടുവെച്ചു. അങ്ങനെ തുടങ്ങിയ യാത്ര അതൊരു തുടക്കമായി അന്ന് ലഭിച്ച കയ്യടിയും അഭിനന്ദനങ്ങളും കണ്ടില്ലെന്ന് നടിക്കാൻ കുടുംബത്തിനായില്ല.

അവർ മകളെ നൃത്തം പഠിക്കാൻ ആയി അയച്ചു തന്റെ നാട്ടിൽ നിന്നുതന്നെ ക്ലാസിക്കൽ ഡാൻസ് അഭ്യസിക്കാൻ പോകുന്ന ആദ്യ മുസ്ലിം പെൺകുട്ടി താൻ ആയിരിക്കുമെന്ന് ഷംന കാസിം എന്ന നർത്തകി ഒരു ചിരിയോടെ ഇന്ന് പറയുന്നു. അത് സത്യം ആകണം നാലു വയസ്സു മുതൽ സ്റ്റേജിൽ കേറിയ ഷംന 15 വർഷമായി തെന്നിന്ത്യയിലെ അറിയപ്പെടുന്ന നർത്തകിയാണ് എത്ര എത്ര വേദികൾ അനുഭവങ്ങൾ സിനിമ പ്രശസ്തി പണം ജീവിതം എല്ലാം ഈ പെൺകുട്ടിക്ക് നൽകിയത് നൃത്തം ആണ്.

കണ്ണൂർ ജില്ലയിൽ വെറ്റില പള്ളിയിലാണ് ഷംന കാസിമിന്റെ ജനനം കാസിമിന്റെയും റംലബീവിയുടെയും അഞ്ച് മക്കളിൽ ഇളയവൾ സാധാരണയിൽ സാധാരണമായ മത്സ്യബന്ധനം ഉപജീവനം ആക്കിയ കുടുംബം സെന്റ് തെരേസാസ് സംഗ്ലോ ഇന്ത്യൻ സ്‌കൂളിൽ വിദ്യാഭ്യാസം മകൾ നന്നായി നൃത്തം ചെയ്യും എന്ന് തിരിച്ചറിഞ്ഞ ഉമ്മ മകളെ ചെറുപ്പംമുതൽ ഡാൻസ് പഠിക്കാൻ വിട്ടു. പാരമ്പര്യ ഇസ്ലാമിക മനോഭാവം പേറിയയിരുന്ന കുടുംബക്കാരുടെ അനിഷ്ടത്തെ വകവയ്ക്കാതെ തന്നെ അത് മാത്രമല്ല കണ്ണൂർ കൃഷ്ണൻ മാസ്റ്റർ ലക്ഷ്മി ടീച്ചർ തുടങ്ങിയ പ്രഗൽഭരായ അധ്യാപകരെയും അവൾക്കായി കണ്ടെത്തി.

പിന്നെ പഠനം എന്നാൽ ഷംനയ്ക്ക് നൃത്തം കൂടി ചേർന്നതായി സ്‌കൂൾ യുവജനോത്സവങ്ങൾ സ്റ്റേജ് പരിപാടികൾ അമ്പലത്തിലെ ഉത്സവം തട്ടുകൾ ഒക്കെ ആ ബാല്യത്തെ സമ്പുഷ്ടമാക്കി. അഞ്ചുവർഷം കണ്ണൂരിന്റെ കലാതിലകപ്പട്ടം അണിഞ്ഞ പെൺകുട്ടി നൃത്തത്തോട് സമ്പൂർണ്ണ മാക്കുന്ന എന്തിനോടും ഷംനയ്ക്ക് പ്രണയമായിരുന്നു.

Also Read
ഫഹദിന്റെ കണ്ണുകളിൽ എന്തോ ഒരു കുരുക്ക് ഉണ്ടായിരുന്നു, അത് എന്നെയും കുടുക്കി, ബാംഗ്ലൂർ ഡെയ്സിനിടെ ഒരു മാസം ഞാനും ഫഹദും ഒരു ഫ്ളാറ്റിൽ സ്റ്റക്കായി പോയിരുന്നു: തുറന്നു പറഞ്ഞ് നസ്‌റിയ

അങ്ങനെയാണ് അവൾ മെയ്വഴക്കം ഉണ്ടാകാൻ റോളർ സ്‌കേറ്റിംഗ് പഠിക്കുന്നത് അത് പിന്നെ വലിയ ഹരമായി ജില്ലയും സംസ്ഥാനവും കടന്ന് റോളർ സ്‌കേറ്റിങ്ൻ ദേശീയ ചാമ്പ്യൻഷിപ്പ് വിജയിക്കുന്നത് വരെ എത്തി ആ യാത്ര പിന്നെ കാലിൽ ചക്രം ഘടിപ്പിച്ച് വേദികളിൽ നൃത്തവുമായി എത്തി അതൊരു അത്ഭുതമായി .കാലിൽ റോളർ സ്‌കേറ്ററുമായി ഭരതനാട്യം കളിക്കുന്ന പെൺപെരുമ കണ്ണൂരും കടന്നുപോയി.

