തന്റെ നായികയെ കണ്ടപ്പോൾ ; ശ്രദ്ധ നേടി കാളിദാസ് ജയറാം പങ്കു വച്ച ചിത്രം

135

മലയാള സിനിമാ പ്രേക്ഷകർ ഏറ്റവുമധികം ഉറ്റുനോക്കുന്ന യുവ താരമാണ് കാളിദാസ് ജയറാം. കുട്ടിക്കാലം മുതൽ തന്നെ പ്രേക്ഷകർക്ക് പരിചിതനാണ് താരം. അച്ഛൻ ജയറാമിനൊപ്പം തന്നെയാണ് കാളിദാസ് വെള്ളിത്തിരയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയത്. കൊച്ചു കാളിദാസിന്റെ അഭിനയം പ്രേക്ഷകർക്ക് വലിയ രീതിയിൽ ഇഷ്ടമാകുകയും ചെയ്തിരുന്നു.

കൗമാരക്കാരനായ കാളിദാസ് തമിഴ് താരങ്ങളായ വിജയ്, സൂര്യ തുടങ്ങിയവരെ ശബ്ദാനുകരണത്താൽ അമ്പരപ്പിച്ചാണ് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിച്ചത്. തുടർന്ന് വൈകാതെ വെള്ളിത്തിരയിൽ നായകനായി എത്തുകയും ചെയ്തു.

Advertisements

ALSO READ

വലിയ കൊട്ടിആഘോഷങ്ങൾക്കൊന്നും ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നു ; മോൾക്കും സന്തോഷമേ : വിവാഹ വാർത്തയിൽ പ്രതികരിച്ച് നടി അഞ്ജലി നായർ

ഒരു തമിഴ് ചിത്രത്തിലൂടെയായിരുന്നു കാളിദാസ് ജയറാമിന്റെ അരങ്ങേറ്റം. പിന്നീട് മലയാള സിനിമയിലും തിരിച്ചെത്തിയ കാളിദാസ് ജയറാം ഇന്ന് അഭിനയമറിയുന്ന നായകനടനായി വളർന്നിരിക്കുന്നു. ജയറാം-പാർവതി ദമ്പതിമാരുടെ മകനായി 1993 ഡിസംബർ 16നാണ് കാളിദാസ് ജയറാമിന്റെ ജനനം.

നായകനായി തുടക്കത്തിൽ കാളിദാസിന് ശ്രദ്ധിക്കപ്പെടാനായില്ലെങ്കിലും ഇന്ന് തിരക്കേറിയ നടനായിരിക്കുന്നു. പാവ കഥൈകൾ എന്ന ആന്തോളജിയിലൂടെയാണ് കാളിദാസ് ജയറാമിന്റെ അഭിനയം ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. കമൽഹാസൻ നായകനാകുന്ന ചിത്രം വിക്രമാണ് കാളിദാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

കാളിദാസ് തമിഴ് ചിത്രങ്ങളിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മീൻ കുഴമ്പും മൺ പാനെയും ആണ് നായകനായുള്ള കാളിദാസിന്റെ ആദ്യ ചിത്രം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെയാണ് കാളിദാസ് ജയറാം ആദ്യമായി ബാലതാരമായി വെള്ളിത്തിരയിലെത്തിയത്.

എന്റെ വീട് അപ്പൂന്റേം ചിത്രത്തിലൂടെ മികച്ച ബാലനടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടി. വിജയ് ടിവി അവാർഡ് ചടങ്ങിലാണ് കാളിദാസ് ജയറാമിനെ പ്രേക്ഷകർ പിന്നീട് ആവേശത്തോടെ കണ്ടത്. സൂര്യയുടെയും വിജയ്‌യുടെയും മുന്നിൽ വെച്ച് അവരുടെ ശബ്ദം അനുകരിച്ച് കാളിദാസ് ജയറാം കയ്യടി നേടി. കുട്ടി കാളിദാസിനുണ്ടായിരുന്ന പ്രതിഭ നായകനായപ്പോൾ താരത്തിന് നഷ്ടപ്പെട്ടുവെന്ന തരത്തിൽ പലരും വിമർശിച്ചിരുന്നു.

പൂമരം, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, മിസ്റ്റർ ആന്റ് മിസിസ് റൗഡി എന്നീ സിനിമകളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടില്ല എന്നതായിരുന്നു കാരണം. എന്നാൽ അത്തരം വിമർശനങ്ങളെ പുത്തം പുതു കാലെ, പാവ കഥൈകൾ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ കാളിദാസ് തിരുത്തി പറയിപ്പിച്ചു. അച്ഛനെക്കാൾ അറിയപ്പെടുന്ന മകനായി വളരാൻ കാളിദാസിന് സാധിക്കുമെന്നാണ് ഇപ്പോൾ നിരൂപകർ വിലയിരുത്തുന്നത്.

സോഷ്യൽമീഡിയയിൽ സജീവമായ കാളിദാസ് കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പുത്തം പുതു കാലൈ എന്ന ആന്തോളജിയിൽ തന്റെ നായികയായി എത്തിയ കല്യാണിക്കൊപ്പമുള്ള ചിത്രമാണ് കാളിദാസ് പങ്കുവെച്ചത്. കുറേ കാലത്തിന് ശേഷം സഹതാരത്തെ കണ്ടപ്പോൾ എന്ന അടിക്കുറുപ്പോടെയാണ് കാളിദാസ് കല്യാണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദ്യ സിനിമ പുത്തം പുതു കാലൈ 2020 കോവിഡ് കാലത്താണ് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തത്.

ALSO READ

ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ച് മേഘ്ന രാജ് ; നടിയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ

ആന്തോളജിയായിരുന്ന ചിത്രത്തിൽ ഇളമൈ ഇതോ ഇതോ എന്ന സെഗ്മെന്റിൽ കാളിദാസ് ജയറാമിന്റേയും കല്യാണി ഉർവ്വശിയുടേയും ചെറുപ്പമാണ് അവതരിപ്പിച്ചത്. കല്യാണിയും ഇപ്പോൾ കൈ നിറയെ സിനിമകളുമായി തെന്നിന്ത്യയിൽ സജീവമാണ്.

ബ്രോ ഡാഡി, ഹൃദയം എന്നിവയാണ് കല്യാണിയുടേതായി അടുത്തിടെ റിലീസ് ചെയ്ത സിനിമകൾ. ഇനി തല്ലുമാലയാണ് കല്യാണിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. ഇരുവരുടേയും നാളുകൾക്ക് ശേഷമുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ വൈറലായി മാറിയിരിക്കുകയാണ്.

Advertisement