രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് അവസാനിപ്പിക്കുകയാണ്, കടന്നു പോകുന്നത് കടുത്ത ട്രോമയിലും ഇൻസെക്യൂരിറ്റിയിലും കൂടി: രശ്മി ആർ നായർ

200

ഇനി രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയില്ലെന്ന് വെളിപ്പെടുത്തി മോഡലും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു രശ്മി നായർ ഇക്കാര്യം വ്യക്തമാക്കിയത്.

രശ്മി ആർ നായരുടെ കുറിപ്പ് ഇങ്ങനെ:

Advertisements

രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് ഇതോട് കൂടി അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ച കാലമായി കൃത്യമായി പറഞ്ഞാൽ മീഡിയ വൺ ബാനിൽ അഭിപ്രായം പറഞ്ഞത് മുതൽ കടുത്ത ട്രോമയിലും ഇൻസെക്യൂരിറ്റിയിലും കൂടിയാണ് കടന്നു പോകുന്നത്. ഇത്രയും കാലം അഭിപ്രായങ്ങളുടെ പേരിൽ നേരിട്ട സൈബർ ആ ക്ര മ ണങ്ങളും അധിക്ഷേപങ്ങളും ഒക്കെ അതിജീവിച്ചു നിലനിന്നു.

അധിക്ഷേപങ്ങൾ പതിമൂന്നും നാലും വയസുള്ള എന്റെ കുട്ടികളുടെ നേരെ ആയതു മുതൽ അത് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അസഭ്യ ഫോൺ കോളുകളും ഭീഷണിയും ആണ്.

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപി ഐ യുമായി ബന്ധപ്പെട്ട പല വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും വീടും അഡ്രസും വാഹങ്ങളുടെ നമ്പറും കുട്ടികൾ പഠിക്കുന്ന സ്‌കൂളിന്റെ വിവരങ്ങൾ പോലും ഷെയർ ചെയ്യപ്പെടുന്നു എന്നത് ഈ സംഘടനകളെ കുറിച്ച് നല്ല ബോധ്യമുള്ള എനിക്ക് അതിജീവിക്കാൻ കഴിയുന്ന ഭയത്തിനും അപ്പുറമാണു.

Also Read
തന്റെ നായികയെ കണ്ടപ്പോൾ ; ശ്രദ്ധ നേടി കാളിദാസ് ജയറാം പങ്കു വച്ച ചിത്രം

ഈ കൂട്ടരുടെ ഭീഷണി ഉണ്ട് ആക്രമിക്കുന്നു എന്നൊക്കെ പറയാൻ പോലും ഭയക്കണം കാരണം സംഘികൾക്ക് ഇല്ലാത്ത ഒരു പ്രത്യേകത ഇവർക്കുണ്ട് കേരളത്തിൽ ഇവർക്ക് വിസിബിലിറ്റിയും ലെജിറ്റിമസിയും ഉണ്ടാക്കാൻ പേനയുന്തുന്ന ഒരു വിഭാഗമുണ്ട് അവരുടെ കൂടി ടാർഗറ്റ് ആയി മാറും .

എന്റെ കുട്ടികൾക്ക് ഞാൻ പറയുന്ന രാഷ്ട്രീയ അഭിപ്രായങ്ങളിൽ എന്റെ മക്കൾ ആണ് എന്നതിൽ കവിഞു എന്താണ് റോൾ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല . ഞാനൊരാൾ എന്തെങ്കിലും അഭിപ്രായം പറഞൊ ഇല്ലയൊ എന്നത് ഒരു തരത്തിലും സമൂഹത്തെ ബാധിക്കുന്ന കാര്യമല്ല.