2006ൽ ജീവിതം കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പറിച്ചുനട്ട ശേഷം മലയാളികളുടെ സ്വീകരണമുറിയിലേക്ക് എത്തിയ ആദ്യ ഡാൻസ് റിയാലിറ്റി ഷോ സൂപ്പർ ഡാൻസിൽ എത്തിയതോടെ ഷംനയുടെ തലവിധി മാറി. സൂപ്പർ ഡാൻസർ എന്ന പേരെടുത്ത ഷംന എല്ലാ അവാർഡ് വേദികളിലെയും സ്റ്റേജ് ഷോകളിലുടെയും അഭിവാജ്യ ഘടകമായി. യുകെ യുഎസ് ദുബായ് തുടങ്ങിയ ലോകത്തിലെ സകല കോണിലും നൃത്തവുമായി അവർ കറങ്ങിനടന്നു. അങ്ങനെയാണ് സിനിമയിലേക്ക് അവസരങ്ങൾ എത്തുന്നത് മഞ്ഞുപോലൊരു പെൺകുട്ടി അലിഭായി തുടങ്ങിയ ചിത്രങ്ങൾക്ക് പുറമേ പ്രൊഫഷണൽ ഡാൻസ് ട്രൂപ്പുകളിൽ നിന്നും വിളി എത്തി.

ദുബായിലെ ഏഷ്യാവിഷൻ അവാർഡ് ഷോ പോലുള്ള വലിയ വേദികൾ അവിടെ സ്ഥിരം സെലിബ്രേറ്റി അതിഥികൾക്കായി അവരുടെ പാട്ടുകൾ കോർത്തിണക്കി നൃത്തം ചെയ്യുന്നത് ഷംനയാണ്. ആ അവസരങ്ങളിലൊക്കെ കജോൾ മാധുരി തുടങ്ങിയവരുടെ പ്രത്യേക അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാൻ ഷംനയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട് .എന്തിന് ഷംനയുടെ നൃത്തം കണ്ട് ആവേശഭരിതയായി സ്റ്റേജിലേക്ക് എത്തിയ ഐശ്വര്യറായി ഒപ്പം നൃത്തം ചെയ്യുക പോലും ഉണ്ടായിട്ടുണ്ട്.

അത്രമേൽ വേദിയെ വിസ്മയിപ്പിക്കുന്ന നർത്തകി എന്നാൽ ഇന്നും നല്ല അനുഭവങ്ങൾ മാത്രമല്ല വേദന നൽകിയത് തമിഴ്‌നാട്ടിൽ സ്റ്റേറ്റ് അവാർഡ് വേദിയിൽ നൃത്തത്തിനിടെ ലൈവ് ടെലികാസ്റ്റ് നടത്തിയ ക്യാമറാമാനുമായി കൂട്ടിയിടിച്ചതും പതിനായിരത്തോളം ആളുകൾ ഉണ്ടായിരുന്ന ഒരു വേദിയിൽ ലിഫ്റ്റിങ്‌നിടെ താഴെ വീണു പോയതെല്ലാം അന്ന് കരയിച്ച ഓർമ്മകൾ തന്നെ.

പക്ഷേ അതിലും വലുത് ആയിരുന്നു നേട്ടങ്ങളുടെ പട്ടിക മരടിലെ അതിസുന്ദരമായി ഒരുക്കിയ ഇരുനില കെട്ടിടം ഓടി ഉൾപ്പെടെ മൂന്നു കാറുകൾ ഇതെല്ലാം സ്വന്തമാക്കാൻ ആയത് സിനിമയോടൊപ്പം നൃത്തം തന്ന ഭാഗ്യമാണ് എല്ലാറ്റിനുമുപരി അസാധ്യമായ വെസ്റ്റേൺ ക്ലാസിക്കൽ ഉൾപ്പെടെ എല്ലാ ഡാൻസ് ഫോമുകളും വഴങ്ങുന്ന നർത്തകി എന്ന പേരും പക്ഷേ സ്റ്റേജിലെ ഈ ഭാഗ്യം ഷംനയെ സിനിമയിൽ തുണച്ചില്ല.

എന്നിട്ടും ഒരുവൻ അലിഭായ് കോളേജ് കുമാരൻ ആടു പുലി മുതൽ കുട്ടനാടൻ ബ്ലോഗ് വരെ ഒരുപിടി മലയാള ചിത്രങ്ങളുടെ ഭാഗമായി എങ്കിലും നടി എന്ന നിലയിൽ അവർക്ക് ശ്രദ്ധ കിട്ടിയില്ല. മാത്രമല്ല ഏറെ പ്രതീക്ഷയോടു കൂടി ഷംന നോക്കിക്കണ്ട ചട്ടക്കാരിയുടെ പരാജയം അത് ഷംനയ്ക്ക് വലിയ തിരിച്ചടിയായി.

എന്നാൽ അന്യഭാഷ ചിത്രങ്ങൾ അവരെ സ്വീകരിച്ചു തെലുങ്കിലെ അരങ്ങേറ്റ ചിത്രം മഹാലക്ഷ്മിയും തമിഴിലെ മുനിയാണ്ടിയും ഒക്കെ വലിയ ഹിറ്റായി അതോടെ ഷംന തെന്നിന്ത്യയ്ക്ക് പൂർണയായി മാറി. ആ കഥ ഇങ്ങനെയാണ്:

തമിഴിൽ എത്തിയതോടെ എല്ലാവരും ഷംനയ്ക്ക് പകരം സാമിന എന്ന് വിളിച്ചു തുടങ്ങി അതോടെ ഡയറക്ടർ പറഞ്ഞു പേര് വഴങ്ങുന്നില്ലല്ലോ എന്ന് അതോടെ പേര് മാറ്റാം എന്ന് തീരുമാനമായി പക്ഷേ ഏത് പേര് എന്ത് പേര് അക്കുറി ഷംന കണ്ട ഒരു ന്യൂമറോളജിസ്റ്റ് ഫുൾഫിൽ അഥവാ പൂർണ്ണത എന്ന അർത്ഥം വരുന്ന പേര് സ്വീകരിക്കാൻ ഉപദേശിച്ചു. അന്നേരമാണ് ഷംനയ്ക്ക് തന്റെ മേനേജർ വിവേകിന്റെ മകളുടെ പേര് ഓർമ്മവന്നത് പൂർണ്ണ.

ന്യൂമറോളജിസ്റ്റും യെസ് മൂളിയതോടെ ആ പേര് ഉറപ്പിച്ചു അങ്ങനെ നമ്മുടെ ഷംന തെന്നിന്ത്യക്കും പൂർണയായി മലയാള സിനിമ നൽകിയതിലും വലിയ പിന്തുണ മറ്റു ഭാഷകൾ അവർക്ക് നൽകി. തമിഴർക്ക് അവർ ചിന്ന അസിനായി മാറി.

Also read
ഗോപി സുന്ദറിന്റെ വെപ്പാട്ടിയായി ജീവിക്കുന്നതിൽ അമ്യതയുടെ അപ്പനും അമ്മയ്ക്കും എന്തെങ്കിലും പറയാനുണ്ടോ, അതോ അവര് മകളെ ഇങ്ങനെ അഴിച്ചു വിട്ടിരിക്കുവാണോ? സംഗീത ലക്ഷ്മണയുടെ കുറിപ്പ് വൈറൽ

പ്രതീക്ഷയുള്ള ശശികുമാർ ചിത്രത്തിനായി മൊട്ട അടിക്കാൻ പോലും രണ്ടാമത് ഒന്ന് ചിന്തിക്കേണ്ടി വന്നില്ല അത് ഉറപ്പിക്കുന്ന ഒരു അനുഭവം അന്ന് ചട്ടക്കാരിയുടെ റിലീസ് ദിവസം കന്നടയിൽ ഷംനയുടെ ഒരു ഹൊറർ മൂവിയുടെ റിലീസ് ഉണ്ടായിരുന്നു. മലയാളത്തിൽ ഏറെ പ്രതീക്ഷ വെച്ചിരുന്നതിനാൽ കന്നടയിൽ പ്രമോഷന് പോലും ഷംന പോയിരുന്നില്ല.

പക്ഷേ ചട്ടക്കാരി പൊട്ടിയ വേദനയിൽ നിൽക്കുമ്പോൾ ഒരു സുഹൃത്തിന്റെ കോൾ എത്തി കന്നട മൂവി സൂപ്പർ ഹിറ്റ് അതിൽ തുടങ്ങി അങ്ങോട്ട് ഒരുപിടി ഹൊറർ ചിത്രങ്ങളിൽ നായികയയി ഷംനയെ ഭാഗ്യമുള്ള ഹൊറർ നായിക എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അതെന്തായാലും ഒരു സാധാരണ നാട്ടിൽ നിന്ന് എത്തി ജീവിതം കെട്ടിപ്പടുത്തിയ ഒരു പെൺകുട്ടി അവൾ കയ്യടി അർഹിക്കുന്നു.

എന്നതിൽ സംശയമില്ല കാരണം കേൾക്കുന്നത് പോലെ എളുപ്പമായിരുന്നില്ല യാത്രയെന്ന് ഉറപ്പല്ലേ. സിനിമയോട് പ്രത്യേകിച്ച് നടികളോട് ചേർത്ത് വായിക്കുന്ന വഴി പിഴക്കാലുകളുടെ കഥകൾ മുതൽ സോഷ്യൽ മീഡിയയിൽ മുഖമില്ലാതെ വലിച്ചെറിയുന്ന കമന്റുകൾ വരെ. ആട്ടക്കാരി എന്നതു മുതൽ മതജീവിതം പാലിക്കാത്തവൾ എന്നതുവരെ അവർ നേരിട്ട് തിക്താനുഭവങ്ങൾ എന്തെല്ലാമാണ് ഞാൻ മതവിശ്വാസി ആണെന്നും അത് ആരെയും ബോധ്യപ്പെടുത്തേണ്ടത് അല്ലല്ലോ എന്ന് ഓരോ ഇന്റർവ്യൂലും ഷംന പറയാറുണ്ട്.

Advertisement