പക്ഷെ ആ അഭിപ്രായങ്ങൾ മൂലം എന്റെ കുടുംബവും കുട്ടികളും ഉപദ്രവിക്കപ്പെടുന്നു ഭയത്തിൽ ജീവിക്കേണ്ടി വരുന്നു എന്ന സാഹചര്യം വരുമ്‌ബോൾ ഞാൻ ആ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് എന്നത് വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണ്. മറ്റുള്ള മനുഷ്യരൊക്കെ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുമ്പോൾ ഞാൻ എന്തിനാണ് സ്വയം ചൂസ് ചെയ്ത ട്രോമയിൽ കഴിയുന്നത്.

ഇത്രയും കാലം എന്റെ അഭിപ്രായ പ്രകടനങ്ങൾ ആയി പ്രസിദ്ധീകരിച്ചിട്ടുള്ള വാർത്തകൾ ഏതെങ്കിലും മാധ്യമങ്ങൾക്കു ഓൺലൈൻ സ്‌പെയിസിൽ നിന്നും ഡിലീറ്റ് ചെയ്യാൻ കഴിയുമെങ്കിൽ അത് എന്നോട് ചെയ്യാവുന്ന മിനിമം കാരുണ്യമാണ്, നന്ദി,

എഡിറ്റ്: രാഷ്ട്രീയ അഭിപ്രായങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ട് എന്നല്ല അഭിപ്രായം പറയുന്നില്ല എന്നാണ് പറഞ്ഞത് സംഘികൾ വീട്ടിൽ പോകാൻ നോക്ക്. എന്നായിരുന്നു രശ്മിയുടെ കുറിപ്പ്.

അതേ സമയം കഴിഞ്ഞ ദിവസം അ ശ്ലീ ല ചാറ്റ് വ്യാജമായി നിർമിച്ചു എന്ന യുവാവിന്റെ പരാതിയിൽ രശ്മി ആർ നായർക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. മലപ്പുറം വെന്നിയൂർ ചുള്ളിപ്പാറ സ്വദേശിയായ ഇജാസ് അസ്ലമാണ് തിരൂരങ്ങാടി പോലീസിൽ രശ്മിക്ക് എതിരെ പരാതി നൽകിയത്.

Also Read
എനിക്ക് ചേട്ടനോട് ‘ഒരു അട്രാക്ഷൻ തോന്നുന്നു’ എന്ന് പറഞ്ഞു, എനിക്ക് ഏട്ടനെ ഇഷ്ടമായ ഉടൻ തന്നെ വീട്ടിൽ പറഞ്ഞിരുന്നു, പിന്നെ റൂട്ട് തന്നെ മാറി : പ്രണയകഥയും പെട്ടന്നുള്ള വിവാഹത്തെ കുറിച്ചും പറഞ്ഞ് അപ്പാനി ശരത്തും ഭാര്യയും

അ ശ്ലീ ല ഭാഷയിൽ ചാറ്റ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി യുവാവിനെതിരെ രശ്മി ആരോപണം ഉന്നയിക്കുകയും ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു. തന്റെ ചാറ്റെന്ന പേരിൽ വ്യാജ സ്‌ക്രീൻ ഷോട്ടുണ്ടാക്കി ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും, ആ പോസ്റ്റ് കൂടുതൽ പേർ പങ്കുവച്ച് സംഭവത്തിൽ തനിക്ക് മാനസികമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയും ചെയ്തു എന്നാരോപിച്ചാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.

എന്നാൽ, ഈ സംഭവത്തിൽ യുവാവിനെതിരെ കർണാടക പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് നേരത്തെ രശ്മി വെളിപ്പെടുത്തിയിരുന്നു. പരാതി നൽകാൻ ബംഗളൂരുവിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായ രാമലിംഗ റെഡ്ഢി സഹായിച്ചെന്നും രശ്മി പറഞ്ഞിരുന്നു.

എന്നാൽ, രശ്മി നായർ എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരത്തിൽ ആർക്കും സഹായം ചെയ്തിട്ടില്ലെന്നും രാമലിംഗ റെഡ്ഢി പ്രതികരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

Advertisement